ലെവിന്‍ഡോസ്‌കിക്ക് പകരക്കാരനാകാന്‍ ആ അര്‍ജന്റീന താരം ബാഴ്‌സയിലേക്കോ? അതോ അത്‌ലറ്റികോ നിലനിര്‍ത്തുമോ?

അര്‍ജന്റീനയുടെ ഖത്തര്‍ ലോക കപ്പ് വിജയത്തില്‍ പങ്കാളിയായ ജൂലിയന്‍ അല്‍വാരസിനെ കാത്ത് പുതിയ തട്ടകം. ബാഴ്‌സലോണയാണ് താരത്തെ നോട്ടമിട്ടിരിക്കുന്നതെന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വേനല്‍ക്കാലത്ത് മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് വലിയ തുകക്ക് അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയ താരം 44 മത്സരങ്ങളില്‍ നിന്ന് 23 ഗോളുകളും അഞ്ച് അസിസ്റ്റുകളും കണ്ടെത്തിയിട്ടുണ്ട്. ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന് പകരക്കാരനായി അത്‌ലറ്റികോയുടെ ആക്രമണ നിരയിലെ കുന്തമുന കൂടിയാണ് അല്‍വാരസ്. 2022 ജനുവരിയില്‍ മാന്‍സിറ്റിയില്‍ ചേരുന്നതിന് മുമ്പ് തന്നെ ബാഴ്‌സയിലേക്ക് മാറാനുള്ള അവസരം അദ്ദേഹത്തിനുണ്ടായിരുന്നു. 2021-ലെ അവസാന മാസങ്ങളില്‍ 22 മില്യണ്‍ യൂറോക്ക് അല്‍വാരെസിനെ സ്വന്തമാക്കാന്‍ ബാഴ്സലോണ മുന്‍കൂട്ടി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ 60 മില്യണ്‍ യൂറോക്ക് എത്തിയ മാന്‍ സിറ്റിയില്‍ നിന്നുള്ള ഫെറാന്‍ ടോറസിനെ സ്വന്തമാക്കുന്നതിനായിരുന്നു മാനേജ്‌മെന്റ് കൂടുതല്‍ താല്‍പ്പര്യമെടുത്തത്.

അതേ സമയം ബാഴ്സലോണക്ക് ഈ ഘട്ടത്തില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത സ്‌ട്രൈക്കറാണ് ഇപ്പോള്‍ അല്‍വാരസ്. കരിയറിന്റെ അവസാനത്തോട് അടുക്കുന്ന റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കിക്ക് പകരം അതേ മികവുള്ള ഒരു കളിക്കാരനെയാണ് ബാഴ്‌സക്ക് ആവശ്യം. എന്നാല്‍ അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോള്‍ താരത്തെ കൈമാറാന്‍ താല്‍പ്പര്യമെടുക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
ട്രംപ് ചൈനയിലെത്തി; ഷിയുമായി കൂടിക്കാഴ്ച നടത്തും; ഇറാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനയുടെ സഹായം വേണ്ടെന്ന് ട്രംപ്
  • May 13, 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമുള്ള കൂടിക്കാഴ്ചയ്ക്കായി അമേരിക്കന്‍ പ്രഡിഡന്റ് ഡോണള്‍ഡ് ട്രംപ് ബെയ്ജിങ്ങിലെത്തി. ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ചൈനീസ് പ്രസിഡന്റിന്റെ സഹായം തനിക്ക് ആവശ്യമില്ലെന്ന് ചൈനയിലേക്ക് പുറപ്പെടും മുന്‍പ് ട്രംപ് പ്രതികരിച്ചു. ബീജിംഗില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

‘ക്ളീൻ പൊളിറ്റിക്സ് ചെയ്യുമെന്ന് പറഞ്ഞാണ് TVK വന്നത്,എന്നാൽ നടത്തുന്നത് ഡെർട്ടി പൊളിറ്റിക്സ്’; വിജയ്‌ക്കെതിരെ എം കെ സ്റ്റാലിൻ

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

ഇന്ധന പ്രതിസന്ധി; പ്രധാനമന്ത്രിയുടെ അകമ്പടി വാഹനങ്ങൾ വെട്ടിക്കുറച്ചു

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

വിഡി സതീശന് ഐക്യദാർഢ്യം: വീട്ടിലേക്ക് നേതാക്കളുടെയും അണികളുടെയും ഒഴുക്ക്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

കേരള മുഖ്യമന്ത്രി പ്രഖ്യാപനം, നിർണ്ണായക കൂടിക്കാഴ്ച; രാഹുൽ- ഖർഗെ കൂടിക്കാഴ്ച വൈകിട്ട് 5.30 ന്

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

മലപ്പുറത്ത്‌ മിന്നലേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായം: ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്