കൊല്‍ക്കത്തയിലേക്കല്ല; ഐപിഎല്ലില്‍ രാഹുല്‍ ദ്രാവിഡ് തിരിച്ചുവരുന്നത് സഞ്ജുവിന്‍റെ ടീമിന്‍റെ പരിശീലകനായി

രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്‍റും ദ്രാവിഡും ഇതുസംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയെന്നും ഔദ്യഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യൻ ടീം മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഐപിഎല്ലില്‍ തന്‍റെ പഴയ ടീമിലേക്ക് പരിശീലകനായി തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഗൗതം ഗംഭീറിന്‍റെ പകരക്കാരനായി ദ്രാവിഡിനെ മെന്‍ററായി പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ തന്‍റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിലേക്കാണ് ദ്രാവിഡ് മടങ്ങുക എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. രാജസ്ഥാന്‍ റോയല്‍സുമായി ദ്രാവിഡ് ചര്‍ച്ചകള്‍ തുടങ്ങിയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്‍റും ദ്രാവിഡും ഇതുസംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയെന്നും ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന ദ്രാവിഡ് 2013ല്‍ ടീമിനെ ചാമ്പ്യൻസ് ലീഗ് ടി20 ഫൈനലിലേക്ക് നയിച്ചിട്ടുണ്ട്. 2014, 2015 സീസണുകളില്‍ രാജസ്ഥാന്റെ മെന്‍ററായും ദ്രാവിഡ് പ്രവര്‍ത്തിച്ചു. ഈ കാലഘട്ടത്തിലാണ് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സിലെ താരമായത്.

2015 മുതല്‍ ബിസിസിഐ ചുമതലകളിലേക്ക് മാറിയ ദ്രാവിഡ് അണ്ടര്‍ 19 പരിശീലകനായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് 2021ല്‍ ഇന്ത്യയുടെ മുഖ്യപരിശീലകനായത്. ദ്രാവിഡിന് കീഴില്‍ ഇന്ത്യ ടി20 ലോകകപ്പ് കീരീടം നേടിയതിനൊപ്പം ഏകദിന ലോകകപ്പിന്‍റെ ഫൈനലിലും രണ്ട് തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനലിലും കളിച്ചു.

കുമാര്‍ സംഗക്കാരയാണ് നിലവില് രാജസ്ഥാന്‍ റോയല്‍സിന്‍റെ ടീം ഡയറക്ടറുടെ ചുമതലയും പരിശീലകന്‍റെ ചുമതലയും വഹിക്കുന്നത്. ദ്രാവിഡ് പരിശീലകനായി എത്തിയാല്‍ സംഗക്കാര ടീം ഡയറക്ടറുടെ ചുമതലയിലേക്ക് മാറും. ക്യാപ്റ്റന്‍ സഞ്ജു സാംസണും ദ്രാവിഡിന്‍റെ തിരിച്ചുവരവ് കരിയറില്‍ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്. സഞ്ജുവിന് കീഴില്‍ കഴിഞ്ഞ മൂന്ന് സീസണുകളില്‍ കളിച്ച രാജസ്ഥാന്‍ ഒരു തവണ ഫൈനലിലും ഒരു തവണ പ്ലേ ഓഫിലുമെത്തിയിരുന്നു.        

  • Related Posts

    മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
    • January 15, 2025

    ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

    Continue reading
    ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസി രണ്ടാമത്; വരുമാനത്തില്‍ റെക്കോര്‍ഡിട്ട പത്ത് താരങ്ങള്‍
    • January 11, 2025

    പോയ വര്‍ഷം ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോ. 263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്. 124 മില്യണ്‍…

    Continue reading

    You Missed

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…