ലിവിയയെ അപമാനിച്ചിട്ടില്ല; കേസിൽ കൂടുതൽ പേർ ഉണ്ടെന്ന് സംശയിക്കുന്നു, ഷീല സണ്ണി

ലിവിയയെ പറ്റി ആരോടും മോശമായി പറഞ്ഞിട്ടില്ലെന്ന് ബ്യുട്ടി പാർലർ ഉടമ ഷീല സണ്ണി. മറ്റു പ്രശ്നങ്ങൾ ഒന്നും തന്നെ ലിവിയയുമായി തനിക്ക് ഉണ്ടായിരുന്നില്ല. മരുമകളോടാണ് ലിവിയയ്ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നത് എന്ന് ചോദിച്ചത്. അത് മരുമകൾ എന്ന രീതിക്കുള്ള സ്വാതന്ത്ര്യത്തിൽ ചോദിച്ചതാണ്. അല്ലാതെ മറ്റ് ഉദ്ദേശമുണ്ടായിരുന്നില്ല ഷീല സണ്ണി പറഞ്ഞു.

ലിവിയുടെ മാതാപിതാക്കളോട് പോലും ഇക്കാര്യം ചോദിച്ചിരുന്നില്ല. നാരായണ ദാസിനെയും തനിക്ക് നേരത്തെ അറിയില്ലായിരുന്നു. കേസിൽ അറസ്റ്റിലായപ്പോൾ മാധ്യമങ്ങളിലൂടെയാണ് എല്ലാം അറിയുന്നത്.

ലിവിയയുടെ സ്പോൺസർ നാരായൺ ദാസ് ആണെന്ന് അറിയില്ലായിരുന്നു. കേസിൽ കൂടുതൽ പേർ ഉണ്ട് എന്ന് സംശയമുണ്ടെന്നും ചേച്ചിയെ രക്ഷിക്കാൻ വേണ്ടി ലിവിയ താൻ അപവാദം പറഞ്ഞുവെന്ന് വരുത്തിത്തീര്ക്കുന്നതായിരിക്കാമെന്നും ഷീല സണ്ണി വ്യക്തമാക്കി.

അതേസമയം, തന്നെക്കുറിച്ച് മോശമായ രീതിയിൽ ഷീല സണ്ണി സംസാരിച്ചെന്നും തുടർന്നുണ്ടായ വൈരാഗ്യത്തിലാണ് എൽ എസ് ഡി സ്റ്റാമ്പുകൾ ബാഗിൽ വച്ച് ലഹരി കേസിൽപെടുത്തിയതൊന്നുമാണ് ലിവിയയുടെ കുറ്റസമ്മതം. ചോദ്യം ചെയ്യലിൽ ലിവിയ കുറ്റമേറ്റു പറഞ്ഞു. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത ലിവിയയെ കസ്റ്റഡിയിൽ വാങ്ങാനുള്ള തീരുമാനത്തിലാണ് അന്വേഷണസംഘം. കേസിൽ നേരത്തെ അറസ്റ്റിലായ നാരായണ ദാസിനൊപ്പം, ലിവിയയെയും വിശദമായി ചോദ്യംചെയ്യും. ഇരുവരുടെയും മൊഴികളിൽ ചില വൈരുദ്ധ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

Related Posts

വയനാട് കള്ളാടി മണ്ണിടിച്ചിൽ; ഒരു മൃതദേഹം കൂടി കണ്ടെത്തി, മരിച്ചവരുടെ എണ്ണം നാലായി
  • July 9, 2026

കള്ളാടിയിലെ ദുരന്തഭൂമിയിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി. സോൺ ത്രീയിൽ നിന്നും ആണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശി മുഹമ്മദ് ഇമ്രാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മീനാക്ഷി പുഴയിൽ അടക്കം തെരച്ചിൽ പുരോഗമിക്കുകയാണ്. പ്രതികൂല കാലാവസ്ഥ തെരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. ഇതോടെ…

Continue reading
കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും
  • July 8, 2026

വയനാട് കള്ളാടിയിൽ മണ്ണിടിച്ചിലുണ്ടായിടത്ത് രക്ഷാപ്രവർത്തനം ദുഷ്കരം. പ്രദേശത്ത് കനത്ത മഴയും മൂടൽ മഞ്ഞും. കാണാതായവർ മണ്ണിനടിയിൽ തന്നെയെന്ന നിഗമനത്തിൽ എൻഡിആർഎഫും ഫയർ ഫോഴ്സും. മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കുയുമെന്ന് ഫയർഫോഴ്സ്. നിലവിൽ സമീപ പ്രദേശത്തെ തോടുകൾ ഉൾപ്പടെ തെരിച്ചിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു

ട്രെയിനിൽ മണിയറയൊരുക്കി, ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചു; ടിക്കറ്റ് എക്സാമിനറെ സസ്പെൻഡ് ചെയ്തു

അയോധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

അയോധ്യയ്ക്ക് പിന്നാലെ മധ്യപ്രദേശിലെ പ്രശസ്തമായ ബഗലാമുഖി ക്ഷേത്രത്തിലും കോടികളുടെ ഫണ്ട് തട്ടിപ്പ് ആരോപണം

കാലവർഷ മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

കാലവർഷ മഴ തുടരും: വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ; മുജ്തബ ഖമനയി എത്തുമോ?

ഖമനയിയുടെ സംസ്കാരം ഇന്ന്: ചടങ്ങുകൾ വിശുദ്ധ നഗരമായ മഷ്ഹദിൽ; മുജ്തബ ഖമനയി എത്തുമോ?

വിഴിഞ്ഞം ഓഹരിക്കൈമാറ്റ വിവാദം: പ്രക്ഷോഭ പരിപാടിയിലേക്ക് കടക്കാൻ പ്രതിപക്ഷം