കോട്ടയത്ത് ഫ്ലാറ്റിൽ നിന്നും വീണ് യുവാവ് മരിച്ചു; ആത്മഹത്യ എന്ന് സംശയം

കോട്ടയം കഞ്ഞിക്കുഴിയിൽ ഫ്ലാറ്റിൽ നിന്നും വീണ് യുവാവ് മരിച്ചു. ജേക്കബ് തോമസ് ആണ് മരിച്ചത്. ജോലിസമ്മർദ്ദത്തെ തുടർന്ന് ആത്മഹത്യ ചെയ്തതാണോ എന്നാണ് സംശയം. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. ഫ്ലാറ്റിന്റെ എട്ടാം നിലയിൽ നിന്നും വീഴുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവാവ് മാനസിക സമ്മർദം നേരിട്ടിരുന്നതായി അറിയുന്നത്.

ജോലി സംബന്ധമായ മാനസിക സമ്മർദം യുവാവ് അനുഭവിച്ചിരുന്നതായാണ് കണ്ടെത്തൽ. മാതാപിതാക്കളും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. മരിക്കുന്നതിന് മുൻപ് മാതാവിന് ഒരു വിഡിയോ സന്ദേശം അയച്ചിരുന്നതായും സൂചനയുണ്ട്. ഡിസംബറിലാണ് കാക്കനാടുള്ള കമ്പനിയിൽ ജോലിക്ക് കയറുന്നത്. അന്ന് മുതൽ വലിയ ജോലി ഭാരം ഉണ്ടായിരുന്നതായി ബന്ധുക്കളോട് യുവാവ് പറഞ്ഞിരുന്നു. ഇതേ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു

Related Posts

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി
  • June 27, 2026

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി. എന്‍ജിനീയറിങ്ങില്‍ അങ്കമാലി സ്വദേശി റോഷന്‍ രാജു ഒന്നാം റാങ്കും, കണ്ണൂര്‍ സ്വദേശി ധ്യാന്‍ തേജ് രണ്ടാം റാങ്കും നേടി. തൃശൂര്‍ സ്വദേശിനി വിസ്മയ കെ.ആറിനാണ് മൂന്നാം റാങ്ക്. എറണാകുളം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ സര്‍ക്കാര്‍ ഇടപെടല്‍; എം വി ഗോവിന്ദന്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് നല്‍കിയ കുറിപ്പ് പുറത്ത്
  • June 27, 2026

വീര്യം കുറഞ്ഞ മദ്യത്തിനായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയതിന്റെ തെളിവുകള്‍ പുറത്ത്. 20 ശതമാനം വരെ വീര്യമുള്ള മദ്യം ലഭ്യമാക്കിയാല്‍ വീര്യം കൂടിയ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ സാധിക്കുമെന്ന് എക്‌സൈസ് മന്ത്രിയായിരുന്ന എംവി ഗോവിന്ദന്റെ കുറിപ്പില്‍ പറയുന്നു. ചട്ടം രൂപീകരിക്കേണ്ട…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി