സിൽവർ ലൈനിനായി വീണ്ടും ശ്രമം നടത്താൻ കേരളം; മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

ഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടിക്കാഴ്ചയിൽ അറിയിക്കും. സിൽവർ ലൈനിനായി വീണ്ടും ശ്രമം നടത്താൻ കേരളം.

ഇന്ന് ഉച്ചയ്ക്ക് 12:30ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി നടത്തുന്ന കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കും. നാളെ നിതിൻ ഗഡ്കരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തും.

കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി കേരളത്തിന് മുന്നോട്ടുപോകാനാകുകയുള്ളൂ. അതേസമയം ഇതുമായി മുന്നോട്ടുപോകുന്നതിന് നിരവധി പ്രശ്‌നങ്ങള്‍ തടസ്സമായി നിന്നിരുന്നു. എന്നാല്‍ അതിന് പകരം വന്ന ഇ. ശ്രീധരന്റെ ബദല്‍ പദ്ധതി മുന്നില്‍വെച്ച് കേന്ദ്രവുമായി ചര്‍ച്ച നടത്താനായിരിക്കും കേരളം ശ്രമിക്കുക.

ഇ-ശ്രീധരന്‍ മുന്നോട്ടുവെച്ച ഈ പദ്ധതിയില്‍ കേന്ദ്രത്തിന്റെ നിലപാട് നിര്‍ണായകമായിരിക്കും. സമവായത്തിലെത്താനായാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകും. മറിച്ചായാല്‍ പദ്ധതി ഇല്ലാതാകുന്ന സ്ഥിതിയുമുണ്ടാകും. അതേസമയം ദേശീയപാത തകര്‍ന്ന വിഷയത്തില്‍ നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

‘റബറിൻ്റെ വില 300 രൂപ ആക്കും, കർഷകരെ ചേർത്ത് നിർത്തുന്ന കർഷക ബന്ധുവാണ് UDF സർക്കാർ’: മുഖ്യമന്ത്രി

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

യുജിസി നെറ്റ് പുനഃപരീക്ഷ: NTAയ്ക്കെതിരെ വ്യാപക പ്രതിഷേധം

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

നിലമ്പൂർ ഗവ. ഐടിഐയിലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം മുടങ്ങി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

രാജ്യത്ത് വിദ്യാഭ്യാസ സംവിധാനം ചൂഷണ യന്ത്രമായി, തെറ്റ് സമ്മതിക്കാൻ മോദി സർക്കാർ തയ്യാറാകുന്നില്ല; കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്

‘ജനങ്ങൾ ആഗ്രഹിച്ചത് ഒരു മാറ്റം മാത്രം; കേരളത്തിൽ മൂന്നുമാസം കൊണ്ട് ഉണ്ടായത് മാറ്റമല്ല നാറ്റം’; മുഹമ്മദ് റിയാസ്