തലനാരിഴയ്‌ക്ക് ഉന്നം പിഴച്ചു; മിക്‌സഡ് ടീം സ്‌കീറ്റില്‍ ഇന്ത്യക്ക് ഒരു പോയിന്‍റിന് വെങ്കലം നഷ്‌ടം!

മിക്‌സഡ് സ്‌കീറ്റ് ടീം ഇനത്തില്‍ നാലാം സ്ഥാനം കൊണ്ട് ഇന്ത്യന്‍ ടീമിന് തൃപ്തിപ്പെടേണ്ടിവന്നു

പാരിസ് ഒളിംപിക്‌സിലെ ഷൂട്ടിംഗില്‍ മിക്‌സഡ് സ്‌കീറ്റ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് തലനാരിഴയ്ക്ക് വെങ്കല മെഡല്‍ നഷ്‌ടം. വെറും ഒരു പോയിന്‍റിനാണ് ഇന്ത്യയുടെ തോല്‍വി. വെങ്കലപ്പോരാട്ടത്തില്‍ മഹേശ്വരി ചൗഹാനും ആനന്ദ്‌ജീത് സിംഗ് നാരുകയും ചൈനീസ് ജോഡിയോട് 44-43ന് തോറ്റു. സ്കോര്‍: ചൈന-44/48, ഇന്ത്യ- 43/48. ഈയിനത്തില്‍ നാലാം സ്ഥാനം കൊണ്ട് ഇന്ത്യന്‍ ടീമിന് തൃപ്തിപ്പെടേണ്ടിവന്നു. 

നേരത്തെ, ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 146/150 പോയിന്‍റുകളുമായാണ് മഹേശ്വരി ചൗഹാനും ആനന്ദ്‌ജീത് സിംഗും വെങ്കല മെഡല്‍ പോരാട്ടം ഉറപ്പിച്ചത്. മഹേശ്വരി 74 ഉം, ആനന്ദ്‌ജീത് 72 ഉം പോയിന്‍റുകള്‍ വീതം കരസ്ഥമാക്കിയിരുന്നു. ഇറ്റലി (149), അമേരിക്ക (148), ചൈന (146) ടീമുകളാണ് ഇന്ത്യക്ക് മുകളില്‍ യഥാക്രമം ആദ്യ മൂന്ന് പോയിന്‍റ് സ്ഥാനങ്ങളിലെത്തിയത്. 

  • Related Posts

    വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
    • June 27, 2026

    ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

    Continue reading
    യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം
    • June 25, 2026

    യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ…

    Continue reading

    You Missed

    ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

    ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

    കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

    കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

    പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

    പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

    മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

    മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

    പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

    പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

    ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

    ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി