മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അന്‍ഷുമാന്‍ ഗെയ്ക്‌കവാദ് അന്തരിച്ചു

നേരത്തെ മുന്‍ താരം കപില്‍ ദേവ് അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ച് അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്‍റെ ചികിത്സക്കായി ബിസിസിഐ സെക്രട്ടറി ഒരു കോടി രൂപ അനുവദിച്ചിരുന്നു.

 മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌കവാദ്(71) അന്തരിച്ചു. രക്താര്‍ബുദ ബാധിതനായി ലണ്ടിനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയിലായിരുന്നു. 1975മുതല്‍ 1987 വരെ 12 വര്‍ഷം നീണ്ട കരിയറില്‍ ഇന്ത്യക്കായി 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും കളിച്ച അന്‍ഷുമാന്‍ ഗെയ്ക്‌വാദ് രണ്ട് സെഞ്ചുറികള്‍ അടക്കം 2524 റണ്‍സ് നേടിയിട്ടുണ്ട്. 1983ല്‍ ജലന്ധറില്‍ പാകിസ്ഥാനെതിരെ നേടിയ 201 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 22 വര്‍ഷം നീണ്ട ഫസ്റ്റ് ക്ലാസ് കരിയറില്‍ 205 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും ഗെയ്ക്‌വാദ് കളിച്ചിട്ടുണ്ട്.

നേരത്തെ മുന്‍ താരം കപില്‍ ദേവ് അടക്കമുള്ളവരുടെ അഭ്യര്‍ത്ഥന മാനിച്ച് അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്‍റെ ചികിത്സക്കായി ബിസിസിഐ സെക്രട്ടറി ഒരു കോടി രൂപ അനുവദിച്ചിരുന്നു. രണ്ട് കാലയളവില്‍ ഇന്ത്യൻ പരിശീലകനുമായിരുന്ന അന്‍ഷുമാന്‍ ഗെയ്ക്‌വാദ് ബിസിസിഐയുടെ ക്രിക്കറ്റ് ഉപദേശക സമിതി അംഗമായും 1990ല്‍ ദേശീയ സെലക്ടറായും ഇന്ത്യൻ ക്രിക്കറ്റേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സുനില്‍ ഗവാസ്കറുടെ ഓപ്പണിംഗ് പങ്കാളിയായി കളിച്ച ഗെയ്ക്‌വാദ് 1976ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സബീന പാര്‍ക്കില്‍ നടന്ന ടെസ്റ്റില്‍ മൈക്കല്‍ ഹോള്‍ഡിംഗിന്‍റെ ബൗണ്‍സര്‍ കൊണ്ട് ചെവിയില്‍ നിന്ന് രക്തം വാര്‍ന്നിട്ടും വിന്‍ഡീസ് പേസ് പടയെ ധീരമായി നേരിട്ട് പോരാട്ടവീര്യത്തിന്‍റെ പര്യാമായിട്ടുണ്ട്.

1997 മുതല്‍ 1999 വരെയും 2000ലുമാണ് ഗെയ്ക്‌വാദ് ഇന്ത്യൻ പരിശീലകനായിരുന്നത്. ഗെയ്ക്‌വാദ് കോച്ച് ആയിരുന്നപ്പോഴാണ് ഇന്ത്യ 2000ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ റണ്ണേഴ്സ് അപ്പായത്. അനില്‍ കുംബ്ലെ ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചപ്പോഴും ഇന്ത്യൻ പരിശീലകനായിരുന്നു ഗെയ്ക്‌വാദ്. അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്‍റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ അനുശോചിച്ചു.

  • Related Posts

    മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
    • January 15, 2025

    ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

    Continue reading
    ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കിയത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ, മെസി രണ്ടാമത്; വരുമാനത്തില്‍ റെക്കോര്‍ഡിട്ട പത്ത് താരങ്ങള്‍
    • January 11, 2025

    പോയ വര്‍ഷം ലോക ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ വരുമാനം നേടി റെക്കോര്‍ഡിട്ട പത്ത് കളിക്കാരെ പരിചയപ്പെടുത്തി ഫ്രഞ്ച് മാധ്യമമായ ഫൂട്ട് മെര്‍ക്കാറ്റോ. 263 മില്യണ്‍ യൂറോ (2321 കോടി രൂപ) യുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാമത്. 124 മില്യണ്‍…

    Continue reading

    You Missed

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    ‘നാടകം കളിക്കരുത്, വേണ്ടി വന്നാൽ ജാമ്യം റദ്ദാക്കും’; ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    വ്യാപക കൈക്കൂലി; സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    കടൽ കടന്ന്, മലയാള സിനിമയുടെ കീർത്തി : ലെറ്റർ ബോക്സ്ഡ് പട്ടികയിൽ 4 ചിത്രങ്ങൾ

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    ഡൽഹിയിൽ ശൈത്യ തരംഗം രൂക്ഷം; ഓറഞ്ച് അലേർട്ട്, വ്യോമ റെയിൽ – റോഡ് ഗതാഗതത്തെ ബാധിച്ചു

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…

    സൂര്യയെ നായകനാക്കി വെട്രിമാരന്റെ മാഗ്നം ഓപ്പസ് വാടിവാസൽ വരുന്നു…