സ്മൃതി മന്ദാനക്ക് സന്തോഷിക്കാനേറെ, ടി20 റാങ്കിങ്ങിൽ നേട്ടം, രേണുകക്കും സ്ഥാനക്കയറ്റം

ബാറ്റർമാരുടെ റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ ബെത്ത് മൂണിയും തഹ്‌ലിയ മഗ്രാത്തും ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു.

വനിതാ ടി20 ക്രിക്കറ്റ് ഐസിസി റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളായ സ്മൃതി മന്ദാനക്കും രേണുക സിങ് താക്കൂറിനും മുന്നേറ്റം. ബാറ്റർമാരിൽ മന്ദാന നാലാം സ്ഥാനത്തേക്കും ബൗളർമാരിൽ താക്കൂർ അഞ്ചാം സ്ഥാനത്തേക്കും കയറി. ഏഷ്യാ കപ്പിലെ മിന്നുന്ന പ്രകടനമാണ് ഇരുവർക്കും തുണയായത്. ഇന്ത്യയുടെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ സ്മൃതി മന്ദാന 743 പോയിന്റോടെയാണ് നാലാമതെത്തിയത്. ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിൽ മന്ദാന 60 റൺസെടുത്തിരുന്നു.

രേണുക സിങ് ഠാക്കൂറിൻ്റെ തകർപ്പൻ പ്രകടനത്തോടെ തിളങ്ങിയിരുന്നു. ടൂർണമെന്റിൽ രേണുക ഏഴ് വിക്കറ്റ് വീഴ്ത്തിയിരുന്നു. നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയാണ് രേണുക അഞ്ചാം (722 പോയിന്റ്) സ്ഥാനത്തെത്തിയത്.  ഇംഗ്ലണ്ടിൻ്റെ സോഫി എക്ലെസ്റ്റോൺ, സാറാ ഗ്ലെൻ, ഇന്ത്യയുടെ ദീപ്തി ശർമ്മ, പാക്കിസ്ഥാൻ്റെ സാദിയ ഇഖ്ബാൽ എന്നിവരാണ് മുന്നിൽ. ഏഴു സ്ഥാനങ്ങൾ കയറി 13-ാം സ്ഥാനത്തെത്തി രാധാ യാദവും ശ്രദ്ധേയമായ മുന്നേറ്റം നടത്തി.

ബാറ്റർമാരുടെ റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ ബെത്ത് മൂണിയും തഹ്‌ലിയ മഗ്രാത്തും ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നു. വെസ്റ്റ് ഇൻഡീസിൻ്റെ ഹെയ്‌ലി മാത്യൂസ് മൂന്നാം സ്ഥാനത്തും ദക്ഷിണാഫ്രിക്കയുടെ ലോറ വോൾവാർഡ് അഞ്ചാം സ്ഥാനത്തുമാണ്. ശ്രീലങ്കൻ ക്യാപ്റ്റൻ ചമരി അത്തപ്പത്തുവാണ് റാങ്കിംഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്, മൂന്ന് സ്ഥാനങ്ങൾ മുന്നോട്ടുകയറി ആറാമതെത്തി. 

  • Related Posts

    സൂപ്പര്‍ലീഗ് കേരള: കോഴിക്കോട്ടെ രണ്ടാം സെമിഫൈനലും മാറ്റി; സുരക്ഷ കാരണം ചൂണ്ടിക്കാട്ടി തൃശ്ശൂരിലെ ആദ്യ സെമി മാറ്റിവെപ്പിച്ചത് പോലീസ്
    • December 8, 2025

    ഞായറാഴ്ച തൃശ്ശൂരില്‍ നടക്കേണ്ടിയിരുന്ന സൂപ്പര്‍ലീഗ് കേരള രണ്ടാംസീസണിന്റെ ആദ്യ സെമിഫൈനല്‍ മത്സരം മാറ്റിവെച്ചതിന് പിന്നാലെ പത്താം തീയ്യതി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ മാച്ചും മാറ്റി. കാലിക്കറ്റ് എഫ്‌സിയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും തമ്മിലുള്ള രണ്ടാംസെമി മാറ്റിയതായാണ് സംഘാടകര്‍ അറി യിച്ചിരിക്കുന്നത്. കഴിഞ്ഞ…

    Continue reading
    വിവാഹവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്ത് സ്മൃതി മന്ദാന; മൗനം വെടിഞ്ഞ് പാലാകും
    • December 5, 2025

    ബോളിവുഡ് സംഗീത സംവിധായകന്‍ പാലാക് മുതലുമായുള്ള വിവാഹ പോസ്റ്റുകള്‍ മുഴുവനായി തന്റെ ഇന്‍സ്റ്റഗ്രാമില്‍ നീക്കം ചെയ്ത് അന്താരാഷ്ട്ര വനിത ക്രിക്കറ്റ് താരം സ്മൃതി മന്ദാന. ഇക്കഴിഞ്ഞ നവംബര്‍ 23-നായിരുന്നു സ്മൃതിയുടെയും പാലാകിന്റെയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെ സ്മൃതിയുടെ…

    Continue reading

    You Missed

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    45 വർഷത്തിന് ശേഷം; കൊല്ലത്ത് ചെങ്കോട്ടയിളക്കി യുഡിഎഫ്

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    ട്വന്‍റി20യുടെ കോട്ടയിൽ യുഡിഎഫ്, നാലു പഞ്ചായത്തുകളിൽ രണ്ടിടത്ത് വൻ മുന്നേറ്റം

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെന്നി നൈനാന്‍ തോറ്റു; സീറ്റ് നിലനിര്‍ത്തി ബിജെപി

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    തീവ്രത പരാമർശം നടത്തിയ സിപിഐഎം വനിതാ നേതാവ് ലസിതാ നായർ തോറ്റു

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    ഇടത് കോട്ടകൾ വിറപ്പിച്ച് യുഡിഎഫ്; കോർപ്പറേഷനുകളിൽ മുന്നേറ്റം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

    കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം