പത്തനംതിട്ട ഹണി ട്രാപ്പ്: ഫോണിന്റെ പാസ്സ്‌വേർഡ് നൽകാതെ ജയേഷ്; ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ രശ്മിയുടെ ഫോണിൽ

പത്തനംതിട്ട പുല്ലാട് യുവാക്കളെ ഹണി ട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തത് പ്രതി രശ്മിയുടെ ഫോണിൽ നിന്ന്. ഡംബൽ ഉപയോഗിച്ച് ശരീരത്തിൽ മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവ് ജയേഷ് ചിത്രീകരിച്ചു. ശരീരത്തിൽ സ്റ്റേപ്ലർ പിൻ അടിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ജയേഷിന്റെ ഫോണിലുണ്ടെന്ന് പൊലീസ്. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.

സ്വന്തം ഫോണിന്റെ പാസ്സ്‌വേർഡ് പോലീസിന് പറഞ്ഞു നൽകാൻ ജയേഷ് തയാറായിട്ടില്ല. ജയേഷിന്റെ ഫോൺ പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്നാണ് പൊലീസ് നി​ഗമനം. കേസ് കോയിപ്രം പൊലീസിന് കൈമാറിയ ശേഷം ആയിരിക്കും ഇനി തുടർനടപടികൾ. പ്രാഥമിക പരിശോധനയിൽ രശ്മിയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്താൻ മാത്രമേ പൊലീസിന് കഴിഞ്ഞുള്ളൂ. ആലപ്പുഴ സ്വദേശിയുടെ ഒപ്പമുള്ളതും റാന്നി സ്വദേശിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളാണ് രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.

അതേസമയം പ്രതികൾ ഒരാളെ കൂടി സമാനമായ രീതിയിൽ മർദ്ദിച്ചതായി പൊലീസിന് സംശയമുണ്ട്. ഇക്കാര്യത്തിലും അന്വേഷണം നടത്തും. കേസിൽ പരാതിക്കാരുടെ വിശദമായ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. കേസിൽ ഇന്ന് വിശദമായ അന്വേഷണം ആരംഭിക്കും. ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ ശേഖരിക്കാൻ ആണ് പൊലീസ് നീക്കം. ആറന്മുള പോലീസ് എടുത്ത എഫ്ഐആർ ഇന്ന് കോയിപ്രം സ്റ്റേഷനിലേക്ക് മാറ്റും. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പൊലീസ് തീരുമാനം. ആലപ്പുഴ, റാന്നി സ്വദേശികളും അടുത്ത ബന്ധുക്കളുമായ യുവാക്കളാണ് ഈ മാസം ആദ്യം വെവ്വേറെ ദിവസങ്ങളിൽ യുവദമ്പതികളുടെ ക്രൂരതകൾക്ക് ഇരകളായത്. സൗഹൃദം നടിച്ച് യുവാക്കളെ വീട്ടിലെത്തിച്ചായിരുന്നു ക്രൂരമർദ്ദനം.

Related Posts

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം
  • May 13, 2026

ഇന്ത്യന്‍ വനിതാ റഗ്ബി ടീമില്‍ ആദ്യമായി മലയാളി സാന്നിധ്യം.പാലക്കാട്ടു നിന്നുള്ള ഇരുപത്തിമൂന്നുകാരി കെ.പി. ആതിരയാണ് ചരിത്രനേട്ടക്കാരി. മേയ് 16, 17 തീയതികളില്‍ ഉസ്ബക്കിസ്ഥാനിലെ താഷ്‌കന്റില്‍ നടക്കുന്ന സെന്‍ട്രല്‍ ആന്‍ഡ് സൗത്ത് ഏഷ്യന്‍ റഗ്ബി ചാംപ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ആതിര സ്ഥാനം നേടിയത്.…

Continue reading
എത്രയും പ്രിയപ്പെട്ട കേരളമേ, ഞാൻ ശൂന്യമാണ്; ഖജനാവിൽ നിന്നൊരു കത്ത്
  • May 6, 2026

എത്രയും സ്നേഹം നിറഞ്ഞ കേരളത്തിലെ ജനങ്ങൾ വായിച്ചറിയാൻ,എന്നും നിറഞ്ഞ മനസോടെ നിങ്ങളുടെ ആവശ്യങ്ങളിൽ അത്താണിയാകണമെന്ന് എനിക്കേറെ ആഗ്രഹമുണ്ട്. ഉത്സവകാലങ്ങളുടെ പ്രതിധ്വനി പണത്തിന്റെയും അന്നത്തിന്റെയും രൂപത്തിൽ നിങ്ങളിലേക്കെത്തിക്കുന്നതാണെന്റെ സന്തോഷം. കൃത്യസമയത്ത് ശന്പളവും പെൻഷനുമെത്തിക്കുക, കോൺട്രാക്ടർമാർക്ക് സമയത്തിന് പണം നൽകുക,തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് യഥേഷ്ടം…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സ്പോർട്സ് കൗൺസിൽ ആസ്ഥാനത്ത് എ സി പൊട്ടിത്തെറിച്ചു, 2 പേർക്ക് പരുക്ക്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 5 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലേർട്ട്

‘നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരം, വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നു’; പിണറായി വിജയൻ

‘നീറ്റ് പരീക്ഷാ ക്രമക്കേട് ഗുരുതരം, വിദ്യാർത്ഥികളുടെ വിശ്വാസത്തെയും ആത്മവിശ്വാസത്തെയും തകർക്കുന്നു’; പിണറായി വിജയൻ

ഭര്‍ത്താവും ഭാര്യയും ഗുരുതര രോഗമുള്ളവര്‍; ചികിത്സയ്ക്ക് ഉടനടി ആറ് ലക്ഷം വേണം; ഇടിത്തീയായി ജപ്തി ഭീഷണിയും; നിര്‍ധന കുടുംബത്തിന് സഹായമേകാം

ഭര്‍ത്താവും ഭാര്യയും ഗുരുതര രോഗമുള്ളവര്‍; ചികിത്സയ്ക്ക് ഉടനടി ആറ് ലക്ഷം വേണം; ഇടിത്തീയായി ജപ്തി ഭീഷണിയും; നിര്‍ധന കുടുംബത്തിന് സഹായമേകാം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ആതിര ഇന്ത്യന്‍ റഗ്ബി ടീമില്‍; മലയാളി സാന്നിധ്യം ആദ്യം

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്

ഉദയനിധി സ്റ്റാലിന് സനാതന ധര്‍മ്മം എന്തെന്ന് അറിയില്ല, അദ്ദേഹം ആഗ്രഹിച്ചാലും അത് ഇല്ലാതാകുകയുമില്ല; വിമര്‍ശനവുമായി ആര്‍എസ്എസ്