സ്‌കോര്‍ ഒപ്പം നില്‍ക്കെ ദുബെയും അര്‍ഷ്ദീപും മടങ്ങി! ഇന്ത്യ-ശ്രീലങ്ക ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു

ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് ചേര്‍ത്തു.

 ശ്രീലങ്ക – ഇന്ത്യ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (33), കെ എല്‍ രാഹുല്‍ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ദുനിത് വെല്ലാലഗെ (67), പതും നിസ്സങ്ക (56) എന്നിവരുടെ ഇന്നിംഗ്്‌സുകളാണ് ലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. 

ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ രോഹിത് – ശുഭ്മാന്‍ ഗില്‍ (16) സഖ്യം 75 റണ്‍സ് ചേര്‍ത്തു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ നന്നായി ബുദ്ധിമുട്ടിയ ഗില്ലാണ് ആദ്യം മടങ്ങുന്നത്. താരത്തെ വെല്ലാലഗെ പുറത്താക്കി. പിന്നാലെ രോഹിത്തും സ്ഥാനക്കയറ്റം നേടിയെത്തിയ വാഷിംഗ്ടണ്‍ സുന്ദറും (5) മടങ്ങി. ഇതോടെ മൂന്നിന് 87 എന്ന നിലയിലായി ഇന്ത്യ. വിരാട് കോലി (24), ശ്രേയസ് അയ്യര്‍ (23) എന്നിവര്‍ അല്‍പനേരം പിടിച്ചുനിന്നെങ്കിലും ശ്രീലങ്ക മത്സരത്തിലേക്ക് തിരിച്ചെത്തി. കോലിയെ ഹസരങ്ക വിക്കറ്റിന് മുന്നില്‍ കുടുക്കി. ശ്രേയസ്, അശിത ഫെര്‍ണാണ്ടോയുടെ പന്തില്‍ ബൗള്‍ഡായി. 

തുടര്‍ന്ന് കെ എല്‍ രാഹുല്‍ – അക്‌സര്‍ പട്ടേല്‍ സഖ്യം രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 57 റണ്‍സ് കൂട്ടിചേര്‍ത്തു. അപ്പോള്‍ ഇന്ത്യക്ക് വിജയപ്രതീക്ഷയും ഉണ്ടായിരുന്നു. എന്നാല്‍ രാഹുലിനെ പുറത്താക്കി ഹസരങ്ക ലങ്കയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ അക്‌സറും മടങ്ങി. പിന്നാലെയെത്തിയ കുല്‍ദീപ് യാദവിന് (2) തിളങ്ങാനായില്ല. പിന്നീട് ദുബെ സിക്‌സും ഫോറും നേടി സ്‌കോര്‍ ഒപ്പമെത്തിച്ചു. വിജയമുറപ്പിച്ചിരിക്കെ ദുബെയേയും അര്‍ഷ്ദീപ് സിംഗിനേയും അസലങ്ക അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി.

നേരത്തെ, മോശമായിരുന്നു ലങ്കയുടെ തുടക്കം. 15 ഓവര്‍ പൂര്‍ത്തിയാവും മുമ്പ് ലങ്കയ്ക്ക് അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ് എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. സധീര സമരവിക്രമയ്ക്കും (8) പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 60 എന്ന നിലയിലായി ശ്രീലങ്ക. പിന്നീട് അഞ്ചാം വിക്കറ്റില്‍ നിസ്സങ്ക – ചരിത് അസലങ്ക (14) സഖ്യം 31 റണ്‍സ് കൂട്ടിേചര്‍ത്തു. കൂട്ടുകെട്ട് നിലയുറപ്പിക്കുമെന്ന് തോന്നിക്കെ അസലങ്കയെ കുല്‍ദീപ് യാദവ് മടക്കി. ജനിത് ലിയാങ്കെ (20) നിരാശപ്പെടുത്തിയതിനൊപ്പം നിസ്സങ്കയും മടങ്ങിയതോടെ ആറിന് 142 എന്ന നിലയിലായി. വാനിന്ദു ഹസരങ്കയ്ക്കും (24) അധിക നേരം പിടിച്ചുനില്‍ക്കായില്ല. അകില ധനഞ്ജയയാണ് (17) പുറത്തായ മറ്റൊരു താരം. മുഹമ്മദ് ഷിറാസ്, ദുനിതിനൊപ്പം  പുറത്താവാതെ നിന്നു. ഏഴ് ഫോറും രണ്ട് സിക്സും ഉള്‍പ്പെടുന്നതായിരുന്നു ദുനിതിന്റെ ഇന്നിംഗ്സ്.

  • Related Posts

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
    • August 18, 2026

    ഡൽഹി: 2025 ലെ ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര യുവജനക്ഷേമ-കായിക മന്ത്രാലയം. മലയാളികളായ പാലക്കാട് സ്വദേശി മുഹമ്മദ് അജ്മൽ വി, ബാഡ്മിന്റൺ താരമായ കണ്ണൂർ സ്വദേശിനി ട്രീസ ജോളി എന്നിവർ അർജുന പുരസ്കാരങ്ങൾ നേടി. ദിവ്യ ദേശ്മുഖ്, തേജസ്വിൻ ശങ്കർ,…

    Continue reading
    ‘സ്പോൺസർ വിശ്വാസ വഞ്ചന നടത്തി; ആദ്യ കരാർ റദ്ദ് ചെയ്തത് കരാർ നിബന്ധനങ്ങൾ പാലിക്കാത്തതിനാൽ’; AFA
    • August 12, 2026

    ലിയോണൽ മെസ്സിയേയും അർജന്റീന ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരാമെന്ന പേരിൽ തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. സ്പോൺസർ വിശ്വാസ വഞ്ചന നടത്തിയെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇ- മെയിൽ. സ്പോൺസർ കരാർ നിബന്ധനങ്ങൾ പാലിച്ചില്ല ഇതോടെ ആദ്യ കരാർ റദ്ദ് ചെയ്തു. മൂന്ന്…

    Continue reading

    You Missed

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    RSS പരിപാടിയുടെ ഉദ്ഘാടകനായി മുസ്ലിം ലീഗ് നേതാവ്; സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്ത നേതാവിനോട് വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    മാസപ്പടി കേസിലെ ED റെയ്ഡ് 9 മണിക്കൂർ പിന്നിട്ടു

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    കരുവാറ്റയിൽ 74കാരനെ കൊന്നത് ഐ ഫോണും ബൈക്കും വാങ്ങാനായി; 13കാരിയുടെ ക്വട്ടേഷനിൽ കൗമാര സംഘത്തിന്റെ മൃ​ഗീയ കൊലപാതകം

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    മുട്ടിൽ മരംമുറി വഞ്ചനാ കേസ്; അഗസ്റ്റിൻ സഹോദരന്മാർ കോടതിയിൽ ഹാജരായില്ല

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി

    ‘ജാർഖണ്ഡിലെ വിദ്യാർത്ഥി സമരം സർക്കാർ ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചതിൽ സന്തോഷം’: രാഹുൽ ​ഗാന്ധി