‘ജനങ്ങളെ അകറ്റുന്ന ശൈലികളെല്ലാം മാറ്റും, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കണ്ട; എംവി ഗോവിന്ദൻ

എസ്എഫ്ഐ പ്രതിഭാശാലികളെ നാടിന് സംഭാവന ചെയ്ത പ്രസ്ഥാനമാണെന്നും തകര്‍ക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. 

പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളില്‍ നിന്ന് അകറ്റുന്ന എല്ലാ ശൈലികളും മാറ്റുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദൻ. ലോക്സഭ തെരഞ്ഞെടുപ്പ് അവലോകനത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി ഇന്ത്യയിലെ ആകെ സാഹചര്യം വിലയിരുത്തിയെന്നും നാല് മേഖലാ യോഗങ്ങളും കഴിഞ്ഞുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. വിവിധ തലങ്ങളിലെ നേതാക്കൾക്കും പാർട്ടി മെമ്പർമാർക്കും റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. സംസ്ഥാന സമിതി റിപ്പോർട്ട് കേന്ദ്ര കമ്മിറ്റി തള്ളിയെന്ന വാർത്ത വാസ്തവമില്ലാത്തതെന്നും തെറ്റായ പ്രചാരണ വേല ജനങ്ങള്‍ തള്ളുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

ഇപി ജയരാജന്‍റെ പേര് പറഞ്ഞ് യോഗത്തില്‍ വിമർശനമുണ്ടായെന്ന പരാമർശവും തെറ്റാണെന്നും ഇതിനെതിരെ ജയരാജൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജയരാജൻ ചർച്ചയിൽ പോലും പങ്കെടുത്തിരുന്നില്ല എന്ന് യെച്ചൂരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു.  ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാന നേതൃത്വത്തിന്‍റെ വിലയിരുത്തൽ തന്നെയാണ് സിസി റിപ്പോർട്ടിലുള്ളത്. സിപിഎമ്മിൽ തർക്കവും ബഹളവുമാണെന്ന് വരുത്തി തീർക്കാൻ ബോധപൂര്‍വമായ ശ്രമം നടക്കുന്നുണ്ട്. ഇത് ജനം തള്ളിക്കളയം. എസ്എഫ്ഐക്കെതിരെ വലിയ വിമര്‍ശനവും ആക്ഷേപവും ഉയരുകയാണ് ചെറിയ വീഴ്ചകള്‍ അവര്‍ തന്നെ പരിഹരിക്കും.

പ്രതിഭാശാലികളെ നാടിന് സംഭാവന ചെയത് പ്രസ്ഥാനമാണ് എസ്എഫ്ഐ. എസ്എഫ്ഐയെ തകര്‍ക്കാൻ പലരും അവസരം കാത്തിരിക്കുകയാണ്. പാരമ്പര്യത്തെ തള്ളിപ്പറഞ്ഞ് പ്രസ്ഥാനത്തെ ആകെ തകര്‍ക്കരുത്. തിരുത്തേണ്ട കാര്യങ്ങളെല്ലാം തിരുത്തി മുന്നോട്ടുപോകും.എസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ്. അവര്‍ അവരുടെ രീതിയില്‍ പ്രതികരിക്കുന്നതാണ്. പ്രശ്നങ്ങളെല്ലാം നല്ലരീതിയില്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ചുപോകും. പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും തമ്മില്‍ പറഞ്ഞ ഭാഷയേക്കാള്‍ മോശമല്ല എസ്എഫ്ഐയുടേത്. ബിനോയ് വിശ്വത്തിന്‍റെ അഭിപ്രായം അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടായിരിക്കാം. ബിനോയ് വിശ്വത്തിന് പദാനുപദ മറുപടി പറയുന്നില്ല.

സ്വര്‍ണ്ണപൊട്ടിക്കല്‍ സംഭവം പോലെയുള്ള ഒരു കാര്യത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വെച്ചുപൊറുപ്പിക്കില്ല. അത്തരം തെറ്റായ പ്രവണതകളെ അംഗീകരിക്കില്ല.സ്വര്‍ണം പൊട്ടിക്കലിനോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും സിപിഎമ്മിനില്ല. ഇതില്‍ ഉള്‍പ്പെട്ടവരെ പാര്‍ട്ടി മുന്‍കയ്യെടുത്താണ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിച്ചത്. തെറ്റായ പ്രവണതകളെ വെച്ചു പൊറുപ്പിക്കില്ല.പി ജയരാജൻ ഇതില്‍ എന്തെങ്കിലും തരത്തിലുള്ള തെറ്റ് ചെയ്തിട്ടില്ലെന്നം എംവി ഗോവിന്ദൻ പറഞ്ഞു. 

പാര്‍ട്ടിയെയും നേതാക്കളെയും ജനങ്ങളിൽ നിന്നും അകറ്റുന്ന എല്ലാ ശൈലികളെല്ലാം മാറ്റും. അതിൽ നേതാക്കളുടെ അഹംഭാവവും വരുമെന്നും എന്നാല്‍, അത് മുഖ്യമന്ത്രിയുടെ ശൈലി എന്ന് വ്യാഖ്യാനിക്കണ്ടെന്നും എംവി ഗോവിന്ദൻ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധക്കാര്‍ക്കുനേരെ ഡിവൈഎഫ്ഐ നടത്തിയ ‘രക്ഷാപ്രവര്‍ത്തനത്തെ’ വീണ്ടും മുഖ്യമന്ത്രി ന്യായീകരിച്ചതിനെയും എംവി ഗോവിന്ദൻ പിന്തുണച്ചു. മുഖ്യമന്ത്രി പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്നും രക്ഷാപ്രവര്‍ത്തനം തന്നെയായിരുന്നുവെന്നുമായിരുന്നു എംവി ഗോവിന്ദന്‍റെ പ്രതികരണം.

Related Posts

ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ
  • May 15, 2026

പുതിയ മന്ത്രിസഭയിൽ ആഭ്യന്തരവകുപ്പിന്റെ ചുമതല മുഖ്യമന്ത്രി തന്നെ വഹിച്ചേക്കും. ആഭ്യന്തരവകുപ്പ് വിട്ടുനൽകിയാൽ ഭരണത്തിൽ പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകുമെന്നാണ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്റെ വിലയിരുത്തൽ. മന്ത്രിസഭയിലെത്തിയാൽ, രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് നൽകുന്നതാണ് പരിഗണനയിൽ. മന്ത്രിസഭയ്ക്ക് പുതുമയും യുവത്വവും വേണമെന്നാണ്…

Continue reading
വെള്ളിത്താലത്തില്‍ വച്ച് ആരും അംഗീകാരങ്ങള്‍ നീട്ടിയിട്ടില്ല, എല്ലാം വിഡിഎസ് പൊരുതിയും പ്രവര്‍ത്തിച്ചും നേടിയത്; കടലിളകി വന്നാലും നിലപാട് കടുകിട മാറ്റാത്ത ജനനായകന്‍
  • May 14, 2026

കടലിളകി വന്നാലും നിലപാടില്‍ നിന്ന് കടുകിടപോലും പിന്നോട്ടില്ലാത്ത ഉറച്ച ശൈലിയാണ് വി.ഡി.സതീശനെ കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് എത്തിച്ചത്. തേച്ചുമിനുക്കിയ ചിന്തയും അതില്‍ പിറവി കൊളളുന്ന പുതിയ ആശയങ്ങളുമാണ് വി.ഡി.സതീശനെ സമകാലിക രാഷ്ട്രീയ നേതാക്കളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്. ആദ്യം തോല്‍പ്പിച്ച പറവൂരുകാര്‍ പിന്നീടിങ്ങോട്ടുളള കാല്‍…

Continue reading

You Missed

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

NEET UG പുനഃപരീക്ഷ തീയതി പ്രഖ്യാപിച്ചു

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു: പെട്രോൾ, ഡീസൽ വില മൂന്നു രൂപ കൂട്ടി

ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ

ആഭ്യന്തരം മുഖ്യമന്ത്രിയ്ക്ക് തന്നെ? രമേശ് ചെന്നിത്തലയ്ക്ക് ധനവകുപ്പ് പരി​ഗണനയിൽ

‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി

‘വെള്ളാപ്പള്ളി നടേശന്റെ പിന്തുണയും പിണറായി വിജയനെ പുകഴ്ത്തിയതും രാഷ്ട്രീയ തിരിച്ചടി ഉണ്ടാക്കി’: CPIM സംസ്ഥാന കമ്മിറ്റി

‘കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല: തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല’: തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

‘കണ്ണൂരിൽ വലിയ നഷ്ടം സംഭവിച്ചിട്ടില്ല: തളിപ്പറമ്പ് എല്ലാ കാലത്തും ജയിക്കുന്ന മണ്ഡലമല്ല’: തോൽവിയെ ന്യായീകരിച്ച് കെ കെ രാഗേഷ്

‘ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല’: CIA ഡയറക്ടർ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി

‘ക്യൂബ അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയല്ല’: CIA ഡയറക്ടർ ക്യൂബൻ സർക്കാരുമായി കൂടിക്കാഴ്ച നടത്തി