മണിക ബത്ര ഹീറോ; ചരിത്രം കുറിച്ച് വനിതാ ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടറില്‍, നാലാം സീഡുകളെ വീഴ്‌ത്തി

ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്

പാരിസ് ഒളിംപിക്‌സില്‍ ടേബിള്‍ ടെന്നീസില്‍ വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ സൂപ്പര്‍ താരം മണിക ബത്ര, ശ്രീജ അകുല, അര്‍ച്ചന കാമത്ത് എന്നിവരടങ്ങുന്ന സംഘമാണ് ലോക നാലാം സീഡായ റൊമാനിയയെ തോല്‍പിച്ച് അടുത്ത റൗണ്ടിലേക്ക് പ്രവേശിച്ചത്. 3-2നാണ് ഇന്ത്യന്‍ വനിതാ ടീം മത്സരങ്ങള്‍ സ്വന്തമാക്കിയത്. ആദ്യമായാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍ പ്രവേശിക്കുന്നത്. രണ്ട് മത്സരങ്ങള്‍ തൂത്തുവാരിയ മണിക ബത്രയുടെ ഐതിഹാസിക പ്രകടനത്തിലാണ് ഇന്ത്യന്‍ വനിതകളുടെ കുതിപ്പ്. 

അമേരിക്ക-ജര്‍മനി പോരാട്ടത്തിലെ വിജയികളെ ഇന്ത്യ ക്വാര്‍ട്ടറില്‍ നാളെ (ഓഗസ്റ്റ് 6) വൈകിട്ട് ആറരയ്ക്ക് നേരിടും. 

മത്സരഫലങ്ങള്‍

മത്സരം 1:  ശ്രീജ/അര്‍ച്ചന v അഡീന/എലിസബെത്ത (3-0)

മത്സരം 2: മണിക ബത്ര v ബെര്‍ണാഡെറ്റെ ഷോക്‌സ് (3-0)

മത്സരം 3: ശ്രീജ അകുല v എലിസബെത്ത സമാര (2-3)

മത്സരം 4: അര്‍ച്ചന കാമത്ത് v ബെര്‍ണാഡെറ്റെ ഷോക്‌സ് (1-3)

മത്സരം 5: മണിക ബത്ര vs അഡീന ഡയമോനു (3-0)

മെഡലുകള്‍ക്കരികെ ഇന്ത്യ

പാരിസ് ഒളിംപിക്‌സിലെ ഷൂട്ടിംഗില്‍ ഇന്ത്യ മറ്റൊരു മെഡലിനരികെ നില്‍ക്കുകയാണ്. മിക്‌സഡ് സ്‌കീറ്റ് ടീം ഇനത്തില്‍ ഇന്ത്യയുടെ മഹേശ്വരി ചൗഹാനും ആനന്ദ്‌ജീത് സിംഗും വെങ്കലപ്പോരാട്ടത്തിന് യോഗ്യത നേടി. ക്വാളിഫിക്കേഷന്‍ റൗണ്ടില്‍ 146/150 പോയിന്‍റുകളുമായി ഇരുവരും നാലാമത് ഫിനിഷ് ചെയ്തതോടെയാണിത്. മഹേശ്വരി ചൗഹാന്‍ 74 ഉം ആനന്ദ്‌ജീത് 72 ഉം പോയിന്‍റുകള്‍ വീതം കരസ്ഥമാക്കി. ഇറ്റലി (149), അമേരിക്ക (148), ചൈന (146) ടീമുകളാണ് ഇന്ത്യക്ക് മുകളില്‍ യഥാക്രമം ആദ്യ മൂന്ന് പോയിന്‍റ് സ്ഥാനങ്ങളിലെത്തിയത്. 

ഇന്ന് വൈകിട്ട് ഇന്ത്യന്‍ സമയം 6.30ന് മഹേശ്വരി ചൗഹാന്‍- ആനന്ദ്‌ജീത് സിംഗ് സഖ്യം വെങ്കല മത്സരത്തിന് ഇറങ്ങും. ചൈനീസ് സഖ്യമാണ് ഇരുവര്‍ക്കും എതിരാളികള്‍. ഒളിംപിക്സിൽ ഇന്ത്യക്ക് ഇന്ന് മറ്റൊരു മെഡൽ പ്രതീക്ഷ കൂടിയുണ്ട്. പുരുഷ ബാഡ്‌മിന്‍റണിലെ വെങ്കല പോരാട്ടത്തിന് ലക്ഷ്യ സെൻ വൈകിട്ട് ആറ് മണിക്ക് ഇറങ്ങും.

  • Related Posts

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
    • August 18, 2026

    ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

    Continue reading
    ‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
    • August 12, 2026

    ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

    Continue reading

    You Missed

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി