യാത്രാമധ്യേ സാങ്കേതിക തകരാറ്, എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി നിലത്തിറക്കി

സാങ്കേതിക തകരാറുകളെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ഇന്ന് രാവിലെ ഹോങ്കോംഗിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ 3135 വിമാനമാണ് തിരിച്ചിറക്കിയത്. യാത്രാമധ്യേയാണ് വിമാനത്തിന് തകരാറുണ്ടെന്ന് പൈല​റ്റ് സ്ഥിരീകരിച്ചത്. ഇതോടെയാണ് വിമാനം ഹോങ്കോംഗിൽ തിരിച്ചിറക്കിയത്.

അഹമ്മദാബാദ് വിമാനപകടത്തിൽപ്പെട്ട ബോയിംഗിന്റെ ഡ്രീംലൈനർ 787 ശ്രേണിയിൽപ്പെട്ട വിമാനമാണിത്. ഇതിന്റെ പരിശോധന പുരോഗമിക്കുകയാണ്. വിമാനത്തിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നാണ് വിവരം. വിമാനം തിരിച്ചിറക്കിയതുമായി ബന്ധപ്പെട്ടും പുതിയ യാത്രയുടെ കൂടുതൽ വിവരങ്ങളെക്കുറിച്ചും എയർ ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Related Posts

വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം നാലായി
  • July 9, 2026

കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോൺ ത്രീയിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ അടക്കം തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതോടെ…

Continue reading
കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും
  • July 8, 2026

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരം. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും. കാണാതായവർ മണ്ണിനടിയിൽ തന്നെയെന്ന നിഗമനത്തിൽ എൻഡിആർഎഫും ഫയർ ഫോഴ്സും. മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കുയുമെന്ന് ഫയർഫോഴ്സ്. നിലവിൽ സമീപ പ്രദേശത്തെ തോടുകൾ ഉൾപ്പടെ തെരിച്ചിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു

ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു

അയോധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

അയോധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

കാലവർഷ മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കാലവർഷ മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ; മുജ്തബ ഖമനയി എത്തുമോ?

ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ; മുജ്തബ ഖമനയി എത്തുമോ?

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദം: പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാൻ പ്രതിപക്ഷം