കനേഡിയന്‍ ലോഹങ്ങള്‍ക്ക് 50 ശതമാനം തീരുവ: തീരുമാനത്തില്‍ നിന്ന് യൂടേണടിച്ച് അമേരിക്ക; 25 ശതമാനം തീരുവ തന്നെ തുടരും

കാനഡയുടെ ലോഹങ്ങള്‍ക്കുമേല്‍ തീരുവ 50 ശതമാനമാക്കാനുള്ള നീക്കങ്ങള്‍ നിര്‍ത്തിവച്ച് അമേരിക്ക. വൈദ്യുതി ചാര്‍ജ് 25 ശതമാനം കൂട്ടാനുള്ള കാനഡയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുവ ഉയര്‍ത്തല്‍ നീക്കത്തില്‍ നിന്ന് അമേരിക്ക പിന്തിരിയുന്നത്. കാനഡയില്‍ നിന്നുള്ള അലൂമിനിയംയ സ്റ്റീല്‍ മുതലായവയ്ക്ക് 50 ശതമാനം തീരുവ ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ തീരുമാനം അമേരിക്കന്‍ ഓഹരി വിപണിയെ കഴിഞ്ഞ ദിവസം പിടിച്ചുലച്ചതിന് പിന്നാലെ കൂടിയാണ് ഈ പിന്മാറ്റം. (Trump backtracks 50 percent tariff on Canadian metals)

മുന്‍പ് നിശ്ചയിച്ചിരുന്ന 25 ശതമാനം തീരുവ തന്നെ തുടരുമെന്നാണ് ഇപ്പോള്‍ അമേരിക്കയുടെ പ്രഖ്യാപനം. കാനഡയ്ക്കും മറ്റ് വ്യാപാര പങ്കാളികള്‍ക്കും സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിയ്ക്ക് ബുധനാഴ്ച മുതല്‍ 25 ശതമാനം തീരുവ തന്നെ ഏര്‍പ്പെടുത്തുമെന്ന് വൈറ്റ് ഹൗസ് വക്താവ് കുഷ് ദേശായി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഇതില്‍ യാതൊരു ഉപാധികളും വിട്ടുവീഴ്ചകളും ബാധകമായിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ട്രംപിന്റെ ഭീഷണിയ്ക്ക് മറുപടിയായി വൈദ്യുതി സര്‍ചാര്‍ജ് 25 ശതമാനമാണ് കാനഡ കൂട്ടിയിരുന്നത്. പ്രദേശത്ത് ഒരു വൈദ്യുതി അടിയന്തരാവസ്ഥയുണ്ടെന്ന് ട്രംപ് പ്രഖ്യാപിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഏപ്രില്‍ 2 മുതല്‍ പൂര്‍ണ്ണമായും ഭാഗികമായോ കാനഡയില്‍ നിര്‍മ്മിച്ച കാറുകള്‍ക്കും കാറിന്റെ വിവിധ പാര്‍ട്‌സുകള്‍ക്കോ ഉയര്‍ന്ന ഇറക്കുമതി ചുങ്കം ഈടാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

Related Posts

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം; 920 പേരുടെ മരണം സ്ഥിരീകരിച്ചു
  • June 27, 2026

വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തില്‍ 920 പേരുടെ മരണം സ്ഥിരീകരിച്ചു. മരണനിരക്ക് ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാ ഗ്വയ്‌റയില്‍ 250ഓളം പേരെ കെട്ടിടാവശിഷ്ടങ്ങളില്‍ നിന്നും പുറത്തെത്തിച്ചു. നൂറുകണക്കിനു പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തുടരുന്നു. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും പല സ്ഥലങ്ങളിലും എത്താന്‍ കഴിഞ്ഞിട്ടില്ല. യന്ത്രസാമഗ്രികളുടെ അഭാവവും…

Continue reading
സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടി; ഇറാനിലേക്ക് അമേരിക്കന്‍ ആക്രമണം; അതിവേഗം ശക്തമായ മറുപടിയെന്ന് ഇറാന്‍
  • June 27, 2026

പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്ക് തിരിച്ചടിയായി ഇറാനിലേക്ക് അമേരിക്കയുടെ ആക്രമണം. ഇറാന്റെ ഡ്രോണ്‍ – മിസൈല്‍ കേന്ദ്രങ്ങളാണ് അമേരിക്ക ആക്രമിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടശേഷം നടക്കുന്ന ആദ്യമായാണ് ആക്രമണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ ഹോര്‍മുസ് കടലിടുക്കില്‍ സിംഗപ്പൂര്‍ പതാകയുളള കപ്പലിനു നേരെ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന കൊള്ള: ചമ്പത് റായുടെ മൊഴിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്