ഐപിഎല്‍ താരലലേലം; ബിസിസിഐ യോഗത്തില്‍ പരസ്പരം പോരടിച്ച് ഷാരൂഖും നെസ് വാഡിയയും

ടീമുകള്‍ ഉടച്ചുവാര്‍ക്കണമെന്ന് നെസ് വാഡിയ ആവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ചാമ്പ്യൻമാരായ കൊല്‍ക്കത്ത ടീം ഉടമയായ ഷാരൂഖും റണ്ണേഴ്സ് അപ്പായ സൺറൈസേഴ്സ് ടീം ഉടമയായ കാവ്യ മാരനും ശക്തമായി എതിര്‍ത്തു.

ഈ വര്‍ഷം അവസാനം നടക്കേണ്ട ഐപിഎല്‍ മെഗാ താരലേലത്തില്‍ ഓരോ ടീമുകള്‍ക്കും എത്ര കളിക്കാരെ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യാനായി ബിസിസിഐ വിളിച്ച ടീം ഉടമകളുടെ യോഗത്തില്‍ പരസ്പരം പോരടിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉടമ ഷാരൂഖ് ഖാനും പഞ്ചാബ് കിംഗ്സ് ഉടമ നെസ് വാഡിയയും. ഒരു ടീമിലെ എട്ട് കളിക്കാരെ വരെ നിലനിര്‍ത്താന്‍ ടീമുകളെ അനുവദിക്കണമെന്ന് ഷാരൂഖ് ഖാന്‍ യോഗത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ നെസ് വാഡിയ ഇതിനെ എതിര്‍ത്തതാണ് ഇരുവരും തമ്മിലുള്ള വാക് പോരിന് കാരണമായത്.

ടീമുകള്‍ ഉടച്ചുവാര്‍ക്കണമെന്ന് നെസ് വാഡിയ ആവശ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ചാമ്പ്യൻമാരായ കൊല്‍ക്കത്ത ടീം ഉടമയായ ഷാരൂഖും റണ്ണേഴ്സ് അപ്പായ സൺറൈസേഴ്സ് ടീം ഉടമയായ കാവ്യ മാരനും ശക്തമായി എതിര്‍ത്തു. കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്താണ് പഞ്ചാബ് ഫിനിഷ് ചെയ്തത്.

ഒരു ടീം കെട്ടിപ്പടുക്കാന്‍ ഒരുപാട് സമയം എടുക്കുമെന്നും മെഗാ താരലേലത്തിനുശേഷം ഒരു ടീം വീണ്ടും പടുത്തുയര്‍ത്തേണ്ടിവരുന്നത് ശരിയല്ലെന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരൻ പ്രതികരിച്ചു. യുവതാരങ്ങളില്‍ വലിയ നിക്ഷേപം നടത്തിയശേഷം അവരെ മറ്റ് ടീമുകള്‍ ലേലത്തില്‍ കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ലെന്നും ഷാരൂഖിനെ പിന്തുണച്ച് കാവ്യ പറഞ്ഞു. അഭിഷേക് ശര്‍മയെപ്പോലൊരു താരം മികച്ച പ്രകടനം പുറത്തെടുക്കാന്‍ മൂന്ന് വര്‍ഷമെടുത്തുവെന്നും മറ്റ് ടീമുകളിലും ഇതുപോലെ നിരവധി ഉദാഹരണങ്ങള്‍ കാണാമെന്നും കാവ്യ മാരന്‍ പറഞ്ഞു.

ഐപിഎല്‍ മെഗാ താരലേലം, എത്ര കളിക്കാരെ നിലനിര്‍ത്താം, ഓരോ ടീമിനും എത്ര തുക ചെലവഴിക്കാം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായാണ് ബിസിസിഐ ആസ്ഥാനത്ത് ടീം ഉടമകളുടെ യോഗം വിളിച്ചത്. ഷാരൂഖും നെസ് വാഡിയയും കാവ്യ മാരനുമെല്ലാം യോഗത്തിന് നേരിട്ടെത്തിയപ്പോള്‍ മുംബൈ ഇന്ത്യൻസ് ടീം ഉടമകള്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ യോഗത്തില്‍ പങ്കെടുത്തു. ടീമുകളുടെ നിര്‍ദേശങ്ങള്‍ ഐപിഎല്‍ ഭരണസമിതിക്ക് കൈമാറുമെന്ന് ബിസിസിഐ അറിയിച്ചു.

  • Related Posts

    ഐ ലീഗ്; വിജയക്കുതിപ്പ് തുടരാൻ ഗോകുലം എഫ്‌സി ഇന്നിറങ്ങും, എതിരാളി നാംധാരി എഫ്‌സി
    • January 17, 2025

    ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ നാംധാരി എഫ്‌സിയാണ് എതിരാളികൾ. ഗോകുലം കേരള എഫ്‌സി ഇപ്പോൾ വിജപാതയിലാണ്. ഒടുവിൽ കളിച്ച രണ്ട് എവേ…

    Continue reading
    മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
    • January 15, 2025

    ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി