അര്‍ജന്റീനയുടെ ചരിത്ര വിജയത്തില്‍ പ്രതികരിച്ച് സൂപ്പര്‍ താരം ലയണല്‍മെസി

കാനഡ, യുഎസ്എ, മെക്‌സികോ ലോക കപ്പിലേക്ക് യോഗ്യത നേടിയ അര്‍ജന്റീനയുടെ ബ്രസീലിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരിച്ച് ലയണല്‍മെസി. ഇന്റര്‍മയാമിക്കായി കളിക്കുന്ന മെസി പരിക്കേറ്റതിനാല്‍ ലോക കപ്പ് യോഗ്യതക്കുള്ള അവസാന മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമിലുള്‍പ്പെട്ടിരുന്നില്ല. മെസിയില്ലാതെ 4-1 സ്‌കോറില്‍ ബ്രസീലിനെതിരെയുള്ള പ്രകടനത്തിലാണ് സ്വന്തം ടീമിനെ അഭിനന്ദിച്ച് മെസി രംഗത്തെത്തിയിരിക്കുന്നത്. മത്സരം നടക്കുന്നതിനിടെ ടെലിവിഷന്‍ സ്‌ക്രീനിന്റെ ഫോട്ടോയും ക്ലാപ്പ് ചെയ്യുന്നതിന്റെ ഇമോജിയും ചേര്‍ത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് ലയണല്‍ മെസ്സി പങ്കുവെച്ചിരിക്കുന്നത്. സ്‌ക്രീനില്‍ 4-1 എന്ന സ്‌കോറും തെളിഞ്ഞിട്ടുണ്ട്. ബ്രസീലിനെതിരായ മത്സരത്തില്‍ സഹതാരങ്ങളുടെ പ്രകടനത്തെയാണ് താരം അഭിനന്ദിച്ചിരിക്കുന്നത്. താന്‍ ഇല്ലെങ്കിലും ടീമിന്റെ പ്രകടനത്തെ അത് ബാധിച്ചില്ലെന്ന സന്ദേശവും പോസ്റ്റിലുണ്ടെന്നാണ് ആരാധകര്‍ പങ്കുവെക്കുന്നത്. 2026-ലേക്കുള്ള ലോകകപ്പിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അര്‍ജന്റീന ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. നാലാമത്തെ യോഗ്യത റൗണ്ട് മത്സരങ്ങളാണ് കഴിഞ്ഞ ദിവസം അര്‍ജന്റീനയില്‍ അരങ്ങേറിയത്.

Related Posts

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
  • June 27, 2026

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

Continue reading
വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; 920 പേരുടെ മരണം സ്ഥിരീകരിച്ചു
  • June 27, 2026

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്‌റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി