സാഹസിക വിനോദങ്ങള്‍ നിരോധിച്ച ഉത്തരവിന് പുല്ലുവില; അടിമാലിയില്‍ എംഎം മണി എംഎല്‍എയുടെ സഹോദരന്റെ സിപ് ലൈന്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്നു

സാഹസിക വിനോദങ്ങള്‍ നിരോധിച്ച ഇടുക്കി അടിമാലിയില്‍ ഉത്തരവ് ലംഘിച്ച് സിപ് ലൈന്റെ പ്രവര്‍ത്തനം. എംഎം മണി എംഎല്‍എയുടെ സഹോദരന്‍ എംഎം ലംബോദരന്റെ ഉടമസ്ഥതയിലുള്ള സിപ് ലൈന്‍ ആണ് അനധികൃതമായി പ്രവര്‍ത്തിക്കുന്നത്. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് ഗതാഗതം നിരോധിച്ച മേഖലയാണിത്. ഉത്തരവ് മറികടന്നിട്ടും ജില്ലാ ഭരണകൂടം നടപടി എടുത്തിട്ടില്ല. (MM Mani MLA’s brother’s zip line operating illegally in Adimali)

അടിമാലി ഇരുട്ടുകാനത്തെ ഹൈറേഞ്ച് സിപ് ലൈനെന്ന സാഹസിക വിനോദ കേന്ദ്രമാണ് ഉത്തരവ് മറികടന്ന് പ്രവര്‍ത്തിക്കുന്നത്. കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശത്തെ സാഹസിക വിനോദങ്ങള്‍ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയത്. മഴ കുറയുന്ന മുറയ്ക്ക് നിയന്ത്രണങ്ങള്‍ നീക്കുന്ന കാര്യം തഹസീല്‍ദാര്‍മാര്‍ക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ സമയത്ത് പോലും തഹസീല്‍ദാര്‍ സാഹസിക വിനോദങ്ങള്‍ തുടരാമെന്ന തീരുമാനമെടുത്തിട്ടില്ല. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ മറ്റെല്ലാ സിപ് ലൈനുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചിട്ടും ഹൈറേഞ്ച് സിപ് ലൈന്റെ പ്രവര്‍ത്തനം മാത്രം നിര്‍ബാധം തുടരുകയാണ്.https://www.youtube.com/embed/Ir_phdb6d2I?si=XVapOjTBD81kDUB7

ഓരോ ദിവസവും നൂറുകണക്കിന് ആളുകളാണ് ഈ സിപ് ലൈനില്‍ കയറുന്നത്. ദേശീയപാതാ നിര്‍മാണത്തിന്റേയും മണ്ണിടിച്ചില്‍ ഭീഷണിയുടേയും പശ്ചാത്തലത്തില്‍ ഇരുട്ടുകാനം മുതല്‍ രണ്ടാംമൈല്‍ വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ ഈ സ്ഥലത്തുകൂടി ആളുകളെ വണ്ടിയിലെത്തിച്ചാണ് സിപ് ലൈനില്‍ കയറ്റുന്നത്. ഗുരുതര നിയമലംഘനങ്ങള്‍ നടന്നിട്ടും ജില്ലാ ഭരണകൂടം കണ്ടില്ലെന്ന് നടിക്കുകയാണ്.

Related Posts

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM
  • July 3, 2026

നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിലെ തോൽവിയിൽ എം വി ഗോവിന്ദനെ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ച നേതാക്കൾക്കെതിരെ നടപടി. കീഴാറ്റൂർ ബ്രാഞ്ച് സെക്രട്ടറി കെ പി പ്രകാശൻ, കൂവേരി ലോക്കൽ കമ്മിറ്റി അംഗം ഷൈജു ചാലപ്പുറത്ത് എന്നിവർക്കെതിരെ നടപടി. പ്രകാശനെ ബ്രാഞ്ച് സെക്രട്ടറി…

Continue reading
വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി
  • July 2, 2026

സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമായി ലഭ്യമായതിനാൽ ഇന്നലെ വൈദ്യുതി ഉപയോഗത്തിൽ 200 മെഗാവാട്ട് മുതൽ 400 മെഗാവാട്ട് വരെ കുറവുണ്ടായതായി കെഎസ്ഇബി വിശദീകരണം. അതുകൊണ്ടുതന്നെ ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി. സംസ്ഥാന വ്യാപകമായി മഴ ലഭ്യമായതും പവർ എക്സ്ചേഞ്ചിൽ നിന്നും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

തളിപ്പറമ്പിലെ തിരഞ്ഞെടുപ്പ് തോൽവി; പാർട്ടി നേതാക്കളെ സമൂഹ മാധ്യമങ്ങളിൽ വിമർശിച്ചവർക്കെതിരെ നടപടി എടുത്ത് CPIM

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

വ്യാപകമായ മഴ കിട്ടി; ഇന്നലെ വൈദ്യുതി നിയന്ത്രണം വേണ്ടിവന്നില്ലെന്ന് കെഎസ്ഇബി

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തി; യൂട്യൂബർ ‘ഹെലൻ ഓഫ് സ്പാർട്ട’ പൊലീസ് പിടിയിൽ

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

ഹെഡ്ഫോൺ വെച്ചതിനാൽ ട്രെയിൻ വന്നത് അറിഞ്ഞില്ല; കൊല്ലത്ത് ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

താര സംഘടനയിൽ വീണ്ടും പ്രതിസന്ധി; ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേഷ് പിഷാരടി

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത

കുട്ടികളെ വാഷിംഗ് മെഷീനുള്ളിൽ അടയ്ക്കും, വായിൽ വെള്ളം അടിക്കും; ബെംഗളൂരുവിലെ ഡേ കെയർ സെൻ്ററിൽ ആയമാരുടെ ക്രൂരത