ആന്‍റണി പെരുമ്പാവൂരിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; വിദേശത്ത് നടത്തിയ സാമ്പത്തിക ഇടപാടുകൾ വ്യക്തമാക്കണം

നടൻ പൃഥിരാജിന് പിന്നാലെ ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. സിനിമയിലെയും വിദേശത്തെയും സാമ്പത്തിക ഇടപാടുകളിൽ വ്യക്തത തേടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 2022 ൽ 5 നിർമാണകമ്പനികളുടെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയുടെ തുടർച്ചയാണിതെന്നാണ് വിശദീകരണം. 2022ൽ ആശിർവാദ് സിനിമാസിന്റെ ഓഫീസിസുകളിൽ പരിശോധന നടന്നിരുന്നു. ലൂസിഫർ, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകളുടെ നിർമാണവുമായി ബന്ധപ്പെട്ടുക്കൊണ്ടുള്ള സാമ്പത്തിക ഇടപാടുകളിലും വിശദീകരണം നൽകണം. ഇതിൽ പ്രധാനമായും ഓവർസീസ് ബിസ്സിനസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ആന്റണി പെരുമ്പാവൂർ ഈ മാസം അവസാനത്തോടെ വ്യക്തത വരുത്തേണ്ടത്.

ദുബൈയിൽ വെച്ച് മോഹൻലാലിന് രണ്ടരക്കോടി രൂപ കൈമാറിയതുമായി ബന്ധപ്പെട്ടും വിശദീകരണം നൽകണം. എമ്പുരാൻ വിവാദത്തിന് പിന്നാലെയാണ് സംവിധായകനും നിർമാതാവിനും വിതരണക്കമ്പനിക്കുമടക്കം ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ് എന്നത് ശ്രദ്ധേയമാണ്. എന്നാൽ
എമ്പുരാൻ സിനിമയുമായി ബന്ധമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

അതേസമയം, കഴിഞ്ഞ ദിവസം പൃഥിരാജിന് 2022ൽ പുറത്തിറങ്ങിയ ​ഗോൾഡ്, കടുവ, ജന​ഗണമന എന്നീ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ തേടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരുന്നത്. ഈ ചിത്രങ്ങളിൽ അഭിനേതാവ് എന്ന നിലയിൽ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാൽ, സഹനി‍ർമ്മാതാവ് എന്ന നിലയിൽ നാൽപ്പത് കോടിയോളം രൂപ കൈപ്പറ്റിയതായി കണ്ടെത്തിയിരുന്നു. താരതമ്യേന സഹനി‍ർമ്മാതാവ് അടയ്ക്കേണ്ട നികുതി തുക അഭിനേതാവിനേക്കാൾ കുറവാണ്. 2022ൽ ഇത് സംബന്ധിച്ച് അന്വേഷണവും ആരംഭിച്ചിരുന്നു. തുട‍‌‌ർ നടപടികളുടെ ഭാ​ഗമായാണ് മാ‍ർച്ച് 29ന് നോട്ടീസ് അയച്ചതെന്നും, സ്വഭാവിക നടപടിയാണെന്നുമാണ് ആ​ദായ നികുതി വകുപ്പ് അറിയിക്കുന്നത്. ഏപ്രിൽ 29നകം പ്രതിഫലം സംബന്ധിച്ച് പൃഥ്വിരാജ് വിശദീകരണം നൽകണം.

Related Posts

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്
  • August 12, 2026

മെസ്സിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുൻമന്ത്രിയുടെ വാദങ്ങൾ തള്ളി കായിക മന്ത്രി ഒജെ ജനീഷ്. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന വാദത്തിൽ കഴമ്പില്ല. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്താണ് ഇടപാടുകൾ നടത്തിയത്. 20 ദിവസം മുൻപ് മാത്രം റജിസ്റ്റർ ചെയ്ത കമ്പനിയുടെ പശ്ചാത്തലം പരിശോധന…

Continue reading
സംഗീതം പെയ്തിറങ്ങുന്ന ഒരു രാത്രി; പ്രതിഭകള്‍ക്ക് ആദരം; ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന് വൈകീട്ട്; പ്രവേശനം സൗജന്യം
  • August 12, 2026

സംഗീതത്തിനും സംഗീത പ്രതിഭകള്‍ക്കും ആദരം നല്‍കാന്‍ ഫ്‌ളവേഴ്‌സ് ഒരുക്കുന്ന ഫ്‌ളവേഴ്‌സ് മ്യൂസിക് അവാര്‍ഡ് 2026 ഇന്ന്. വൈകീട്ട് ആറ് മണിക്ക് നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രൗഢഗംഭീരമായ മ്യൂസിക് അവാര്‍ഡ്‌സ് നടക്കുക. പരിപാടിയിലേക്ക് പ്രവേശനം തികച്ചും സൗജന്യമായിരിക്കും. (flowers music awards…

Continue reading

You Missed

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

വീട്ടിൽ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകൾ കണ്ടെത്തി; ജസ്റ്റിസ് യശ്വന്ത് വർമ്മക്കെതിരായ ആരോപണങ്ങൾ ശരിവെച്ച് അന്വേഷണ റിപ്പോർട്ട്

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

‘വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ചർച്ച വേണം: ചർച്ചയ്ക്ക് സർക്കാർ തയ്യാർ’; സ്പീക്കർക്ക് കത്ത് നൽകി അമിത് ഷാ

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം മഴ; നാളെ 2 ജില്ലകളിൽ യെല്ലോ അലർട്ട്

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

അടിച്ചോ കോടി? അറിയാം ധനലക്ഷ്മി DL 65 ലോട്ടറിയുടെ സമ്പൂർണഫലം

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

FCRA ഭേദഗതി ബില്ലിൽ ഭരണ – പ്രതിപക്ഷ പോര്; കെ സി വേണുഗോപാൽ പറയുന്നത് തെറ്റെന്ന് കിരൺ റിജിജു

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം

കാസർകോഡ് MDMA കേസ്: മുഖ്യമന്ത്രിക്കെതിരെ ആരോപണം ശക്തമാക്കി പ്രതിപക്ഷം