മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ: കരാറിലെത്താൻ ധൃതിയില്ലെന്ന് ട്രംപ്

സമാധാന കരാറിന്മേലുള്ള ചർച്ചകൾ പുരോ​ഗമിക്കവെ മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന ആവശ്യത്തിലുറച്ച് ഇറാൻ. ആസ്തികൾ ഭാഗികമായെങ്കിലും വിട്ടു നൽകാതെ അന്തിമ ധാരണയിലെത്താനാകില്ലെന്ന് ഇറാൻ അറിയിച്ചു. അതേസമയം കരാറിലെത്താൻ ധൃതിയില്ലെന്നും ആണവായുധം നിർമ്മിക്കാൻ ഇറാനെ അനുവദിക്കില്ലെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് വ്യക്തമാക്കി. അതിനിടെ ട്രംപുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഫോണിലൂടെ ചർച്ച നടത്തി.

അമേരിക്കയുമായുള്ള കരാറിന്മേൽ ചർച്ചകൾ പുരോ​ഗമിക്കവെയാണ് മരവിപ്പിച്ച ആസ്തികൾ വിട്ടു നൽകണമെന്ന് ഇറാൻ വ്യക്തമാക്കിയത്. ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ ഭാഗികമായി വിട്ടു നൽകാതെ അന്തിമ ധാരണയിലെത്താനാകില്ല. അമേരിക്ക അടിക്കടി നിലപാട് മാറ്റുന്നതിനാലാണ് സമാധാനകരാർ യാഥാർത്ഥ്യമാകാത്തതെന്നും കരാറിലെത്താൻ നിലപാടുകളിൽ വിട്ടുവീഴ്ചകൾക്കില്ലെന്നും ഇറാൻ അറിയിച്ചു. അതേസമയം ഇറാനുമായുള്ള ചർച്ചകൾ തുടരുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. മികച്ചതും ശരിയായതുമായ കരാറാണ് താൽപര്യപ്പെടുന്നതെന്നും കരാറിലെത്താൻ ധൃതിയില്ലെന്നും ട്രംപ് പറഞ്ഞു.

അബ്രഹാം കരാറിനെ പിന്തുണയ്ക്കാൻ പശ്ചിമേഷ്യൻ രാജ്യങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. ഇറാൻ കരാർ സാധ്യമാണെന്നാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പറ‍ഞ്ഞത്. എന്നാൽ പരമോന്നത നേതാവ് അംഗീകരിച്ച ശേഷം മാത്രമേ ഏതൊരു കരാറും അന്തിമമാകുകയുള്ളുവെന്ന് വ്യക്തമാക്കുകയാണ് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. അതിനിടെ ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിലൂടെ ചർച്ച നടത്തി. ലബനോൺ ഉൾപ്പെടെ ഏത് ഭാഗത്തു നിന്നുണ്ടാകുന്ന ഭീഷണികൾക്കെതിരെയും നടപടിയെടുക്കാൻ ഇസ്രായേലിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് നെതന്യാഹു ട്രംപിനെ അറിയിച്ചിട്ടുണ്ട്.

Related Posts

പശ്ചിമേഷ്യയിൽ അടിയും തിരിച്ചടിയും; രണ്ട് അമേരിക്കൻ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ച് ഇറാൻ
  • September 9, 2026

പശ്ചിമേഷ്യ വീണ്ടും യുദ്ധക്കളം. രണ്ട് അമേരിക്കൻ കപ്പലുകളും എട്ട് എണ്ണ ടാങ്കറുകളും ആക്രമിച്ചതായി ഇറാൻ. അഞ്ച് ഇറാനിയൻ കപ്പലുകൾ അമേരിക്കൻ സേന ആക്രമിച്ചതിന് പിന്നാലെ ജോർദാനിലെ യുഎസ് സേനാത്താവളത്തിൽ തിരിച്ചടിച്ച് ഇറാൻ. 27 ഇറാനിയൻ എയർലൈനുകൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക. അമേരിക്കൻ…

Continue reading
ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ ഉപരോധ പട്ടികയിൽ ചേർക്കും
  • September 7, 2026

ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ. ഗൾഫിലെ പ്രദേശങ്ങൾ ഈ നിയന്ത്രിത മേഖലയിൽ ഉൾപ്പെടുമെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി മൊഹ്സെൻ റെസായി വ്യക്തമാക്കി. അമേരിക്കൻ നാവികസേന ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള പ്രദേശത്തുനിന്നാണ് ഈ നിയന്ത്രിത മേഖല…

Continue reading

You Missed

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

പിണറായിയും മകളും പൈസ വാങ്ങിയതിന് സഖാക്കളെന്തിന് ജയിലിൽ കിടക്കണം? മുഹമ്മദ് റിയാസ് നടത്തിയത് വിലകുറഞ്ഞ പ്രസ്താവനയെന്ന് ഷോൺ ജോർജ്

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

ബ്രിക്‌സ് ഉച്ചകോടി; ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

കൊല്ലത്തെ മൾട്ടിപ്ലക്സ് തിയേറ്ററുകളിൽ വ്യാപക ക്രമക്കേട്; നടപടിയെടുത്ത് ലീഗൽ മെട്രോളജി വകുപ്പ്

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ഇന്നും ഇരുട്ടില്‍: വൈകിട്ട് 6.45 മുതല്‍ രാത്രി 12.45 വരെ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്

എല്‍ഡെന്‍സിനെ വാങ്ങിയാല്‍ മെസിക്ക് സ്വന്തമാകുക രണ്ട് ക്ലബ്ബുകള്‍; പുതിയ സീസണില്‍ മോശം പ്രകടനത്തോടെ സ്പാനിഷ് ക്ലബ്ബ്