എസ്ഒജി രഹസ്യം ചോര്‍ത്തിയതില്‍ സസ്‌പെന്‍ഡ് ചെയ്ത ഹവില്‍ദാര്‍മാരെ തിരിച്ചെടുത്ത സംഭവം; അന്വേഷിക്കാന്‍ സര്‍ക്കാര്‍

മാവോ ഭീകരഓപ്പറേഷന്‍ നടത്തുന്ന എസ്ഒജിയുടെ രഹസ്യം ചോര്‍ത്തിയതിന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഐആര്‍ബി കമാന്റോകളെ തിരിച്ചെടുത്തതില്‍ അന്വേഷണമുണ്ടാകും. ഹവില്‍ദാര്‍മാരായ മുഹമ്മദ് ഇല്യാസ്, പയസ് സെബാസ്റ്റിയന്‍ എന്നിവരെയാണ് തിരിച്ചെടുത്തിലാണ് സര്‍ക്കാര്‍ വിശദ അന്വേഷണത്തിന് ഒരുങ്ങുന്നത്. ഏപ്രില്‍ 28ന് സസ്‌പെന്റ് ചെയ്തവരെ 12 ദിവസത്തിനകം ആണ് തിരിച്ചെടുത്തത്. പോലീസ് തലപ്പത്ത് അറിയിക്കാതെ അറിയാത്ത ഐആര്‍ബി കമാന്റന്റ് നടത്തിയ നീക്കത്തത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. (investigation in reinstating suspended havildars for leaking SOG secrets)

ഐആര്‍ബി കമാന്റന്റ് മുഹമ്മദ് നദി മുദ്ധീന്‍ ആണ് സസ്‌പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ അതിവേഗം തിരിച്ചെടുത്തുകൊണ്ട് ഉത്തരവിറക്കിയത്. പരിശീലനത്തിന് ഹവില്‍ദാര്‍മാര്‍ ഇല്ലെന്ന് ന്യായം പറഞ്ഞാണ് ഇവരെ തിരിച്ചെടുത്തത്. അസാധാരണ തിരിച്ചെടുക്കല്‍ സംബന്ധിച്ച വാര്‍ത്ത ട്വന്റിഫോറാണ് ഇന്നലെ എക്‌സ്‌ക്ലൂസീവ് ആയി പുറത്തുവിട്ടത്.

എസ്ഒജിയുടെ അതീവരഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പി വി അന്‍വര്‍ എംഎല്‍എയ്ക്കും മാധ്യമങ്ങള്‍ക്കും ചോര്‍ത്തി നല്‍കി എന്നതായിരുന്നു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ ആരോപണം. ഗുരുതരമായ ആരോപണങ്ങള്‍ക്ക് പിന്നാലെ സസ്‌പെന്‍ഡ് ചെയ്തവരെ 12 ദിവസങ്ങള്‍ കൊണ്ട് തിരിച്ചെടുത്തത് അസാധാരണ നടപടിയാണെന്ന് ആരോപണമുയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇതില്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്

Related Posts

പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് കെ പി ഉദയഭാനു; ന്യായീകരിച്ച് രാജു എബ്രഹാം
  • August 14, 2026

പൊലീസുകാർക്കെതിരായ ഭീഷണിപ്രസംഗത്തെ ന്യായീകരിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു. കേസ് കാണിച്ച് വിരട്ടരുതെന്നും പൊലീസിനെതിരെ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണെന്നുമാണ് കെ പി ഉദയഭാനുവിന്റെ പ്രതികരണം. ഉദയഭാനുവിനെ ന്യായീകരിച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാമും രംഗത്തെത്തി. ക്രിമിനൽ…

Continue reading
‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്