‘എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണം’; SDPI വോട്ടുകൾ വേണ്ടെന്ന് പറയാതെ ബിനോയ് വിശ്വം

എസ്ഡിപിഐ വോട്ടുകൾ വേണ്ടെന്ന് പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ബിജെപിക്ക് ഗുണകരമായ ഒന്നും ചെയ്യില്ലെന്ന് അവർ പറയുമ്പോൾ വേണ്ട എന്ന് ഞങ്ങൾ പറയില്ല. എല്ലാ വിഭാഗ മനുഷ്യരുടെയും വോട്ടുകൾ സ്വീകരിക്കും. എൽഡിഎഫിന് എല്ലാവരുടെയും വോട്ട് വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എല്ലാ രംഗത്തും എൽഡിഎഫ് വമ്പിച്ച മുന്നേറ്റം ഉണ്ടാക്കി. എൽഡിഎഫിന് മൂന്നാമൂഴം വേണമെന്ന് ജനം വിധിയെഴുതുമെന്നും ഇടതുപക്ഷ വികസനത്തിന്റെ അടിസ്ഥാനം ജനങ്ങൾക്ക് ഒന്നാം സ്ഥാനം എന്നതാണെന്നും ബിനോയ് വിശ്വം. അതേസമയം നേമത്ത് വി ശിവൻകുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത് എൽഡിഎഫ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലെന്ന് എസ്ഡിപിഐ വ്യക്തമാക്കി. വർഗീയ പാർട്ടികളുടെ പിന്തുണ വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹമെന്നും എസ്ഡിപിഐ വർഗീയ പാർട്ടിയല്ലെന്നും സംസ്ഥാന പ്രസിഡന്റ് സിപിഎ ലത്തീഫ് പറഞ്ഞു.

മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ നൽകണമെങ്കിൽ വി.ഡി സതീശൻ നിലപാട് മാറ്റണം.കെ.സി വേണുഗോപാൽ എസ്ഡിപിഐ വോട്ട് സ്വീകരിക്കും എന്ന് പറയുന്നു. എസ്ഡിപിഐ വോട്ട് വേണ്ടെന്ന വി.ഡി സതീശന്റെ നിലപാട് കോൺഗ്രസിന്റെ പോളിസിയാണോയെന്നും സിപിഎ ലത്തീഫ് ചോദിച്ചു.

Related Posts

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി
  • August 15, 2026

കോൺഗ്രസിനെ എല്ലാകാലത്തും പ്രത്യേയശാസ്ത്ര ശൂന്യത വേട്ടയാടിയിട്ടുണ്ട് അത് ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ച സംഭവമെന്ന് എ എ റഹീം എം പി. ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്നാണ് കോൺഗ്രസ് പറയുന്നത് എന്നാൽ പുറത്തുവരുന്ന വാർത്തകൾ…

Continue reading

You Missed

തിരങ്ക യാത്രയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് തടഞ്ഞു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

കർണാടകയിലെ ചാമരാജ് നഗറിൽ 3 പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവെച്ചുകൊന്നു

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

വന്ദേമാതരം ആലപിച്ച സംഭവം; കോൺഗ്രസ് പ്രത്യയശാസ്ത്ര ശൂന്യതയിൽ, എ എ റഹീം എം പി

എഴുകുംവയൽ ഇരട്ട കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്

സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്