എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്റെ അനധികൃത പ്രവര്‍ത്തനം: ക്രിമിനല്‍ കേസെടുക്കാന്‍ നിര്‍ദേശിച്ച് ജില്ലാ കളക്ടര്‍

കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് പുല്ലുവിലകല്‍പ്പിച്ച് പ്രവര്‍ത്തിച്ച അടിമാലി ഇരുട്ടുകാനത്തെ സിപ് ലൈനെതിരെ നടപടി. എം എം മണിയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഹൈറേഞ്ച് സിപ്പ് ലൈന്‍ ആണ് ഉത്തരവ് ലംഘിച്ചു പ്രവര്‍ത്തിച്ചത്. 24 വാര്‍ത്തയ്ക്ക് പിന്നാലെ ക്രിമിനല്‍ കേസ് എടുക്കാന്‍ പോലീസിന് ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരി നിര്‍ദേശം നല്‍കി. (action against mm lambodaran’s zip line)

മഴയ്ക്ക് ശമനമുണ്ടെങ്കിലും അപകട സാധ്യതയുള്ള മേഖലകളിലെ സാഹസിക വിനോദസഞ്ചാരത്തിന് ജില്ലാ കളക്ടര്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. ഇത് മറികടന്നാണ് ഇരുട്ടുകാനത്ത് എം എം ലംബോദരന്റെ ഹൈറേഞ്ച് സിപ് ലൈന്‍ നിര്‍ബാധം പ്രവര്‍ത്തിച്ചത്. മണ്ണിടിച്ചില്‍ സാധ്യതയുള്ള ദേശീയ പതയോരത്താണ് ഏറെ അപകട സാധ്യതയുള്ള സിപ് ലൈന്റെ പ്രവര്‍ത്തനം.

യാത്രാ നിരോധനം മറികടന്ന് ദേശീയപാതയിലൂടെ കണക്കിന് സഞ്ചാരികളെ സിപ് ലൈനില്‍ എത്തിച്ചു. ഇത് 24 വാര്‍ത്തയാക്കിയതിന് പിന്നാലെ ജില്ലാ കളക്ടര്‍ അടിയന്തര നടപടിക്ക് നിര്‍ദ്ദേശ നല്‍കി. പൊലീസ് പരിശോധനയ്ക്ക് ശേഷം പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. ദേശീയപാതയോരത്ത് സിപ് ലൈന്‍ നിര്‍മ്മിച്ചിരിക്കുന്നത് സര്‍ക്കാര്‍ ഭൂമി കയ്യേറി ആണോ എന്നതും പരിശോധിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

Related Posts

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ
  • June 29, 2026

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. സമരം ചെയ്യുന്ന നഴ്സുമാരുടെ ആവശ്യം സർക്കാർ പരിഗണിക്കും. ഒരാഴ്ചയ്ക്കകം നടപടിയെന്നും തൃശ്ശൂർ അമല, ജൂബിലി ആശുപത്രികളിൽ സമരം ചെയ്യുന്ന നഴ്സസ് സമരത്തിൽ നിന്ന് പിന്മാറണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു കെ…

Continue reading
ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
  • June 29, 2026

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒമ്പതാം പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ദിവസങ്ങൾ റിമാൻഡിൽ ആയിരുന്നിട്ടും എന്തുകൊണ്ട് പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയില്ലെന്ന് കോടതി…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

നഴ്സസിന് മിനിമം വേതനത്തിനുള്ള നിയമം നടപ്പാക്കും; സമരത്തിൽ നിന്ന് പിന്മാറണം’; മന്ത്രി കെ മുരളീധരൻ

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

സുഗതന്റെ ഹാജറിനെ ചൊല്ലി കയ്യേറ്റം” തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽത്തല്ലി ബിജെപി – യുഡിഎഫ് അംഗങ്ങൾ

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

പി എസ് സി നിയമന വിവാദം; മുഴുവൻ പേപ്പറുകളിലും പുനർ മൂല്യനിർണയം നടത്തും, ആഭ്യന്തര വിജിലൻസ് അന്വേഷിക്കും

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി

കോണ്‍ഗ്രസ് എസും എന്‍സിപി സെക്കുലറും ലയിച്ചേക്കും; എ കെ ശശീന്ദ്രന്‍ – രാമചന്ദ്രന്‍ കടന്നപ്പള്ളി ചര്‍ച്ച തുടങ്ങി