ചികിത്സയില്‍ കഴിയുന്ന യുവതിയെ വിളിച്ചിറക്കി മുന്‍ ഭര്‍ത്താവിന്റെ കൊടുംക്രൂരത; ഫ്‌ലാസ്‌കില്‍ കൊണ്ടുവന്ന ആസിഡ് മുഖത്തൊഴിച്ചു

കോഴിക്കോട് ചെറുവണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ വിളിച്ചിറക്കി മുന്‍ ഭര്‍ത്താവാണ് ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരരുക്കേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ( ex husband pour acid in woman’s face Kozhikode)

ചെറുവണ്ണൂര്‍ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന യുവതിയെ ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വിളിച്ചിറക്കിയാണ് മുന്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചത്. ഫ്‌ലാസ്‌കില്‍ കൊണ്ടുവന്ന ആസിഡ് യുവതിക്ക് നേരെ ഒഴിക്കുകയായിരുന്നു. നിലവിളിച്ച് ഓടിയ യുവതിയെ പിന്തുടര്‍ന്നും ആസിഡ് ഒഴിച്ചു. തിരുവോട് സ്വദേശി കാരിപ്പറമ്പില്‍ പ്രശാന്തിന്റെ ആക്രമണത്തില്‍ കൂട്ടാലിട കാരടിപറമ്പില്‍ പ്രവിഷയ്ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്.

നിലവിളി കേട്ട് ഓടിയെത്തിയ ആശുപത്രി അധികൃതരും നാട്ടുകാരും സമീപത്തെ ടാക്‌സി ഡ്രൈവറായ ലിതിന്റെ സഹായത്തോടെ ആദ്യം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും എത്തിക്കുകയായിരുന്നു.കണ്ണൂരില്‍ ജോലിചെയ്യുന്ന പ്രവിഷ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് നാട്ടിലെത്തിയത്. തൃശ്ശൂരില്‍ കോള്‍ ടാക്‌സി ഡ്രൈവറാണ് പ്രശാന്ത്. പ്രശാന്തിനെ മേപ്പയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

Related Posts

കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം
  • August 18, 2026

ആലപ്പുഴ: കരുവാറ്റയിലെ 74 വയസുകാരൻ ശിവൻകുട്ടിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. ബന്ധുവായ 13 വയസുകാരിയുടെ കൊട്ടേഷൻ ഏറ്റെടുത്ത് കൊലപാതകം നടത്തിയത് മൂന്ന് കൗമാരക്കാർ. ഐ ഫോണും ബൈക്കും വാങ്ങാനായാണ് മൃഗീയ കൊലപാതകം നടത്തിയതെന്നാണ് പ്രാഥമിക കണ്ടെത്തൽ. കൊല്ലം പരവൂർ സ്വദേശിയായ…

Continue reading
സിഐയെ ഭീഷണിപ്പെടുത്ത കേസ്; അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
  • August 17, 2026

പൊലീസിനെയും ആഭ്യന്തരമന്ത്രിയേയും വെല്ലുവിളിച്ചതിന് പിന്നാലെ അറസ്റ്റിലായ ക്രമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കോതമംഗലം ഊന്നുകൽ സിഐ യെ ഭീഷണിപ്പെടുത്ത കേസിലാണ് കോതമംഗലം കോടതി അർജുൻ ആയങ്കിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. പൊലീസിനെ ഭീഷണിപ്പെടുത്തിയ…

Continue reading

You Missed

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

കുഞ്ഞ് നേരിട്ടത് ക്രൂരമർദനം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലയിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

‘ജന്തർ മന്ദറിൽ യുവ ജനങ്ങളുടെ വീര്യവും സൗന്ദര്യവും കണ്ടു, ഒടുവിൽ തലച്ചോറിനെയും യുവാക്കളെയും ഭയമാണെന്ന് സമ്മതിച്ചു’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്; ‘ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെക്കണം’; ഷോണ്‍ ജോര്‍ജ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

കോഴിക്കോട്ടെ ED റെയ്ഡ്: വീണാ വിജയൻ രാഷ്ട്രീയ നേതാവല്ല, രാഷ്ട്രീയ വേട്ടയാണെന്ന് വ്യാഖ്യാനിക്കുന്നതിൽ കാര്യമില്ല; സണ്ണി ജോസഫ്

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

പ്രസംഗ വേദിയിലെ ശുദ്ധീകരണം; ‘പാര്‍ട്ടിയില്‍ വേണ്ടത്ര പിന്തുണ ലഭിച്ചില്ല’

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസില്‍ വീണ ടിക്ക് എതിരായ ഇഡി നടപടി