ഖത്തറിലെ മലയാളി പെൺകരുത്ത്, എവറസ്റ്റ് കീഴടക്കുന്ന ആദ്യ മലയാളിയായി സഫ്രീന ലത്തീഫ്


ഇച്ഛാശക്തിയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രതീകമായി എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിൽ വിജയ പതാക നാട്ടി ഖത്തറിൽ പ്രവാസിയായ മലയാളി യുവതി. ദീർഘകാലമായി കുടുംബമായി ഖത്തറിൽ താമസിക്കുന്ന കണ്ണൂർ വേങ്ങാട് സ്വദേശിനി സഫ്രീനയാണ് ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയെ കാൽചുവട്ടിലാക്കിയ ആദ്യ മലയാളി വനിതയെന്ന അപൂർവ നേട്ടം സ്വന്തമാക്കിയത്.നേപ്പാൾ സമയം രാവിലെ 10:25 ന്, 20 മണിക്കൂറിലധികം തണുത്തുറഞ്ഞ താപനിലയെയും ശക്തമായ കാറ്റിനെയും മറികടന്ന് 8,848 മീറ്റർ ഉയരമുള്ള കൊടുമുടിയിൽ സഫ്രീന എത്തി. ഈ നേട്ടത്തോടെ, കേരളത്തിൽ നിന്ന് എവറസ്റ്റ് കൊടുമുടിയിലെത്തുന്ന ആദ്യ വനിതയായി അവർ മാറി.

ഹമദ് മെഡിക്കൽ കോർപ്പറേഷനിൽ സർജനായ ഭർത്താവ് ഡോ. ഷമീൽ മുസ്തഫയ്ക്കും മകൾ മിൻഹയ്ക്കുമൊപ്പം 2001 മുതൽ ഖത്തറിലാണ് സഫ്രീന താമസിക്കുന്നത്. വർഷങ്ങൾ നീണ്ട പരിശീലനത്തിന്റെയും അഭിനിവേശത്തിന്റെയും ഫലമാണ് ഈ നേട്ടമെന്ന് സഫ്രീന പറയുന്നു. ഭർത്താവിനൊപ്പം ടാൻസാനിയയിലെ കിളിമഞ്ചാരോ (5,895 മീറ്റർ), അർജന്റീനയിലെ അക്കോൺകാഗ്വ (6,961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5,642 മീറ്റർ) എന്നീ പർവതങ്ങൾ സഫ്രീന കീഴടക്കിയിട്ടുണ്ട്. കസാക്കിസ്ഥാനിൽ ഉയർന്ന ഉയരത്തിലുള്ള ഐസ് പരിശീലനവും സഫ്രീന പൂർത്തിയാക്കിയിട്ടുണ്ട്.

വലിയ നേട്ടം കാൽചുവട്ടിലാക്കാൻ തനിക്കൊപ്പം നിന്ന കുടുംബത്തിനും സുഹൃത്തുക്കൾക്കും, തന്നെ കൊടുമുടിയിലെത്താൻ സഹായിച്ച പര്യവേഷണ സംഘമായ എലൈറ്റ് എക്സ്പെഡിനും അവർ നന്ദി പറഞ്ഞു.വേങ്ങാട് കെ.പി. സുബൈദയുടെയും തലശ്ശേരി പുന്നോൽ സ്വദേശി പി.എം. അബ്ദുൽ ലത്തീഫിൻെറയും മകളാണ് സഫ്രീന. മിൻഹ മകളാണ്.

കിളിമഞ്ചാരോ കൊടുമുടി കീഴടക്കികൊണ്ടായിരുന്നു ഇരുവരുടെയും തുടക്കം. ശേഷം, അർജൻറീനയിലെ അകോൺകാഗ്വ (6961 മീറ്റർ), റഷ്യയിലെ മൗണ്ട് എൽബ്രസ് (5642 മീറ്റർ) എന്നിവയും കീഴടക്കിയാണ് എവറസ്റ്റിനായി ഒരുങ്ങിയത്. എന്നാൽ, ഇതിനിടയിൽ ഡോ. ഷമീൽ പരിക്കിനെ തുടർന്ന് എവറസ്റ്റ് സ്വപ്നത്തിന് താൽകാലിക അവധി നൽകി. അപ്പോഴും സ്വപ്നം വിടാതെ പിന്തുടർന്ന സഫ്രീന കഠിന പരിശീലനവും തയ്യാറെടുപ്പും പൂർത്തിയാക്കിയാണ് ഈ ഏപ്രിൽ 12ന് ദോഹയിൽ നിന്നും നേപ്പാളിലേക്ക് യാത്രയായത്.

കടുത്ത മഞ്ഞും, ദുർഘട പാതകളും താണ്ടിയായിരുന്നു മണിക്കൂറുകൾ നീണ്ട മലകയറ്റം. അവിടെ നിന്നും, 12 മണിക്കൂറോളം വീണ്ടും കൊടുമുടിയേറി നാലാം ക്യാമ്പിലേക്ക്. നാലു മണിക്കൂർ വരെ വിശ്രമിച്ച ശേഷം, 14 മണിക്കൂർ അതിസാഹസികത നിറഞ്ഞ പാതകളും പിന്നിട്ടായിരുന്നു കൊടുമുടിയുടെ ഉച്ചിയിലെത്തിയത്.
ആദ്യമായി എവറസ്റ്റ് കീഴടക്കിയ വനിത ജപ്പാൻ കാരി ജുൻകോ തബെയും (1975) , ഇന്ത്യയിൽ നിന്നും ആദ്യമായി എവറസ്റ്റ് കീഴടക്കിയത് ഉത്തരഖാണ്ട് സ്വദേശിനിയായ ബജെന്ദ്രി പാലുമാണ് (1984).

Related Posts

സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍; നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍ വെച്ച് ധാരാണാപത്രം ഒപ്പിടുമെന്ന് സൂചന
  • June 13, 2026

പശ്ചിമേഷ്യയില്‍ സമാധാനം തൊട്ടരികെ എന്ന പ്രതീക്ഷ നല്‍കി അമേരിക്കയും ഇറാനും. സമാധാന കരാറിന് തൊട്ടടുത്ത് എത്തിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി അറിയിച്ചു. അരഗ്ചിയുടെ സമൂഹമാധ്യമ കുറിപ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കുവെച്ചു. ധാരാണാപത്രം നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയില്‍…

Continue reading
ഇറാൻ ആക്രമണം; എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സ്‌
  • June 3, 2026

രാജ്യത്തെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ എല്ലാ വിമാന സർവീസുകളും താത്ക്കാലികമായി നിർത്തിവെച്ചതായി കുവൈത്ത് എയർവേയ്‌സിന്റെ അറിയിപ്പ്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് നടപടിയെന്ന് കമ്പനി വ്യക്തമാക്കി. വിമാന സർവീസുകൾ പുനഃക്രമീകരിച്ച ശേഷം യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുകയും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഇന്ത്യയിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു; ഓൺലൈൻ തീവ്രവാദ സംഘത്തെ കണ്ടെത്തി NIA, രാജ്യവ്യാപക പരിശോധന, 20 ഇടങ്ങളിൽ റെയ്ഡ്

ഇന്ത്യയിൽ ‘ഇസ്ലാമിക് സ്റ്റേറ്റ്’ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിരുന്നു; ഓൺലൈൻ തീവ്രവാദ സംഘത്തെ കണ്ടെത്തി NIA, രാജ്യവ്യാപക പരിശോധന, 20 ഇടങ്ങളിൽ റെയ്ഡ്

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദി സർക്കാർ ഉറങ്ങുന്നു, മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമെന്ന് രാഹുൽ ഗാന്ധി

യുജിസി നെറ്റ് സോഷ്യോളജി ചോദ്യപേപ്പർ ചോർന്നു; മോദി സർക്കാർ ഉറങ്ങുന്നു, മാറ്റത്തിനായുള്ള ഏക ആയുധം കൂട്ടായ ശബ്ദമെന്ന് രാഹുൽ ഗാന്ധി

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനം ദുഷ്കരം, മണ്ണ് പൂർണമായി മാറ്റാൻ 3 ദിവസം എടുക്കും

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയ്ക്ക് മാത്രമല്ല താത്‌പര്യം; ഓരോ മലയാളിയ്ക്കുമുണ്ട്’, മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ കെ രാഗേഷ്

വിഴിഞ്ഞത്തിൻ്റെ കാര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയ്ക്ക് മാത്രമല്ല താത്‌പര്യം; ഓരോ മലയാളിയ്ക്കുമുണ്ട്’, മുഖ്യമന്ത്രിക്ക് മറുപടിയുമായി കെ കെ രാഗേഷ്

ബംഗാളിൽ 11കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് കൊന്നു; മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ

ബംഗാളിൽ 11കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെടിവച്ച് കൊന്നു; മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാതാപിതാക്കൾ

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു: ഒരാഴ്ച നിയന്ത്രണം വേണ്ടി വന്നില്ല

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഒഴിയുന്നു: ഒരാഴ്ച നിയന്ത്രണം വേണ്ടി വന്നില്ല