തമിഴ്‌നാട്ടില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയില്‍ എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍. കൃഷ്ണഗിരി ബാര്‍കൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് സംഭവം. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പെണ്‍കുട്ടി സ്‌കൂളിലേക്ക് വരാതിരുന്നതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. അറുമുഖം, ചിന്നസ്വാമി, പ്രകാശ് എന്നീ അധ്യാപകര്‍ ആണ് പിടിയിലായത്. മൂന്ന് അധ്യാപകരില്‍ ഒരാള്‍ക്ക് മികച്ച അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന വിവരം കൂടി പുറത്ത് വരുന്നുണ്ട്.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്വേഷിച്ച് എത്തിയപ്പോഴാണ് കുട്ടി പീഡന വിവരം പറഞ്ഞത്. പ്രധാനാധ്യാപകന്‍ വീട്ടില്‍ എത്തിയതിന് ശേഷമാണ് പെണ്‍കുട്ടി വീട്ടുകാരോട് പോലും വിവരം പറയുന്നത് എന്നാണ് അറിയുന്നത്. പെണ്‍കുട്ടിക്ക് അബോര്‍ഷന്‍ നടന്നുവെന്ന വിവരവും പുറത്ത് വരുന്നുണ്ട്. കുട്ടി കൃഷ്ണഗിരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സ്‌കൂളിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

Related Posts

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്
  • August 12, 2026

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ ബിജെപി എം പി സുഷ്മിതാ ദേവ് നടത്തിയ ലുങ്കി വാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ. തനിക്ക് നേരെ നടത്തിയ പരാമര്‍ശം സിപിഐഎം അംഗം ജോണ്‍ ബ്രിട്ടാസ് ആണ് വിഷയം സഭയില്‍ ഉന്നയിച്ചത്. പരാമര്‍ശത്തില്‍ പാര്‍ലമെന്റിന് പുറത്ത് കേരളത്തില്‍…

Continue reading
‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ
  • August 12, 2026

പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ, ആദ്യപ്രതികരണവുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല. ഇന്നും നാളെയും ചർച്ച ചെയ്യാൻ തയ്യാർ. പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും. ആരാണ് ഒളിച്ചോടുന്നതെന്ന് എല്ലാവർക്കും അറിയാമെന്നും അമിത് ഷാ പറഞ്ഞു. ആരാണ് ഒളിച്ചോടുന്നതെന്ന്…

Continue reading

You Missed

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരായ ലുങ്കിവാല പരാമര്‍ശത്തില്‍ കുലുങ്ങി രാജ്യസഭ; മലയാളി എന്നതില്‍ അഭിമാനിക്കുന്നുവെന്ന് ബ്രിട്ടാസ്

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

‘സർക്കാരിന് ഒളിപ്പിക്കാൻ ഒന്നുമില്ല; പ്രതിപക്ഷത്തിന്റെ എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും’; അമിത് ഷാ

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

പ്രിയദർശിനി സൗജന്യ ബസ് യാത്ര ബോർഡ്‌ മറച്ച് ബസ് സർവീസ്; യാത്ര സിറ്റി ഫാസ്റ്റ് എന്ന സ്റ്റിക്കർ പതിച്ച്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

‘സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു, സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാനായിരുന്നു നീക്കം’; മന്ത്രി ഒജെ ജനീഷ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചതും പോസ്റ്റിട്ടതും താന്‍ തന്നെയെന്ന് അര്‍ജുന്‍ ആയങ്കി; അര്‍ജുന്റെ ഐ ഫോണ്‍ കണ്ടെത്തി പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം

നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസ്: കോച്ചിംഗ് സെന്റർ ഉടമയുടെ മകന് 132 ചോദ്യങ്ങളും ഉത്തരങ്ങളും ചോർത്തി; കുറ്റപത്രം