
കാനഡ, യുഎസ്എ, മെക്‌സികോ ലോക കപ്പിലേക്ക് യോഗ്യത നേടിയ അര്‍ജന്റീനയുടെ ബ്രസീലിനെതിരെയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരിച്ച് ലയണല്‍മെസി. ഇന്റര്‍മയാമിക്കായി കളിക്കുന്ന മെസി പരിക്കേറ്റതിനാല്‍ ലോക കപ്പ് യോഗ്യതക്കുള്ള അവസാന മത്സരങ്ങള്‍ക്കുള്ള ദേശീയ ടീമിലുള്‍പ്പെട്ടിരുന്നില്ല. മെസിയില്ലാതെ 4-1 സ്‌കോറില്‍ ബ്രസീലിനെതിരെയുള്ള പ്രകടനത്തിലാണ് സ്വന്തം ടീമിനെ അഭിനന്ദിച്ച് മെസി രംഗത്തെത്തിയിരിക്കുന്നത്. മത്സരം നടക്കുന്നതിനിടെ ടെലിവിഷന്‍ സ്‌ക്രീനിന്റെ ഫോട്ടോയും ക്ലാപ്പ് ചെയ്യുന്നതിന്റെ ഇമോജിയും ചേര്‍ത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമിലാണ് ലയണല്‍ മെസ്സി പങ്കുവെച്ചിരിക്കുന്നത്. സ്‌ക്രീനില്‍ 4-1 എന്ന സ്‌കോറും തെളിഞ്ഞിട്ടുണ്ട്. ബ്രസീലിനെതിരായ മത്സരത്തില്‍ സഹതാരങ്ങളുടെ പ്രകടനത്തെയാണ് താരം അഭിനന്ദിച്ചിരിക്കുന്നത്. താന്‍ ഇല്ലെങ്കിലും ടീമിന്റെ പ്രകടനത്തെ അത് ബാധിച്ചില്ലെന്ന സന്ദേശവും പോസ്റ്റിലുണ്ടെന്നാണ് ആരാധകര്‍ പങ്കുവെക്കുന്നത്. 2026-ലേക്കുള്ള ലോകകപ്പിന് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി അര്‍ജന്റീന ഇതിനകം തന്നെ യോഗ്യത നേടിയിട്ടുണ്ട്. നാലാമത്തെ യോഗ്യത റൗണ്ട് മത്സരങ്ങളാണ് കഴിഞ്ഞ ദിവസം അര്‍ജന്റീനയില്‍ അരങ്ങേറിയത്.