എഡ്-ഹോക് ഇന്റർനാഷണലും 24 ന്യൂസും സംഘടിപ്പിക്കുന്ന ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോക്ക് തുടക്കം

എഡ്-ഹോക് ഇന്റർനാഷണലും 24 ന്യൂസ് ചാനലും ചേർന്ന് സംഘടിപ്പിക്കുന്ന, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഐറിഷ് എഡ്യൂ എക്സ്പോ ആയ ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോക്ക് തുടക്കം. സാമൂഹ്യ സേവന രംഗങ്ങളിൽ നിറസാന്നിധ്യമായ പോലീസ് ഉദ്യോ​ഗസ്ഥൻ ഫിലിപ്പ് മാമ്പാട് എഡ്–ഹോക് കൊടുവള്ളി ബ്രാഞ്ചിൽ വെച്ച് ഉദ്ഘാടനം നിർവഹിച്ചു. എഡ് – ഹോക് ഫൗണ്ടർ മിൻഹാജ് മുഹമ്മദ്‌ കെ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഷാഹിൻ ഇ. കെ, ഇന്റർനാഷണൽ റിലേഷൻഷിപ് ഹെഡ് മിർഷാദ് മുഹമ്മദ് കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അയർലണ്ടിലെ എല്ലാ യൂണിവേഴ്സിറ്റികളും കോളേജുകളും പങ്കെടുക്കുന്ന എക്സ്പോ വിർച്വൽ ആയതിനാൽ ലോകത്തെവിടെയിരുന്നും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ സാധിക്കും. അയർലൻഡ് പഠനത്തിന് സൗത്ത് ഇന്ത്യയിലെ തന്നെ മികച്ച ഏജൻസിയായ എഡ്–ഹോക് നാലു രാജ്യങ്ങളിലായി പന്ത്രണ്ടോളം ബ്രാഞ്ചുകളിലായ് സ്ഥിതി ചെയ്യുന്നു. ആയിരക്കണക്കിന് ഐറിഷ് വിസ അപ്രൂവലുകൾ ലഭിച്ചിട്ടുള്ള എഡ്- ഹോക്കിന്റെ പ്രധാന ബ്രാഞ്ച് അയർലണ്ടിൽ ആണ്.

ട്രിനിറ്റി കോളേജ് ഡബ്ലിൻ, യൂണിവേഴ്സിറ്റി കോളേജ് ഡബ്ലിൻ, യൂണിവേഴ്സിറ്റി കോളേജ് കോർക്ക്, യൂണിവേഴ്സിറ്റി ഓഫ് ലിമറിക്, സൗത്ത് ഈസ്റ്റ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ഗാൽവേ, ഡബ്ലിൻ സിറ്റി യൂണിവേഴ്സിറ്റി, ഐ സി ഡി ബിസിനസ് സ്കൂൾ , ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഷാനോൺ, ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ഡബ്ലിൻ, അറ്റ്ലാന്റിക് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി അയർലൻഡ്, ഗ്രിഫിത് കോളേജ്, നാഷണൽ കോളേജ് അയർലൻഡ്, തുടങ്ങിയ അയർലണ്ടിലെ പ്രമുഖ കോളേജുകൾ എക്സ്പോയിൽ പങ്കെടുക്കുന്നുണ്ട്.

ഫെബ്രുവരി 10, 11 തീയതികളിൽ നടത്തുന്ന എക്സ്പോയിൽ പങ്കെടുത്ത്, വിദ്യാർത്ഥികൾക്ക് അവരുടെ സംശയങ്ങളെല്ലാം യൂണിവേഴ്സിറ്റികളോട് നേരിട്ട് ചോദിച്ചറിയാവുന്നതാണ്. ഇനിഷ്യോ ഐറിഷ് വെർച്ച്വൽ എഡ്യൂ എക്സ്പോ 2025 ൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്.

Related Posts

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ സൗജന്യ യാത്രയുടെ തിയതി പ്രഖ്യാപിച്ചു; ആശമാര്‍ക്ക് നല്‍കിയ വാക്കുപാലിച്ചു; ജനപ്രിയ പ്രഖ്യാപനങ്ങളുമായി സിഎം വിഡിഎസ്
  • May 18, 2026

പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ജനപ്രിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പുണ്ടാക്കുമെന്നത് ഉള്‍പ്പെടെയാണ് പ്രഖ്യാപനങ്ങള്‍. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായ ഇന്ദിരാ ഗ്യാരണ്ടി പ്രകാരം ജൂണ്‍ 15മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകളുടെ യാത്ര…

Continue reading
വടശേരി ദാമോദരന്‍ മേനോന്‍ സതീശന്‍ എന്ന ഞാന്‍… കേരളത്തിന്റെ 13ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വി ഡി സതീശന്‍
  • May 18, 2026

സംസ്ഥാനത്തിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി വി.ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ. വി ഡി സതീശന് പുറമേ 21 അംഗ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. സ്റ്റേഡിയത്തിനകത്തും പുറത്തും വന്‍ ജനക്കൂട്ടമാണ് ചടങ്ങിന്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഭാഗ്യതാരമുദിച്ചോ? അറിയാം ഇന്നത്തെ ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

ഭാഗ്യതാരമുദിച്ചോ? അറിയാം ഇന്നത്തെ ഭാഗ്യതാര ലോട്ടറിയുടെ സമ്പൂര്‍ണഫലം

‘മകനെ പോലെയല്ല, എന്റെ മകന്‍ തന്നെ’; സത്യപ്രതിജ്ഞാ വേദിയിലെത്തി സതീശനെ പുണര്‍ന്ന് അമ്മാളു അമ്മ; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുണ്ട് ഹൃദയസ്പര്‍ശിയായ ആത്മബന്ധത്തിന്റെ കഥ

‘മകനെ പോലെയല്ല, എന്റെ മകന്‍ തന്നെ’; സത്യപ്രതിജ്ഞാ വേദിയിലെത്തി സതീശനെ പുണര്‍ന്ന് അമ്മാളു അമ്മ; വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലുണ്ട് ഹൃദയസ്പര്‍ശിയായ ആത്മബന്ധത്തിന്റെ കഥ

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ

‘രക്ഷാപ്രവര്‍ത്തനം’ മറക്കാതെ യുഡിഎഫ്; അന്വേഷണത്തിന് എസ്‌ഐടി; പ്രതികാര നടപടിയായി കാണല്ലേ സ്വാഭാവിക നീതിയെന്ന് എഡി തോമസ് എംഎല്‍എ

‘രക്ഷാപ്രവര്‍ത്തനം’ മറക്കാതെ യുഡിഎഫ്; അന്വേഷണത്തിന് എസ്‌ഐടി; പ്രതികാര നടപടിയായി കാണല്ലേ സ്വാഭാവിക നീതിയെന്ന് എഡി തോമസ് എംഎല്‍എ

തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

തൊഴിലുറപ്പ് ജോലി ചെയ്ത് മകനെ പഠിപ്പിക്കാന്‍ ശ്രമിച്ച ഒരമ്മ, അമ്മയെ അധികം ബുദ്ധിമുട്ടിക്കാതിരിക്കാന്‍ പഠനത്തിനൊപ്പം സെക്യൂരിറ്റി ജോലിക്ക് പോയ മകന്‍; ജീവിതം സമരമാക്കിയ മന്ത്രി ഒജെ ജനീഷ്

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും