പേരിനൊരു പെണ്‍തരിയില്ല, ഒളിംപിക്സിൽ കേരളത്തിന്‍റെ അഭിമാനമാകാന്‍ 7 മലയാളികള്‍;മെഡല്‍ പ്രതീക്ഷ ആര്‍ക്കൊക്കെ

ടോ​ക്കിയോവി​ലെ വെ​ങ്ക​ലം സ്വ​ർ​ണ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പി.​ആ​ർ. ശ്രീ​ജേ​ഷ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ഗോ​ൾ​വ​ല കാ​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്.

പാരിസ് ഒളിംപിക്സിൽ മത്സരിക്കാനിറങ്ങുന്ന ഇന്ത്യൻ ടീമിൽ 7 പേർ മലയാളികളാണ്. കേരളത്തിന്‍റെ ആ അഭിമാന താരങ്ങൾ ആരൊക്കെയെന്ന് നോക്കാം. ഏ​ഴ്​ മ​ല​യാ​ളി താ​ര​ങ്ങ​ളാ​ണ് ഇ​ത്ത​വ​ണ ഒ​ളിംപി​ക്സി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. പി.​ആ​ർ. ശ്രീ​ജേ​ഷ് നാ​ലാമത്തെയും അവസാനത്തെയും ഒ​ളിംപിനി​റ​ങ്ങു​മ്പോ​ൾ ബാ​ഡ്മി​ന്‍റ​ണി​ൽ എ​ച്ച്.​എ​സ്. പ്ര​ണോ​യ്ക്ക് ആദ്യ ഒളിംപിക്സാണ്. 4×400 മീ​റ്റ​ർ പു​രു​ഷ റി​ലേ​യി​ൽ മു​ഹ​മ്മ​ദ് അ​ന​സ്, മു​ഹ​മ്മ​ദ് അ​ജ്മ​ൽ, അ​മോ​ജ് ജേ​ക്ക​ബ്​ എ​ന്നി​വ​ർ ഇ​റ​ങ്ങു​മ്പോ​ൾ മി​ജോ ചാ​ക്കോ കു​ര്യ​ൻ മി​ക്സ​ഡ് റി​ലേ​യി​ലും അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ർ ട്രി​പ്പിൾ ജം​പി​ലും മ​ത്സ​രി​ക്കും.

ശ്രീ​ജേ​ഷും പ്ര​ണോ​യി​യും

ടോ​ക്കിയോവി​ലെ വെ​ങ്ക​ലം സ്വ​ർ​ണ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് പി.​ആ​ർ. ശ്രീ​ജേ​ഷ് ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ ഗോ​ൾ​വ​ല കാ​ക്കാ​ൻ ഇ​റ​ങ്ങു​ന്ന​ത്. 36കാ​ര​നാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി ശ്രീ​ജേ​ഷി​ന്‍റെ അ​വ​സാ​ന ഒ​ളിംപി​ക്സ് കൂ​ടി​യാ​കും പാ​രീ​സി​ലേ​ത്. ബാ​ഡ്മി​ന്‍റ​ൺ സിം​ഗിൾ​സി​ൽ ലോ​ക 13ാം റാ​ങ്കി​ലു​ള്ള പ്ര​ണോ​യ് പ​രി​ക്കും മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും മ​റി​ക​ട​ന്നാ​ണ് ഒ​ളിംപി​ക്സി​നി​റ​ങ്ങു​ന്ന​ത്. പു​തി​യ പ​രി​ശീ​ല​ക​നും മു​ൻ ഇ​ന്ത്യ​ൻ താ​ര​വു​മാ​യ ഗു​രു​സാ​യ് ദ​ത്തി​നൊ​പ്പം ക​ഠി​ന പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ലോ​ക ചാ​മ്പ്യ​ൻ​ഷി​പ്പി​നി​ടെ​യു​ണ്ടാ​യ ഭ​ക്ഷ്യ​വി​ഷ​ബാ​ധ താ​ര​ത്തെ ത​ള​ർ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ക​ളി​ച്ച ആ​റ് ഗ്രാ​ൻ​പ്രീ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലും ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. ക​ഴി​ഞ്ഞ മാ​സം ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​ൽ ക്വാ​ർ​ട്ട​റി​ലെ​ത്താ​ൻ ക​ഴി​ഞ്ഞ​തോ​ടെ ഒ​ളിംപി​ക്സി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ ഈ 32​കാ​ര​ൻ.

റിലേയിലെ പ്രതീക്ഷ

ഒ​റ്റ ലാ​പ്പി​ലെ ഇ​ന്ത്യ​ൻ രാ​ജ​കു​മാ​ര​നാ​യ കേ​ര​ള​ത്തി​ന്‍റെ ‘നി​ല​മേ​ൽ എ​ക്സ്​​പ്ര​സ്’ മു​ഹ​മ്മ​ദ് അ​ന​സി​ന്‍റെ മൂ​ന്നാം ഒ​ളിംപി​ക്സാ​ണി​ത്. 2016ൽ ​റ​യോ ഒ​ളി​മ്പി​ക്സി​ൽ 400 മീ​റ്റ​ർ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലാ​ണ് കൊ​ല്ലം സ്വ​ദേ​ശി മ​ത്സ​രി​ച്ചി​രു​ന്ന​ത്. മി​ൽ​ഖ സി​ങി​നും കെ.​എം. ബി​നു​വി​നും ശേ​ഷം ഒ​ളി​മ്പി​ക്സി​ൽ 400 മീ​റ്റ​റി​ൽ മ​ത്സ​രി​ക്കാ​ൻ യോ​ഗ്യ​ത നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി​രു​ന്നു അ​ന​സ്.

ടോ​ക്കിയോ​യി​ൽ 4×400 മീ​റ്റ​ർ പു​രു​ഷ റി​ലേ​യി​ലും 4×400 മീ​റ്റ​ർ മി​ക്സ​ഡ് റി​ലേ​യി​ലു​മാ​ണ് മ​ത്സ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ 4×400 മീ​റ്റ​ർ റി​ലേ​യി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​ൻ ടീ​മി​ൽ അ​ന​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​രാ​ണ് പാ​ല​ക്കാ​ട് ചെ​ർ​പ്പു​ള​ശ്ശേ​രി സ്വ​ദേ​ശി അ​ജ്മ​ലും കോ​ട്ട​യം​കാ​ര​ൻ ഡ​ൽ​ഹി മ​ല​യാ​ളി അ​മോ​ജും. അ​മോ​ജ് ടോക്കിയോ ഒ​ളിംപി​ക്സി​ലും ടീ​മി​ലു​ണ്ടാ​യി​രു​ന്നു. അ​ജ്മ​ലി​ന്‍റെ ആ​ദ്യ ഒളിംപിക്സാണ്. സൈ​നി​ക​നാ​യ ക​ർ​ണാ​ട​ക മ​ല​യാ​ളി മി​ജോ ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഇ​ന്ത്യ​ൻ ടീ​മി​ൽ അം​ഗ​മാ​യി​രു​ന്നു.

പേ​രി​നൊ​രു പെ​ൺ​ത​രി​യി​ല്ല

ടോ​ക്കിയോ​യി​ലേ​തു​പോ​ലെ ഇ​ത്ത​വ​ണ​യും ഒ​ളിംപി​ക്സി​ലേ​ക്ക് കേ​ര​ള​ത്തി​ൽ​നി​ന്ന് ഒ​രൊ​റ്റ വ​നി​ത താ​ര​ത്തി​നും യോ​ഗ്യ​ത മാ​ർ​ക്ക് ക​ട​ക്കാ​നാ​യി​ല്ലെ​ന്ന​ത് നി​രാ​ശ​യാ​ണ്. ക​ർ​ണാ​ട​ക​യു​ടെ നീ​ന്ത​ൽ താ​രം 14കാ​രി ധി​നി​ധി ദേ​സിം​ഗൂ​വി​ന്‍റെ മാ​താ​വ്​ കോ​ഴി​ക്കോ​ട് പു​തി​യ​ങ്ങാ​ടി സ്വ​ദേ​ശി ജ​സി​ത​യാണെന്നതും ഒ​ളിംപ്യ​ൻ എം.​ആ​ർ പൂ​വ​മ്മ​യു​ടെ ഭ​ർ​ത്താ​വ് ജി​തി​ൻ പോ​ളി​ലും ഒ​തു​ങ്ങും വ​നി​ത​ക​ളി​ൽ ട്രാ​ക്കി​ന് പു​റ​ത്തെ മ​ല​യാ​ളി പെ​രു​മ.

ട്രി​പ്പിളി​ൽ അ​ബ്ദുള്ള

കോ​ഴി​ക്കോ​ട് നാ​ദാ​പു​രം സ്വ​ദേ​ശി​യാ​യ അ​ബ്ദുള്ള അ​ബൂ​ബ​ക്ക​ർ 2022 കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് മെ​ഡ​ൽ ജേ​താ​വാ​ണ്. ബെം​ഗ​ലൂ​രു സാ​യി സെ​ന്‍റ​റി​ലെ ഇ​ന്ത്യ​ൻ ക്യാ​മ്പി​ലാ​ണ്‌ താ​ര​ത്തി​ന്‍റെ പ​രി​ശീ​ല​നം. 28ന്‌ ​പാ​രി​സി​ലേ​ക്ക് തി​രി​ക്കും. ഓ​ഗ​സ്റ്റ്​ ഏ​ഴി​നാ​ണ്‌ മ​ത്സ​രം. അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ത്തി​നാ​യി പോ​ള​ണ്ടി​ൽ പ​രി​ശീ​ല​ന​ത്തി​ന്‌ പോ​കേ​ണ്ട​താ​യി​രു​ന്നെ​ങ്കി​ലും റ​ഷ്യ​ക്കാ​ര​ൻ കോ​ച്ച്‌ ഡെ​നി​സ്‌ ക​പ്പൂ​സ്റ്റ്യ​ന്‌ പോ​ള​ണ്ട്‌ വി​സ നി​ഷേ​ധി​ച്ച​ത്‌ തി​രി​ച്ച​ടി​യാ​യി. എ​ങ്കി​ലും സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ക​ഠി​ന​ പ​രി​ശീ​ല​ന​ത്തി​ലാ​ണ് അ​ബ്ദു​ള്ള.

  • Related Posts

    കലൂർ സ്റ്റേഡിയത്തിൽ ഇന്ത്യ – ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും; GCDA ആവശ്യപ്പെട്ട തുക അടയ്ക്കും
    • March 28, 2026

    കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യ ഹോങ്കോങ് മത്സരം മാർച്ച് 31 തന്നെ നടക്കും. ജിസിഡിഎ ആവശ്യപ്പെട്ട തുക തിങ്കളാഴ്ച അടക്കുമെന്ന് കേരള ഫുട്ബോൾ അസോസിയേഷൻ സത്യവാങ്മൂലം നൽകി. ഇത് ജിസിഡിഎ അംഗീകരിച്ചതോടെയാണ് അനിശ്ചിതത്വം നീങ്ങിയത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കാത്തതിനെ തുടർന്ന് സ്റ്റേഡിയത്തിൽ…

    Continue reading
    അന്നത്തെ തന്റെ 450 കോടി നിക്ഷേപത്തെ ചിലര്‍ പരിഹസിച്ചിരുന്നുവെന്ന് വിജയ് മല്യ; ഇന്ന് അവരെ നോക്കി മന്ദഹസിക്കുകയാണ് മല്യ
    • March 26, 2026

    2008-ല്‍ വെറും 450 കോടി രൂപക്ക് ഐപിഎല്‍ ഫ്രാഞ്ചൈസി വാങ്ങിയ വിജയ് മല്യയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു എന്ന അദ്ദേഹത്തിന്റെ ഫ്രാഞ്ചൈസിയുമാണ് ഇന്ന് ബിസിനസ് ലോകത്തെ ചര്‍ച്ച. ആര്‍സിബിയെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മൂല്യവത്തായ ഫ്രാഞ്ചൈസിയായി വിശേഷിപ്പിക്കുകയാണ് പലരും. ടൈംസ്…

    Continue reading

    You Missed

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ധനരാജ് രക്തസാക്ഷി ഫണ്ട് മുൻ ഏരിയ സെക്രട്ടറിയുടെ അക്കൗണ്ടിലേക്ക് മാറ്റി’; തെളിവ് പുറത്തുവിട്ട് വി കുഞ്ഞികൃഷ്ണൻ

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഔദ്യോഗിക പദവിയിൽ നിന്ന് ഉടൻ നീക്കണം, പെരുമാറ്റച്ചട്ടം ലംഘിച്ചു’; പി സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘ഭരണം കിട്ടിയില്ലെങ്കിലും അമ്പലപ്പുഴ ജയിക്കണമെന്നത് പ്രവർത്തകരുടെ വികാരം’; എച്ച് സലാം

    ‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

    ‘UDF ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും, കേരളത്തിൽ ഒരു വനിത മുഖ്യമന്ത്രി ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു’; രാഹുൽ ഗാന്ധി

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

    ‘കനത്ത ചൂടിന് ആശ്വാസം, കേരളത്തിൽ വേനൽ മഴ ശക്തമാകുന്നു’; വരുന്ന നാല് ദിവസം വ്യാപക മഴ ലഭിക്കും

    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ

    ‘വയനാട് ദുരന്തനിധി, ഒരു ആപ്പ് വെച്ച് പണം സ്വരൂപിച്ചു; ആ അക്കൗണ്ടിൽ നിന്ന് ഒരു രൂപ മാറിയിട്ടില്ല, പൂർണ ഉത്തരവാദിത്വം എനിക്കും KPCC പ്രസിഡന്റിനും’; വി ഡി സതീശൻ