പത്തനംതിട്ടയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം; മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം ഇന്ന്
  • November 27, 2025

പത്തനംതിട്ട കോന്നി കരിമാൻതോട് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച രണ്ടു കുട്ടികളുടെ സംസ്കാരം ഇന്ന്. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം. മൂന്നാം ക്ലാസ് വിദ്യാർത്ഥി ആദ്യ ലക്ഷ്മി എൽകെജി വിദ്യാർത്ഥി യദു കൃഷ്ണൻ എന്നിവരാണ് ഇന്നലെയുണ്ടായ അപകടത്തിൽ മരിച്ചത്.…

Continue reading
പേ വിഷബാധയേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം, വാക്സിൻ സ്വീകരിച്ചിരുന്നു; ചികിത്സയിലിരിക്കെയാണ് മരണം
  • October 4, 2025

പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു. പത്തനംതിട്ട മണ്ണാറമല സ്വദേശി കൃഷ്ണമ്മയാണ് മരിച്ചത്. 65 വയസ്സായിരുന്നു. സെപ്റ്റംബർ ആദ്യ ആഴ്ചയാണ് കൃഷ്ണമ്മയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തെരുവുനായ ആക്രമിച്ചപ്പോൾ കൃഷ്ണമ്മ നിലത്തുവീഴുകയും തുടർന്ന് മുഖത്ത്…

Continue reading
പത്തനംതിട്ട ഹണി ട്രാപ്പ്: ഫോണിന്റെ പാസ്സ്‌വേർഡ് നൽകാതെ ജയേഷ്; ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽ
  • September 15, 2025

പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തത് പ്രതി രശ്മിയുടെ ഫോണിൽ നിന്ന്. ഡംബൽ ഉപയോഗിച്ച് ശരീരത്തിൽ മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവ് ജയേഷ് ചിത്രീകരിച്ചു. ശരീരത്തിൽ സ്റ്റേപ്ലർ പിൻ അടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ…

Continue reading
അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളമില്ല; ഭർത്താവ് ജീവനൊടുക്കി
  • August 4, 2025

എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായി ശമ്പളമില്ലാത്തതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി. പത്തനംതിട്ട നാറാണംമുഴിയിലാണ് സംഭവം. നാറാണംമുഴി സ്വദേശി ഷിജോ ത്യാഗരാജന്‍ ആണ് ജീവനൊടുക്കിയത് നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. 14 വര്‍ഷത്തെ ശമ്പളം നല്‍കാന്‍…

Continue reading
കോന്നിയില്‍ പാറമടയിലെത്തിയ ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലുകള്‍ പതിച്ചു; രണ്ട് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നു
  • July 7, 2025

പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ അപകടം. ഹിറ്റാച്ചിക്ക് മുകളിലേക്ക് കല്ലും മണ്ണും പതിച്ചു. രണ്ട് തൊഴിലാളികള്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. ജെസിബി ഓപ്പറേറ്ററേയും ഒപ്പമുണ്ടായിരുന്നയാളെയും കാണാനില്ലെന്നാണ് പരാതി. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടം. കുടുങ്ങിക്കിടക്കുന്ന രണ്ടുപേരും അതിഥി തൊഴിലാളികളാണെന്നാണ് വിവരം. ഹിറ്റാച്ചി ഓപ്പറേറ്റര്‍…

Continue reading
കോന്നിയിൽ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്.
  • July 1, 2025

പത്തനംതിട്ട കോന്നി കുമരംപേരൂരിലെ കാട്ടാന ആക്രമണത്തിൽ 8 വനം വകുപ്പ് ജീവനക്കാർക്ക് പരുക്ക്. കാട്ടാനയെ തുരത്താനുള്ള ദൗത്യത്തിനിടെയാണ് ജീവനക്കാർക്ക് നേരെ ആക്രമണം ഉണ്ടായത്. കാട്ടാനക്കൂട്ടം നാട്ടിൽ ഇറങ്ങുന്നത് പതിവായതോടെയാണ് വനം വകുപ്പ് ആനയെ തുരത്താനുള്ള ദൗത്യം തുടങ്ങിയത്. വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിൽ…

Continue reading
പത്തനംതിട്ടയിൽ കടകൾക്ക് തീപിടിച്ചു; രണ്ട് കടകൾ കത്തിനശിച്ചു, 
  • June 20, 2025

പത്തനംതിട്ട തണ്ണിത്തോട് കടകൾക്ക് തീപിടിച്ചു. രണ്ട് കടകൾക്കാണ് തീ പിടിച്ചത്. ഫയർഫോഴ്സ് എത്തി അണച്ചു. അപകടത്തിൽ കെട്ടിടത്തിനു മുന്നിൽ ഉണ്ടായിരുന്ന കാറിന്റെ മുൻവശവും ഉരുകി. പുലർച്ചെ 3.15 ഓടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി തീ അണച്ചു. തീപിടുത്തത്തിലുള്ള കാരണം…

Continue reading
വാഹനത്തിന്റെ മിറര്‍ കമ്പി നെഞ്ചില്‍ തുളച്ചു കയറി 59 വയസുകാരന് ദാരുണാന്ത്യം
  • June 18, 2025

വാഹനം അപകടത്തില്‍പ്പെട്ടതിന് പിന്നാലെ ബൈക്കിന്റെ മിറര്‍ കമ്പി നെഞ്ചില്‍ തുളച്ചു കയറി 59 വയസുകാരന് ദാരുണാന്ത്യം. പത്തനംതിട്ട തിരുവല്ലയിലാണ് സംഭവം നടന്നത്. തെക്കേകുറ്റ് വീട്ടില്‍ ബെന്നി എന്‍ വി ആണ് മരിച്ചത്. മാവേലിക്കര റോഡില്‍ ബിഎസ്എന്‍എല്‍ ഭവന് മുമ്പിലായിരുന്നു അപകടം.  കഴിഞ്ഞ…

Continue reading
മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണം: യുവതിയുടെ മൊഴിയില്‍ അവ്യക്തത
  • June 18, 2025

പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഗര്‍ഭിണിയായതും പ്രസവിച്ചതും വീട്ടുകാര്‍ക്ക് അറിയില്ലെന്നും പ്രസവശേഷം പൊക്കിള്‍ക്കൊടി അറുത്തത് പോലും താന്‍ ഒറ്റയ്ക്കാണെന്നുമാണ് യുവതി…

Continue reading
പത്തനംതിട്ടയിൽ 2 ദിവസം പ്രായമായ നവജാത ശിശു പറമ്പിൽ മരിച്ച നിലയിൽ
  • June 17, 2025

പത്തനംതിട്ട മെഴുവേലിയിൽ നവജാത ശിശുവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 21 കാരി പ്രസവിച്ച കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾതാമസം ഇല്ലാത്ത അയൽ വീട്ടിലെ പറമ്പിൽ കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിന് രണ്ട് ദിവസം മാത്രമാണ് പ്രായമെന്ന് പൊലീസ് പറഞ്ഞു.…

Continue reading