ബിറ്റ് കോയിന്‍ പ്രമേയമാകുന്ന ചിത്രം ; ‘ദി ഡാർക്ക് വെബ്ബ് ‘ ചിത്രീകരണം പൂർത്തിയായി


വ്യത്യസ്ഥമായ നിരവധി ലൊക്കേഷനുകളിലായി ഗിരീഷ് വൈക്കം സംവിധാനം ചെയ്യുന്ന ‘ദി ഡാർക്ക് വെബ്ബ് ‘ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി.കൊച്ചി, വാഗമൺ , ഒറ്റപ്പാലം,അതിരപ്പള്ളി,തിരുവനന്തപുരം, ഹൈദരാബാദ് ,എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയായത്,ഹൈദരാബാദിലെ രാമോജി ഫിലിം സ്റ്റുഡിയോയിൽ ചിത്രീകരിച്ച ഒരു ഗാന രംഗത്തോടെയാണ് ചിത്രീകരണം അവസാനിപ്പിച്ചത്.

ട്രൂപാലറ്റ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രം പൂർണ്ണമായും ആക്ഷൻ ഹൊറർ പശ്ചാത്തലത്തിലാണ് ഒരുങ്ങിയിരിക്കുന്നത്. ബിറ്റ് കോയിന്‍ പശ്ചാത്തലമാക്കുന്ന ചിത്രത്തില്‍ പീഢനങ്ങളും കൊലപാതകങ്ങളും ചിത്രീകരിച്ച് ബിറ്റ് കോയിൻ നേടുന്ന ഒരു സംഘമുണ്ട്.അവിടെ അകപ്പെട്ടു പോകുന്ന രണ്ട് പെൺകുട്ടികൾ അവരുടെ രക്ഷക്കായി നടത്തുന്ന അതിസാഹസ്സികമായ പോരാട്ടമാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

പെൺകുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ . മികച്ച ഏഴു സംഘട്ടനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.ഉയർന്ന സാങ്കേതിക മികവോടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കമ്പ്യൂട്ടർ ഗ്രാഫിക്സിനും, പശ്ചാത്തല സംഗീതത്തിനും ഏറെ പ്രാധാന്യമുണ്ട്. ബോളിവുഡ്ഡിലെ പ്രശസ്ത സംഗീത സംവിധായകനായ മെഹുൽ വ്യാസ് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ഇതിലെ ഇംഗ്ലീഷ് ഗാനവും ഇദ്ദേഹം തന്നെയാണ് കമ്പോസ് ചെയ്തിരിക്കുന്നത്.’ താരപ്പൊലിമയേക്കാളുപരി കഥക്കും അതിനനുയോജ്യമായ അവതരണവുമാണ് ചിത്രത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.അതുകൊണ്ടാണ് പുതുമുഖങ്ങളെ അണിനിരത്തിയത്. തെരഞ്ഞെടുത്തവർക്ക് ആക്ഷൻ രംഗങ്ങൾ ഉൾപ്പടെയുള്ള നല്ല പരിശീലനം നൽകിയാണ് അവരെ ക്യാമറക്കുമുന്നിലെത്തിച്ചത്.നല്ല മുതൽമുടക്കിലാണ് ചിത്രത്തിൻ്റെ അവതരണം.’സംവിധായകൻ ഗിരീഷ് വൈക്കം പറയുന്നു.

മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച പ്രാച്ചി ടെഹ് ലാൻ ചിത്രത്തിൽ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഹിമാബിന്ദു പ്രിയങ്കാ യാദവ്, നിമിഷ എലിസബത്ത് ഡീൻ, പ്രശാന്ത് രതി, ഭദ്ര, റഫീഖ് റഷീദ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.ജയിംസ് ബ്രൈറ്റിൻ്റേതാണ് തിരക്കഥ -സംഗീതം -എബിൻ പള്ളിച്ചൽ., തേജ് മെർവിൻ, ഗാനങ്ങൾ – ഡോ. അരുൺ കൈമൾ. ഛായാഗ്രഹണം – മണി പെരുമാൾ.എഡിറ്റിംഗ് – അലക്സ് വർഗീസ്.

Related Posts

‘കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല’; കൊച്ചി മെട്രോ എന്ന പേര് തുടരുമെന്ന് KMRL
  • August 22, 2026

കൊച്ചി മെട്രോയുടെ പേര് മാറ്റൽ വിവാദത്തിൽ പ്രതികരണവുമായി KMRL. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ “കേന്ദ്ര നിർദേശ” പ്രകാരം എന്ന രീതിയിൽ വരുന്ന വാർത്ത തെറ്റാണ്. പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര നിർദേശം…

Continue reading
‘2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത് കുടിവെള്ള സൗകര്യമില്ല, 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടമില്ല’; സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്
  • August 22, 2026

രാജസ്ഥാൻ: രാജസ്ഥാനിലെ 611 സ്‌കൂളുകൾക്ക് സ്വന്തം കെട്ടിടം ഇല്ല. സിജെപി പരിശോധനയ്ക്ക് പിന്നാലെ രാജസ്ഥാനിലെ ദുരവസ്ഥ പുറത്ത്. 611 സ്‌കൂളുകൾ പ്രവർത്തിക്കുന്നത് താത്കാലിക സംവിധാനങ്ങളിൽ. 611ൽ പത്തെണ്ണം ഗേൾസ് സ്‌കൂളുകൾ എന്നും സർക്കാർ രേഖ. 2,047 സ്‌കൂളുകളിൽ ടോയ്‌ലറ്റ് സൗകര്യമില്ല,1,049 ഇടത്ത്…

Continue reading

You Missed

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

ഇന്നത്തെ കോടിപതി നിങ്ങളോ? കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

നേപ്പാൾ മിന്നൽ പ്രളയം;ആശുപത്രികളിൽ ഇടമില്ല, അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

‘തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവും, അത് പറിച്ചുകൊണ്ട് പോകാൻ അനുവദിക്കില്ല’; വിയോജിപ്പ് തുറന്നുപറഞ്ഞ് മന്ത്രി മോൻസ് ജോസഫ്

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

യുഡിഎഫിൽ ധാരണ; KTDC ചെയർമാൻ പദവിയിലേക്ക് പി വി അൻവർ,പ്രഖ്യാപനം ഉടൻ

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

‘ലീഗും സിപിഐയും കോൺഗ്രസും ചേർന്ന് ഭരിച്ചപ്പോഴാണ് കേരളം നമ്പർ വൺ ആയത്’; അച്യുതമേനോൻ മന്ത്രിസഭ ഓർമ്മപ്പെടുത്തി കെ പി എ മജീദിന്റെ ലേഖനം

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍

അമേരിക്കയുടെ സാമ്പത്തിക ഉപരോധം; വലഞ്ഞ് ഇറാന്‍; രാജ്യത്ത് വിലക്കയറ്റം രൂക്ഷമെന്ന് മസൂദ് പെസഷ്‌കിയാന്‍