സുഹൃത്തുക്കൾ മരണവിവരം മറച്ചുവച്ചു, മൃതദേഹം സംസ്കരിച്ചതിൽ പൊലീസിന് വീഴ്ച

തിരുവനന്തപുരം വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ മരണത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച അഭിജിത്തിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും. മരണവിവരം അറിഞ്ഞിട്ടും പൊലീസിനേയും വീട്ടുകാരേയും അറിയിച്ചില്ല. പരാതി നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് അഭിജിത്തിന്റെ കുടുംബം ആരോപിച്ചു.

മാര്‍ച്ച് മൂന്നിന് സുഹൃത്തിനൊപ്പം വെമ്പായം തേക്കടയിലെ വീട്ടിന്‍ നിന്ന് പോയ അഭിജിത്തിനെ പിന്നീട് കാണാതായി. പിന്നീട് പതിനാറാം തീയതി കുടുംബം വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് അഞ്ചാം തീയതി പേട്ട പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അഭിജിത്ത് തീവണ്ടി തട്ടി മരിച്ചെന്നും അജ്ഞാത മൃതദേഹമായി സംസ്‌കരിച്ചെന്നും ഇന്നലെ കുടുംബത്തിന് വിവരം ലഭിച്ചു. മിസ്സിംഗ് കേസെടുത്ത വട്ടപ്പാറ പൊലീസോ തീവണ്ടി തട്ടി മരിച്ച കേസെടുത്ത പേട്ട പൊലീസോ അന്വേഷണം നടത്തിയില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. അഭിജിത്തിന്റെ മരണം നേരത്തെ അറിഞ്ഞിട്ടും സുഹൃത്തുക്കള്‍ മറച്ചുവച്ചെന്നും പരാതിയുണ്ട്.

മലയാളി അല്ലെന്ന് കരുതി സ്വന്തം നിലയില്‍ സംസ്‌കരിച്ചെന്ന് പേട്ട പൊലീസ് പറഞ്ഞതായി കുടുംബം ആരോപിക്കുന്നു. കുടുംബത്തിന്റെ ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Related Posts

‘ജനങ്ങളാണ് എന്റെ ഈശ്വരൻ; മത്സ്യത്തൊഴിലാളികളെ സംസ്ഥാനം ഭരിച്ചവർ അവഗണിച്ചു’; പ്രധാനമന്ത്രി
  • March 11, 2026

ജനങ്ങളാണ് എന്റെ ഈശ്വരനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറൈൻ ഡ്രൈവിൽ ധീവരസഭയുടെ സുവർണജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. താന്‍ ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനാണ് എത്തിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു. കടലിന്റെ മക്കള്‍ക്ക് നമസ്‌കാരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി…

Continue reading
പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി
  • March 11, 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിൽ എത്തി. 11.30 ഓടെ നെടുമ്പാശ്ശേരിയിൽ വന്നിറങ്ങിയ മോദി തേവര നേവൽ ബേസിലേക്ക് ഹെലികോപ്റ്റർ മാർഗം പോകും.കൊച്ചിയിൽ നടക്കുന്ന എൻഡിഎ പൊതുസമ്മേളനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൊച്ചിയിൽ നടക്കുന്ന മൂന്ന് പരിപാടികളിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. മറൈൻ ഡ്രൈവിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

ആറന്മുള കണ്ണാടി നൽകി പ്രധാനമന്ത്രിയെ സ്വീകരിച്ച് സുരേഷ് ഗോപി; 10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിച്ചു

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

കേരളത്തിന് എയിംസിന്റെ ആവശ്യകത ഉണ്ട്; പ്രഖ്യാപനം എന്തുകൊണ്ട് വൈകുന്നു? കേന്ദ്രത്തോട് ഹൈക്കോടതി

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

പ്രധാനമന്ത്രി കൊച്ചിയിൽ, നെടുമ്പാശ്ശേരിയിൽ സ്വീകരിക്കാൻ ജനപ്രതിനിധികൾ എത്തിയില്ല

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

NCERT വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

മന്ത്രി മുഹമ്മദ് റിയാസിൻ്റെ പ്രതിഷേധ റോഡ് ഷോ ആരംഭിച്ചു

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ

പരമോന്നത നേതാവ് മോജ്തബ ഖമനയിക്ക് ആക്രമണത്തിൽ പരുക്കേറ്റു: സ്ഥിരീകരിച്ച് ഇറാൻ