ആണവ പരിശോധനകൾക്ക് ഇറാൻ സമ്മതിച്ചുവെന്ന് ട്രംപ്: അമേരിക്കക്കെതിരെ നെതന്യാഹു

അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെ നേതൃത്വത്തിലുള്ള ആണവ പരിശോധനകൾക്ക് ഇറാൻ സമ്മതിച്ചുവെന്ന് ആവർത്തിച്ച് ട്രംപ്. അമേരിക്കയുടെ വാദം ഇറാൻ ഇന്നലെ തള്ളിയിരുന്നു. ഇസ്രയേൽ ആയുധങ്ങൾക്കായി അമേരിക്കയെ ആശ്രയിക്കുന്നത് നിർത്തണമെന്നും സ്വന്തം ആയുധ ഉൽപാദന ശേഷി വർധിപ്പിക്കണമെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഇറാൻ ആണവായുധ നിർമ്മാണത്തിൽ നിന്നും പിന്മാറുമെന്ന് അമേരിക്ക കരുതുന്നുവെങ്കിൽ അതവരുടെ നിഷ്‌ക്കളങ്കളതയാണെന്നും ഇറാന്റെ ഭീഷണിയെ ഒറ്റയ്ക്ക് നേരിടുമെന്നും ഇസ്രയേൽ ദേശീയ സുരക്ഷ മന്ത്രി ഇറ്റാമർ ബെൻഗ്വീർ വ്യക്തമാക്കി. ഇസ്രയേൽ-ലെബനോൺ അഞ്ചാം വട്ട ചർച്ച വാഷിങ്ടണിൽ തുടരുന്നു. ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി അമേരിക്ക- ഇറാൻ ധാരണാപത്രത്തിൽ ഇല്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ പറഞ്ഞു.

അതേസമയം ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം യു എസ് സെനറ്റിലും പാസ്സായി. 48നെതിരെ 50 വോട്ടുകൾക്കാണ് പ്രമേയം പാസ്സായത്. പ്രമേയം നേരത്തെ ജനപ്രതിനിധി സഭയിൽ പാസ്സായിരുന്നു.ഇറാനെതിരെ ഇനി ആക്രമണം നടത്താൻ യു എസ് കോൺഗ്രസിന്റെ അനുമതി ആവശ്യമാണെന്നാണ് പ്രമേയം പറയുന്നത്. ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന 11,000-ത്തിലധികം നാവികരെ ഒഴിപ്പിക്കുന്നതിനുള്ള പദ്ധതി ഐക്യരാഷ്ട്രസഭയുടെ മാരിടൈം ഏജൻസി ആരംഭിച്ചു.

Related Posts

റഷ്യയുടെ വരുമാനമാര്‍ഗം അടച്ചുപൂട്ടാന്‍ യുഎന്‍ പൊതുസഭയില്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി; ബന്ധം പുനരാരംഭിച്ചതിന് ട്രംപിനോട് നന്ദി പറഞ്ഞ് വെനസ്വേല പ്രസിഡന്റ്
  • September 24, 2026

ന്യൂയോര്‍ക്ക്: റഷ്യയുടെ വരുമാന മാര്‍ഗ്ഗങ്ങള്‍ അടച്ചുപൂട്ടാനും, യുദ്ധനീക്കങ്ങള്‍ തടസ്സപ്പെടുത്താനും ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ച് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി. റഷ്യയുടെ വരുമാനത്തെ ലക്ഷ്യം വെക്കുന്നത് തുടരണമെന്നും സെലെന്‍സ്‌കി യുഎന്‍ പൊതുസഭയില്‍ ആവശ്യപ്പെട്ടു. (Zelensky Warns of Growing Global Cost of Russia’s…

Continue reading
ശബരിമലയിലെ സ്വർണ കിരീടവും കവർന്നു; സ്ട്രോങ് റൂമിലുള്ളത് മുക്കുപണ്ടം
  • September 24, 2026

തിരുവനന്തപുരം: ശബരിമലയിലെ സ്വർണ കിരീടവും കവർന്നു. സന്നിധാനത്തെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന അമ്പത്തിയഞ്ച് പവനിലേറെ തൂക്കമുള്ള കീരീടം കാണാനില്ലെന്ന് തിരുവാഭരണങ്ങളുടെ കണക്കെടുപ്പിൽ സ്ഥിരീകരിച്ചു. സ്വർണകിരീടത്തിന്റെ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടം കൊണ്ടുള്ള കിരീടമാണ് സ്ട്രോങ് റൂമിലുള്ളത്. തമിഴ്നാട്ടിൽനിന്നുള്ള ഭക്തർ സമർപ്പിച്ച സ്വർണ്ണകിരീടമാണ്…

Continue reading

You Missed

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

പാര്‍ട്ടിയിലുണ്ടായിരുന്നപ്പോള്‍ ചെയ്യാന്‍ പാടില്ലാത്തതൊക്കെ ചെയ്യിച്ചു, ഇനിയും അപമാനിച്ചാല്‍ പലതും തുറന്നു പറയും; ജി സുധാകരനെതിരെ സിപിഐഎം നേതാവ് എ ഷാനവാസ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

കിരീടം സുരക്ഷിതം, ശബരിമലയിലെ സ്വർണക്കിരീടം നഷ്ടപ്പെട്ടിട്ടില്ല: വ്യക്തത വരുത്തി ദേവസ്വം ബോർഡ്

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

ഗ്യാനേഷ് കുമാറിനെതിരെ രാജ്യവ്യാപക പ്രതിഷേധം പ്രഖ്യാപിച്ച് കോൺഗ്രസ്; രണ്ടാം ഘട്ട പ്രതിഷേധം തിങ്കളാഴ്ച

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

മോദിയുടെ ഹീറോ, ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണം; വീണ്ടും സമര സൂചന നൽകി കോക്രോച്ച് ജനതാ പാർട്ടി

‘റെയ്ഡിനിടെ പിടിച്ചെടുത്ത ഡോളര്‍ തിരികെ വേണം’; ആന്റോ അഗസ്റ്റിന്‍ കോടതിയില്‍, ഇപ്പോള്‍ നല്‍കാനാകില്ലെന്ന നിലപാടില്‍ എസ്‌ഐടി