സൂര്യയുടെ പൂഴിക്കടകന് മുന്നിൽ അടി തെറ്റി ലങ്ക, നിർണായക ക്യാച്ചുമായി സഞ്ജു

ഖലീലിനും സിറാജിനും ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിട്ടും ശ്രീലങ്കയെ പോലും അത്ഭുതപ്പെടുത്തി അവസാന ഓവര്‍ എറിയാനെത്തിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്

ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ നിര്‍ണായകമായകത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ തന്ത്രം. ഇന്ത്യ ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്കക്ക് ആറ് വിക്കറ്റ് ശേഷിക്കെ അവസാന രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 9 റണ്‍സ് മാത്രമായിരുന്നു. അതിന് തൊട്ടു മുമ്പ് ഖലീല്‍ അഹമ്മദ് എറിഞ്ഞ ഓവറില്‍ 12 റണ്‍സടിച്ച ലങ്ക അനായാസം വിജയം അടിച്ചെടുക്കുമെന്ന് കരുതിയ ആരാധകരെ അമ്പരപ്പിച്ചായിരുന്നു ഇന്ത്യയുടെ അവിശ്വസനീയ തിരിച്ചുവരവ്.

മുഹമ്മദ് സിറാജിനും ഖലീല്‍ അഹമ്മദിനും ഓരോ ഓവര്‍ ബാക്കിയുള്ളതിനാല്‍ പത്തൊമ്പതാം ഓവര്‍ എറിയാന്‍ മുഹമ്മദ് സിറാജിനെ വിളിക്കുമെന്ന് കരുതിയവരെ അമ്പരപ്പിച്ച് സൂര്യ പന്തേല്‍പ്പിച്ചത് ഐപിഎല്ലില്‍ പോലും അധികമൊന്നും ബൗള്‍ ചെയ്ത് കണ്ടിട്ടില്ലാത്ത റിങ്കു സിംഗിനെ ആയിരുന്നു. തോല്‍ക്കുമെന്ന് ഉറപ്പായ കളിയില്‍ പാര്‍ട്ട് ടൈം ബൗളര്‍ക്ക് ഒരവസരം നല്‍കിയാതായെ അതിനെ എല്ലാവരും കണ്ടുള്ളു. പക്ഷെ ബാറ്റിംഗില്‍ രണ്ട് കളിയിലും തിളങ്ങാനാവാതിരുന്ന റിങ്കു തന്‍റെ ഓഫ് സ്പിന്‍ കൊണ്ട് ലങ്കയെ ഞെട്ടിച്ചു. ആദ്യ പന്തില്‍ റണ്ണില്ല. അടുത്ത പന്തില്‍ തകര്‍ത്തടിച്ച് ക്രീസില്‍ നിന്നിരുന്ന കുശാല്‍ പെരേരരയെ റിങ്കു സ്വന്തം ബൗളിംഗില്‍ ക്യാച്ചെടുത്തു. അടുത്ത പന്തില്‍ സിംഗിള്‍. നാലാം പന്തില്‍ രണ്ട് റണ്‍സ്. അഞ്ചാം പന്തില്‍ റണ്ണില്ല. അവസാന പന്തില്‍ സിക്സിന് ശ്രമിച്ച രമേഷ് മെന്‍ഡിസിനെ ബൗണ്ടറിയില്‍ ഓടിപ്പിടിച്ച് ഗില്‍. ഇതോടെ ലങ്കയുടെ ലക്ഷ്യം അവസാന ഓവറില്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ആറ് റണ്‍സ്.

ഖലീലിനും സിറാജിനും ഓരോ ഓവര്‍ വീതം ബാക്കിയുണ്ടായിട്ടും ശ്രീലങ്കയെ പോലും അത്ഭുതപ്പെടുത്തി അവസാന ഓവര്‍ എറിയാനെത്തിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. സൂര്യയുടെ ആദ്യ പന്തില്‍ റണ്ണില്ല. രണ്ടാം പന്തില്‍ റിവേഴ്സ് സ്വീപ്പിന് ശ്രമിച്ച കാമിന്ദു മെന്‍ഡിസിനെ തേര്‍ഡ്മാനില്‍ റിങ്കുവിന്‍റെ കൈകളിലെത്തിച്ച സൂര്യകുമാര്‍ രാജ്യാന്തര ക്രിക്കറ്റില്‍ ആദ്യ വിക്കറ്റ് സ്വന്തമാക്കി. ലങ്കയുടെ ലക്ഷ്യം നാലു പന്തില്‍ ആറ് റണ്‍സ്. ലെഗ് സ്റ്റംപിലേക്ക് പോയ സൂര്യയുടെ മൂന്നാം പന്തില്‍ തീക്ഷണയെ മനോഹരമായി കൈയിലൊതുക്കി സഞ്ജുവിന്‍റെ നിര്‍ണായക ക്യാച്ച്. സ്വീപ്പ് ഷോട്ടിന് ശ്രമിച്ച തീക്ഷണയുടെ പന്ത് ഗ്ലൗസിലുരുമ്മിയിരുന്നെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. സൂര്യയെ റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ച് സഞ്ജു. റിവ്യൂവില്‍ തീക്ഷണ ഔട്ട്. രാജ്യാന്തര ടി20യില്‍ ആദ്യ വിക്കറ്റ് നേടിയതിന് പിന്നാലെ സൂര്യ ഹാട്രിക്കിന്‍റെ വക്കില്‍.

നാലാം പന്തില്‍ അസിത ഫെര്‍ണാണ്ടോയുടെ  സിംഗിള്‍. അഞ്ചാം പന്തില്‍ വിക്രമസിംഗെ രണ്ട് റണ്‍സ് ഓടിയെടുത്തു. ഇതോടെ അവസാന പന്തില്‍ ലക്ഷ്യം മൂന്ന് റണ്‍സ്. എന്നാല്‍ രണ്ട് റണ്‍സ് ഓടിയെടുക്കാനെ ലങ്കക്കായുള്ളു. മത്സരം ടൈ ആയതോടെ സൂപ്പര്‍ ഓവറിലേക്ക്. വാഷിംഗ്ടണ്‍ സുന്ദര്‍ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടെ രണ്ട് വിക്കറ്റും നഷ്ടമാക്കി ലങ്ക. ഇന്ത്യക്ക് മൂന്ന് റണ്‍സ് വിജയലക്ഷ്യം. തീക്ഷണയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തി സൂര്യകുമാര്‍ വിജയം അടിച്ചെടുത്തു.

  • Related Posts

    കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും
    • March 28, 2026

    കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിഎ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിൽ…

    Continue reading
    അന്നത്തെ തന്റെ 450 കോടി നിക്ഷേപത്തെ ചിലര്‍ പരിഹസിച്ചിരുന്നുവെന്ന് വിജയ് മല്യ; ഇന്ന് അവരെ നോക്കി മന്ദഹസിക്കുകയാണ് മല്യ
    • March 26, 2026

    2008-ല്‍ വെറും 450 കോടി രൂപക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയ വിജയ് മല്യയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുമാണ് ഇന്ന് ബിസിനസ് ലോകത്തെ ചര്‍ച്ച. ആര്‍സിബിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയായി വിശേഷിപ്പിക്കുകയാണ് പലരും. ടൈംസ്…

    Continue reading

    You Missed

    എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

    എഫ് സി ആർ എ നിയമ ഭേദഗതി; പ്രതിഷേധം ശക്തമാക്കാൻ ഏഴംഗ കോർ കമ്മിറ്റി രൂപീകരിച്ച് സിബിസിഐ

    ”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

    ”പോറ്റിയെ സോണിയയെ കാണിച്ചത് ആരപ്പാ” രാഹുൽഗാന്ധിയുടെ പാട്ടിന് മറുപാട്ടുമായി ബൃന്ദ കാരാട്ട്

    ‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

    ‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

    തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് പരാതി; വിജയ്ക്കെതിരെ കേസെടുത്ത് പൊലീസ്

    ‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

    ‘ആലപ്പുഴയിലെ ക്ഷേത്ര ഉത്സവ പരിപാടിക്ക് വേടിൻറെ പാട്ട് വിലക്കിയത് രാഷ്ട്രീയം, എറിയുന്ന കല്ലുകൾ പെറുക്കിക്കൂട്ടി പാത വിരിച്ച് മുന്നോട്ടുപോകും’; വേടന്റെ സഹോദരൻ

    ‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി

    ‘മൂന്നാമതും പിണറായി വന്നാൽ കേരളം കണ്ട മഹാ ദുരന്തമായി അത് മാറും; UDF ഇടിമുഴക്കം പോലെ തിരിച്ചു വരും’; എകെ ആന്റണി