ജയചന്ദ്രന്‍ കല്ലിങ്കലിന്റെ യാത്രയയപ്പിന് എല്ലാവരുമെത്തിയത് പുതപ്പുകളുമായി; അതിനൊരു കാരണമുണ്ട്

ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ജയചന്ദ്രൻ കല്ലിങ്കൽ വിരമിച്ചു. ഇന്നലെയാണ് നീണ്ട ഔദ്യോഗിക ജീവിതം അവസാനിപ്പിച്ച് ജയചന്ദ്രൻ പടിയിറങ്ങിയത്. ആരോരുമില്ലാത്തവർക്ക് സഹായം നൽകിയാണ് ജയശ്ചന്ദ്രൻ കല്ലിങ്കലിന്റെ പടിയിറക്കം.

സർക്കാർ സർവീസിൽ നിന്ന് ഇന്നലെ വിരമിച്ചവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. കുറച്ചധികം തുക ചിലവഴിച്ച് സർക്കാർ ജീവനക്കാരെ ആഘോഷപൂർവ്വം യാത്രയാക്കുക പതിവാണ്. ജയചന്ദ്രൻ കല്ലിങ്കൽ എന്ന ജോയിൻ്റ് കൗൺസിലിന്റെ ജനറൽ സെക്രട്ടറിക്ക് അങ്ങനെയൊരു യാത്രയയപ്പ് നൽകരുതെന്ന് നിർബന്ധം ഉണ്ടായി. വിരമിക്കലിൽ ആശംസ അറിയിക്കാൻ എത്തുന്നവർ ഒരു പുതപ്പ് കയ്യിൽ കരുതാൻ ആവശ്യപ്പെട്ടു. ഔദ്യോഗിക ജീവിതത്തിന്റെ അത്രതന്നെ പ്രായമുണ്ട് ജയചന്ദ്രൻ കല്ലിങ്കലിന്റെ സർവീസ് സംഘടന ജീവിതത്തിനും. അതുകൊണ്ട് ജയചന്ദ്രൻ കല്ലിങ്കലിന്റെ ആവശ്യം സുഹൃത്തുക്കളും തന്റെ പ്രിയപ്പെട്ട സഖാക്കളും ഒപ്പം ജോലി ചെയ്തിരുന്നവരും എല്ലാം സ്നേഹപൂർവ്വം കേട്ടു. വന്നവരെല്ലാം ഓരോ പുതപ്പു കൈയിൽ കരുതി.

ജയചന്ദ്രൻ കല്ലിങ്കലിന് ഇന്നലെ അങ്ങനെ ലഭിച്ചത് 2500 ലധികം പുതപ്പുകൾ. പുതപ്പുശേഖരണത്തിന്റെ കൗതുകമായിരുന്നില്ല അങ്ങനെ ഒരു അഭ്യർത്ഥനയ്ക്ക് പിന്നിൽ. പകരം അശരണരായ എത്രയോ മനുഷ്യർക്ക് തണുപ്പകറ്റാനുള്ള ശ്രമമായിരുന്നു. ലഭിച്ച പുതപ്പുകളിൽ നല്ലൊരു ശതമാനം പത്തനാപുരം ഗാന്ധിഭവനിൽ എത്തിച്ചു. അവിടെവച്ച് സ്നേഹോഷ്മളമായ യാത്രയയപ്പും ജയചന്ദ്രൻ കല്ലിങ്കലിന് ലഭിച്ചു. ഇനി ബാക്കിയുള്ള പുതപ്പുകൾ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലെ ശരണാലയങ്ങളിലേക്ക് എത്തിക്കലാണ് ലക്ഷ്യം.

Related Posts

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍
  • May 18, 2026

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സ്റ്റേഡിയത്തിനകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ് ചടങ്ങിന്…

Continue reading
നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷമില്ല; ഒരു തവണ പോലും മന്ത്രിയായ ഭരണ പരിചയമല്ല; ഇത് ജനകീയാരോഹണം; വി ഡി സതീശന്‍ എന്ന വിസ്മയം
  • May 18, 2026

രാഷ്ട്രീയത്തിലെ എല്ലാ പാരമ്പര്യങ്ങളെയും സംഘടനാ കീഴ് വഴക്കങ്ങളെയും തകര്‍ത്ത് കൊണ്ടാണ് വി ഡി സതീശന്‍ ഇന്ന് കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. പതിവ് രീതികളെ മറികടന്ന് സതീശന്‍ മുഖ്യമന്ത്രി കസേരയിലേക്ക് എത്തുമ്പോള്‍ അതുമൊരു വിസ്മയമാണ്. തിരഞ്ഞെടുപ്പ് കാലത്ത് വിസ്മയങ്ങള്‍ കാത്തിരിക്കാന്‍ പറഞ്ഞ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

തുടക്കം കസറി; പ്രതിപക്ഷ നേതൃനിരയിലെ കരുത്തരും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയില്‍

തുടക്കം കസറി; പ്രതിപക്ഷ നേതൃനിരയിലെ കരുത്തരും സത്യപ്രതിജ്ഞാ ചടങ്ങിന്റെ വേദിയില്‍

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍

‘സര്‍ അധ്വാനിച്ചതിന് ഫലം കിട്ടി’; 25 വര്‍ഷമായി വി ഡി സതീശനൊപ്പം; സാരഥി ജെയിംസ്

‘സര്‍ അധ്വാനിച്ചതിന് ഫലം കിട്ടി’; 25 വര്‍ഷമായി വി ഡി സതീശനൊപ്പം; സാരഥി ജെയിംസ്

ഗവര്‍ണറുടെ നിര്‍ദേശം തള്ളി; നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും; അനുവദിക്കില്ലെന്ന് ലോക്ഭവന്‍

ഗവര്‍ണറുടെ നിര്‍ദേശം തള്ളി; നേതാക്കളും സത്യപ്രതിജ്ഞവേദിയില്‍ എത്തും; അനുവദിക്കില്ലെന്ന് ലോക്ഭവന്‍

‘എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ട് പോയി; ഇനിയും ഒന്നിച്ച് മുന്നോട്ട് പോകും’; സണ്ണി ജോസഫ്

‘എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ട് പോയി; ഇനിയും ഒന്നിച്ച് മുന്നോട്ട് പോകും’; സണ്ണി ജോസഫ്

‘ഇറാന്റെ സമയം അടുത്തു; തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ല’; മുന്നറിയിപ്പുമായി ട്രംപ്

‘ഇറാന്റെ സമയം അടുത്തു; തീരുമാനം വേഗത്തില്‍ എടുത്തില്ലെങ്കില്‍ ഒന്നും അവശേഷിപ്പിക്കില്ല’; മുന്നറിയിപ്പുമായി ട്രംപ്