വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണം; പിടികൂടി എറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.

പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. മനുവിനെ തട്ടിയെറിയുകയായിരുന്നു. മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്.

Related Posts

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ
  • July 1, 2026

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനിചരിത്രം. വീക്ഷിത് ഭാരത് – റോസ്ഗാർ ആൻഡ് അജീവിക മിഷൻ ഗ്രാമീൺ ആക്ട്, ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ പ്രകാരം പ്രതിദിനം 298രൂപ എട്ട് പൈസ ആയിരുന്ന ദേശീയ ശരാശരി വേതനം…

Continue reading
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ, എക്സൈസ് മന്ത്രി കാഴ്ചക്കാരൻ’; പിണറായി വിജയൻ
  • July 1, 2026

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിൽ സർക്കാരിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘മദ്യമൊഴുക്കാൻ നികുതിയിളവ്’ എന്ന തലക്കെട്ടിൽ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിലാണ് വിമർശനം. നികുതിയിളവുകൾ പരാമർശിക്കുന്ന ധനബില്ല് സഭ അംഗീകരിച്ചാൽ നിയമമാകും. പിന്നീട് നടപ്പാക്കുന്നത് തടയാൻ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇനി ചരിത്രം; വി‌ബി-ജി റാം ജി പ്രാബല്യത്തിൽ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ, എക്സൈസ് മന്ത്രി കാഴ്ചക്കാരൻ’; പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ, എക്സൈസ് മന്ത്രി കാഴ്ചക്കാരൻ’; പിണറായി വിജയൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്