ഇന്ത്യന്‍ വിദ്യാര്‍ഥി ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് അപമാനിക്കപ്പെട്ട സംഭവം

ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൈ വിലങ്ങിട്ട് തറയില്‍ കിടത്തിയതില്‍ വന്‍ പ്രതിഷേധം. കാഴ്ച വേദനാജനകവും അപമാനകരവുമെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. അമേരിക്കയിലെ ഇന്ത്യക്കാരുടെ സുരക്ഷയും അന്തസും ഉറപ്പാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അടിയന്തര ഇടപെടല്‍ നടത്തണമെന്ന് സാമൂഹ്യപ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സോഷ്യല്‍ മീഡിയയിലും പ്രതിഷേധം കനക്കുകയാണ്.

ഞായറാഴ്ചയാണ് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ ദൃശ്യങ്ങള്‍ സംരംഭകന്‍ കുനാല്‍ ജെയിന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഇന്ത്യന്‍ വിദ്യാര്‍ഥിയെ കൈയില്‍ വിലങ്ങണിയിച്ച് ബലമായി നിലത്ത് കിടത്തിയെന്നും ഒരു മൃഗത്തോട് എന്നപോലെയാണ് പെരുമാറിയതെന്നുമാണ് കുനാല്‍ ജെയിന്‍ വിഡിയോയ്‌ക്കൊപ്പം കുറിച്ചത്. പോര്‍ട്ട് അതോറിറ്റി പൊലീസാണ് ഇന്ത്യക്കാരനോട് മോശമായി പെരുമാറിയത്. വിദ്യാര്‍ഥി ഒരു തെറ്റും ചെയ്യാതെയാണ് പൊലീസ് ഈ അതിക്രമം കാണിച്ചതെന്ന് കുനാല്‍ ജെയിന്‍ ആരോപിക്കുന്നു. താന്‍ ഈ സംഭവത്തിന് ദൃക്‌സാക്ഷിയാണെന്നും ഇന്ത്യന്‍ വിദ്യാര്‍ഥി കരയുന്നത് കണ്ട് നിസ്സഹായനായി നില്‍ക്കേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവം വിവാദമായതോടെ ന്യൂയോര്‍ക്കിലെ കോണ്‍സുലേറ്റ് ജനറല്‍ പ്രതികരണവുമായി രംഗത്തെത്തി. പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ത്യന്‍ പൗരന്മാരുടെ ക്ഷേമത്തിനായി കോണ്‍സുലേറ്റ് പ്രതിജ്ഞാബദ്ധമാണെന്നും കോണ്‍സുലേറ്റ് ജനറല്‍ പറഞ്ഞു.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ് നാടിനെ മാറ്റണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

‘വസ്ത്ര ധാരണത്തിലും സ്വാതന്ത്ര്യം വേണം’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

എഴുകുംവയലിൽ ഇരട്ടക്കൊല: ‘അച്ഛനെയും അമ്മയെയും ദൈവ സന്നിധിയിലേക്ക് അയക്കാൻ ദൈവം പറഞ്ഞു’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘നെയ്യുടെ നിലവാരം പരിശോധിക്കാൻ സന്നിധാനത്തും പമ്പയിലും ലാബ് സജ്ജമാക്കണം’

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്ഷേമപ്രവർത്തനങ്ങൾ അവകാശമാണ്, ആരുടെയും ഔദാര്യമല്ല

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി

‘ക്രെഡിറ്റ് നിങ്ങൾ എടുത്തോളൂ; വനിത സംവരണം നടപ്പാക്കാൻ എല്ലാ പാർട്ടികളും ഒന്നിച്ചു നിൽക്കണം’; പിന്തുണ തേടി മോദി