ഓപ്പറേഷൻ സിന്ധു; ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ

പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇതുവരെ ഒഴിപ്പിച്ചത് 4415 ഇന്ത്യക്കാരെ. ഇറാനിൽ നിന്ന് ഒഴിപ്പിച്ചത് 3597 പേരെ. ഇസ്രായേലിൽ നിന്ന് 818 പേരെ. ദൗത്യത്തിന്റെ ഭാഗമായത് 19 വിമാനങ്ങൾ. ഇതിൽ മൂന്ന് എണ്ണം വ്യോമസേനയുടേത്. 9 നേപ്പാളി പൗരന്മാരെയും 4 ശ്രീലങ്കൻ പൗരന്മാരെയും ദൗത്യത്തിലൂടെ ഇന്ത്യ തിരികെ കൊണ്ടുവന്നു.

ഇറാനിൽ നിന്ന് ഒഴിപ്പിച്ച 173 ഇന്ത്യക്കാരുടെ ഒരു പുതിയ സംഘം വ്യാഴാഴ്ച രാത്രി അർമേനിയൻ തലസ്ഥാനമായ യെരേവാനിൽ നിന്നുള്ള വിമാനത്തിൽ ഡൽഹിയിലെത്തിയതായി വിദേശകാര്യ മന്ത്രാലയം എക്‌സിലെ പോസ്റ്റിൽ അറിയിച്ചു. വ്യാഴാഴ്ച രാത്രി ഇറാനിൽ നിന്നുമെത്തിയ സംഘത്തിൽ ഒരു മലയാളിയുമുണ്ട്. എഞ്ചിനീയറായിരുന്ന കോതമംഗലം സ്വദേശി അനന്ദു കൃഷ്ണനാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്.

ഇറാൻ ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കായി വ്യോമാതൃർത്തി തുറന്ന ഇറാന്റെ നടപടിക്ക് സർക്കാരിനോട് നന്ദി അറിയിക്കുന്നതായി വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് ഇറാനിലെ ഇന്ത്യൻ എംബസി അറിയിച്ചിരുന്നു.

Related Posts

നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ച; ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല; സിബിഐ കുറ്റപത്രം
  • August 13, 2026

ഡല്‍ഹി: നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സിക്കെതിരെ സിബിഐ കുറ്റപത്രത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. ചോദ്യപേപ്പര്‍ തയാറാക്കുന്നവരെ തിരഞ്ഞെടുക്കാന്‍ വ്യക്തമായ മാനദണ്ഡങ്ങളില്ല. നിയമനം നടക്കുന്നത് നിലവിലെ ഉദ്യോഗസ്ഥരുടെ പരിചയക്കാരുടെ ശിപാര്‍ശയില്‍ മാത്രം. ഈ നിയമനരീതിയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍…

Continue reading
കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കണം; വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്ത് നിന്ന് കരോളിന്‍ ലെവിറ്റ് പടിയിറങ്ങുന്നു
  • August 13, 2026

വാഷിംഗ്ടൺ: വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനം കരോലിന്‍ ലെവിറ്റ് ഈ മാസം അവസാനത്തോടെ ഒഴിയുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റില്‍ വ്യക്തമാക്കി. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കുന്നതിനാണ് ലെവിറ്റിന്റെ തീരുമാനമെന്നും ട്രംപ് വിശദമാക്കി. ഓഫീസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച വൈറ്റ്…

Continue reading

You Missed

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

സംസ്ഥാനത്ത് ഗര്‍ഭിണികളായ വനിതാ പൊലീസുകാരുടെ യൂണിഫോം പരിഷ്‌കരിച്ചു

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’