ആളെ പിടിക്കാന്‍ കച്ചകെട്ടി ബിഎസ്എന്‍എല്‍; ഒറ്റയടിക്ക് കുറഞ്ഞത് 100 രൂപ, ബ്രോഡ്‌ബാന്‍ഡ് പ്ലാനില്‍ വമ്പന്‍ ഓഫര്‍

പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആദ്യത്തെ ഒരു മാസം സൗജന്യ സേവനവും ബിഎസ്എന്‍എല്‍ നല്‍കും

ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മണ്‍സൂണ്‍ ഓഫറുമായി പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. മുമ്പ് മാസം 499 രൂപ നല്‍കേണ്ടിയിരുന്ന അടിസ്ഥാന പ്ലാനിന്‍റെ വില 100 രൂപ കുറച്ച് 399 ആക്കിയിരിക്കുന്നതാണ് സന്തോഷ വാര്‍ത്ത. പരിമിത കാലത്തേക്കുള്ള ഓഫറാണ് ഇത് എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു. ഇതോടൊപ്പം പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് ആദ്യത്തെ ഒരു മാസം സൗജന്യ സേവനവും ബിഎസ്എന്‍എല്‍ നല്‍കും. 

399 രൂപ മാത്രം ഈടാക്കുന്നത് ആദ്യത്തെ മൂന്ന് മാസ കാലയളവിലേക്കാണ്. ഇതിന് ശേഷം പഴയ 499 രൂപയായിരിക്കും വിലയാവുക. 20 എംബിപിഎസ് വേഗത്തില്‍ 3300 ജിബി അതിവേഗ ഡാറ്റയാണ് ഈ പാക്കേജില്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. ഈ പരിധി കഴിഞ്ഞാല്‍ വേഗം 4 എംബിപിഎസായി കുറയും. ആദ്യത്തെ ഒരു മാസം സര്‍വീസ് സൗജന്യമാണ് എന്നതാണ് മറ്റൊരു സവിശേഷത. പുതിയ ഭാരത് ഫൈബര്‍ ബ്രോഡ്‌ബാന്‍ഡ് കണക്ഷന്‍ ലഭിക്കാനായി 1800-4444 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് Hi അയച്ചാല്‍ മതി. 

അതേസമയം ഫൈബര്‍-ടു-ദി-ഹോം (FTTH) പ്ലാന്‍ ആരംഭിക്കുന്നത് യഥാക്രമം 249, 299 രൂപകളിലാണ്. എന്നാല്‍ 10 എംബിപിഎസ് വേഗത്തില്‍ പരിമിതമായ 10 ജിബി, 20 ജിബി ഡാറ്റ മാത്രമേ ഈ പാക്കേജുകള്‍ നല്‍കുന്നുള്ളൂ. അതേസമയം ബിഎസ്എന്‍എല്‍ ബ്രോഡ്‌ബാന്‍ഡ് പ്ലാനുകള്‍ പരിധിയില്ലാത്ത ലോക്കല്‍, എസ്‌റ്റിഡി കോളുകള്‍ ഏത് നെറ്റ്‌വര്‍ക്കിലേക്കും നല്‍കുന്നുമുണ്ട്. ചില മുന്തിയ പ്ലാനുകളില്‍ 300 എംബിപിഎസ് വേഗം വരെ ബിഎസ്എന്‍എല്‍ ഓഫര്‍ ചെയ്യുന്നുണ്ട്. ബിഎസ്എന്‍എല്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ എടുക്കാന്‍ അധികം തുക മുടക്കേണ്ടതില്ല. കോപ്പര്‍ കണക്ഷന്‍ ഇന്‍സ്റ്റാളേഷന് 250 രൂപയും ഭാരത് ഫൈബര്‍ കണക്ഷന് 500 രൂപയുമെ ബിഎസ്എന്‍എല്‍ ഈടാക്കുന്നുള്ളൂ. 

  • Related Posts

    ഒരു പുതിയ പ്ലാനും രണ്ട് പ്ലാനുകളില്‍ ഡാറ്റ ലിമിറ്റ് വര്‍ധനയും; കെ-ഫോണ്‍ പുതിയ താരിഫ് നിലവില്‍
    • April 24, 2025

    കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് കണക്ഷനായ കെഫോണില്‍ പുതിയ താരിഫ് പ്ലാനുകള്‍ നിലവില്‍ വന്നു. നേരത്തേയുള്ള പ്ലാനുകള്‍ക്ക് പുറമേ പുതുതായി ഒരു പ്ലാന്‍ കൂടി പുതിയ താരിഫില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പഴയ പ്ലാനുകള്‍ നിരക്കുവര്‍ധനയില്ലാതെ നിലനിര്‍ത്തുകയും രണ്ടു പ്ലാനുകളില്‍ ഡാറ്റാ ലിമിറ്റ് വര്‍ധിപ്പിക്കുകയും ചെയ്തു.…

    Continue reading
    പ്രായം പറഞ്ഞ് ഇൻസ്റ്റഗ്രാമിനെ പറ്റിക്കാൻ നോക്കണ്ട ;തെറ്റായ വിവരം നൽകുന്നവരെ ഇനി എ.ഐ കണ്ടെത്തും
    • April 24, 2025

    കൗമാരക്കാരിലെ ഇൻസ്റ്റാഗ്രാം ഉപയോഗം നിയന്ത്രിക്കാൻ പുതിയ നീക്കങ്ങളുമായി കമ്പനി .ഇനി മുതൽ തെറ്റായ പ്രായം നൽകി അക്കൗണ്ട് തുടങ്ങിയാൽ അപ്പോൾ പിടി വീഴും.18 വയസിന് താഴെയുള്ളവർ പ്രായത്തെ സംബന്ധിച്ചുള്ള വിവരങ്ങൾ തെറ്റായി നൽകി മുതിർന്നവർക്കുള്ള അക്കൗണ്ട് നിർമ്മിച്ച് ഉപയോഗിക്കുന്നത് തടയാനാണ് ഈ…

    Continue reading

    You Missed

    പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

    പാക് പ്രതിരോധ മന്ത്രിയുടെ എക്സ് അക്കൗണ്ടും ഇന്ത്യയിൽ സസ്പെന്റ് ചെയ്തു

    മുംബൈ ഭീകാരക്രമണക്കേസ് : തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

    മുംബൈ ഭീകാരക്രമണക്കേസ് : തഹാവൂര്‍ റാണയുടെ കസ്റ്റഡി കാലാവധി നീട്ടി

    കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാർഥികളെ പുറത്താക്കി കോളജ്

    കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; നാല് വിദ്യാർഥികളെ പുറത്താക്കി കോളജ്

    പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ; സിപ്പ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു, പിന്നാലെ വെടിയൊച്ച

    പഹൽഗാം ആക്രമണം, സിപ്പ് ലൈൻ ഓപ്പറേറ്ററും സംശയ നിഴലിൽ; സിപ്പ് ലൈൻ പ്രവർത്തിപ്പിക്കുമ്പോൾ അള്ളാഹു അക്ബർ എന്ന് തുടർച്ചയായി പറഞ്ഞു, പിന്നാലെ വെടിയൊച്ച