മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍; സഹായിക്കാന്‍ ഓടിയെത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

മുന്‍ ഇന്ത്യന്‍ താരം വിനോദ് കാംബ്ലി ഗുരുതരവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നതായി റിപ്പോര്‍ട്ട്. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് പക്ഷാഘാതത്തിന് സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി സുഹൃത്ത് മാര്‍ക്കസ് കൂട്ടോ വെളിപ്പെടുത്തി. അതിനിടെ വിനോദ് കാംബ്ലിയുടെ ചികിത്സക്കായി സാമ്പത്തികസഹായം നല്‍കാന്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ തയ്യാറായി എത്തിയിട്ടുണ്ട്. നിലവില്‍ ഡോക്ടര്‍മാരുടെ സംഘം കാംബ്ലിയുടെ ആരോഗ്യനില നിരീക്ഷിച്ച് വരികയാണ്. താരത്തിന് കടുത്ത ഓര്‍മ്മക്കുറവ് ഉള്ളതായുള്ള വിവരങ്ങള്‍ അടുത്ത കാലത്തായി പുറത്തുവന്നിരുന്നു. പുകവലിയുള്ളതിനാല്‍ വിവിധ ആരോഗ്യപ്രശ്‌നനങ്ങള്‍ വിനോദ് കാംബ്ലിയെ അലട്ടിയിരുന്നു. അസുഖങ്ങളെ തുടര്‍ന്ന് മുമ്പും ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 1991 മുതല്‍ 2000 വരെ രാജ്യത്തിനായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിറസാന്നിധ്യമായിരുന്നു. 17 ടെസ്റ്റ് മാച്ചുകളില്‍ നിന്നായി 1064 റണ്‍സും 104 ഏകദിനങ്ങളില്‍ നിന്നായി 2477 റണ്‍സും 194 റണ്‍സും നേടിയിട്ടുണ്ട്. ഒരുകാലത്ത് സച്ചിന്‍ തെണ്ടുല്‍ക്കറോളം ആഘോഷിക്കപ്പെട്ട താരമായിരുന്നു. റിട്ടയര്‍മെന്റ് ജീവിതത്തില്‍ മദ്യപാനവും പുകവലിയും അതിര് വിട്ടതാണ് വിനോദ് കാംബ്ലിക്ക് ഇപ്പോള്‍ വിനയായിരിക്കുന്നത്. ഡോക്ടര്‍മാര്‍ വിലക്കിയിട്ടും താരം ദുശ്ശീലങ്ങളില്‍ നിന്ന് മാറി നടക്കാന്‍ കൂട്ടാക്കിയില്ല.

Related Posts

ലോകകപ്പിനിടെ മെസ്സിയെ വധിക്കാൻ പദ്ധതി; പൊലീസ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്
  • August 8, 2026

ലോകകപ്പിനിടെ ലിയോണൽ മെസ്സിയെ വധിക്കാൻ പദ്ധതിയിട്ടെന്ന് പൊലീസ് റിപ്പോർട്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിൽ വച്ച് വധിക്കാൻ പദ്ധതിയിട്ടെന്നാണ് വിവരം. സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണാണ് പൊലീസ് രേഖയിലെ വിവരങ്ങൾ പുറത്തുവിട്ടത്. കളിക്കാർക്കും ഒഫീഷ്യലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും നേരെ ഭീഷണികളുണ്ടായിരുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്. ബോംബുകളും എആർ-15…

Continue reading
തിങ്കളാഴ്ച പറഞ്ഞത് ‘ഹെലികോപ്റ്റർ യാത്ര നിക്ഷേപകരെ കാണാൻ’, ഇന്ന് പറഞ്ഞത് ‘കൊച്ചിയിൽ പോയതു കൊണ്ട് അവിടെവെച്ച് കണ്ടു’; ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി
  • August 5, 2026

ഹെലികോപ്ടർ യാത്രയിൽ രണ്ട് വ്യത്യസ്ത വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ. നിക്ഷേപകരെ കാണാൻ പോയെന്ന് തിങ്കളാഴ്ച അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു, എന്നാൽ കൊച്ചിയിൽ പോയതു കൊണ്ടാണ് അവിടെ വച്ച് കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ മറുപടി. രണ്ടു ദിവസം രണ്ടു…

Continue reading

You Missed

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

സവര്‍ക്കറെ പുകഴ്ത്തി ചോദ്യം; അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ ബിജെപി പ്രതിഷേധം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

എസ് സുരേഷിനെ മാറ്റണം; ബിജെപി കോർ കമ്മിറ്റിയിൽ കടുത്ത വിമർശനം, ബിജെപി ഫണ്ട് തട്ടിപ്പിനെതിരെ ആഞ്ഞടിച്ച് മുരളീധര പക്ഷം

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

ഐജ ആർ മഹേഷിന്റെ സഹോദരൻ ലോഡ്ജിൽ മരിച്ച നിലയിൽ

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

യുവ അഭിഭാഷകർക്ക് ആഗോള നിയമരംഗത്തേക്ക് പുതിയ അവസരങ്ങൾ;

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ ജെന്‍ഡര്‍ വ്യത്യാസം ഒരു യാഥാര്‍ഥ്യമാണ്, മഞ്ജു വാര്യര്‍ പോലും ഇതില്‍ നിന്ന് മുക്തയല്ല: ശാന്തി കൃഷ്ണ

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച

ആരെയും കാണിക്കാതെ സമ്പാദ്യം കുഴിച്ചിട്ടു, പിന്നീട് ആ സ്ഥലം മറന്നുപോയി; ഒരു വര്‍ഷത്തിന് ശേഷം കര്‍ഷകന്‍ കണ്ടത് നെഞ്ചുതകര്‍ക്കുന്ന കാഴ്ച