ഗയാനയില്‍ കൊടുങ്കാറ്റായി ഷമര്‍ ജോസഫ്, ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ടു

വിന്‍ഡീസിനായി ഷമര്‍ ജോസഫ് തന്‍റെ പത്താം ടെസ്റ്റില്‍ കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റെടുത്തു.

ഗയാന: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ എറിഞ്ഞിട്ട് വെസ്റ്റ് ഇന്‍ഡീസ്. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ദിനം ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 160 റണ്‍സിന് വിന്‍ഡീസ് എറിഞ്ഞു വീഴ്ത്തി. 33 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റെടുത്ത ഷമര്‍ ജോസഫാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. 97-9 എന്ന സ്കോറില്‍ തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്ക 100 കടക്കില്ലെന്ന് കരുതിയെങ്കിലും പത്താമനായി ഇറങ്ങി 38 റണ്‍സുമായി പുറത്താകാതെ നിന്ന ഡെയ്ന്‍ പെഡ്റ്റും 11-ാമനായി ഇറങ്ങി 23 റണ്‍സെടുത്ത നാന്ദ്രെ ബര്‍ഗറും ചേര്‍ന്ന് 61 റണ്‍സ് കൂട്ടുകെട്ടിലൂടെ ദക്ഷിണാഫ്രിക്കയെ 150 കടത്തി.

26 റണ്‍സെടുടുത്ത ട്രിസ്റ്റൻ സ്റ്റബ്സും 28 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാമും 21 റണ്‍സെടുത്ത കെയ്ൽ വെറിയന്നെയും 14 റണ്‍സെടുത്ത ഏയ്ഡന്‍ മാര്‍ക്രവുമാണ് ദക്ഷിണാഫ്രിക്കൻ നിരയില്‍ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. ക്യാപ്റ്റന്‍ ടെംബാ ബാവുമ പൂജ്യത്തിന് പുറത്തായി. വിന്‍ഡീസിനായി ഷമര്‍ ജോസഫ് തന്‍റെ പത്താം ടെസ്റ്റില്‍ കരിയറിലെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചപ്പോള്‍ ജെയ്ഡന്‍ സീല്‍സ് മൂന്ന് വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗില്‍ അതേനാണയത്തില്‍ മറുപടി നല്‍കിയ ദക്ഷിണാഫ്രിക്ക വിന്‍ഡീസിനെയും ആദ്യ ദിനം കൂട്ടതകര്‍ച്ചയിലേക്ക് തള്ളിവിട്ടു. ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 97-7 എന്ന നിലയിലാണ് വിന്‍ഡീസ്. 33 റണ്‍സോടെ ക്രീസിലുള്ള ജേസണ്‍ ഹോള്‍ഡറാണ് ടോപ് സ്കോറര്‍. ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്(3), മൈക്കിൽ ലൂയിസ്(0), കീസി കാര്‍ട്ടി(26), അലിക് അല്‍താനസെ(1), കാവെം ഹോഡ്ജ്(4), ജോഷ്വ ഡാ ഡിസില്‍വ(4), ഗുഡകേഷ് മോടി(11) എന്നിവരുടെ വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.

മൂന്ന് വിക്കറ്റ് കൈയിലിരിക്കെ ദക്ഷിണാഫ്രിക്കൻ സ്കോറിനൊപ്പെമെത്താന്‍ വിന്‍ഡീസിന് ഇനിയും 63 റണ്‍സ് കൂടി വേണം. ദക്ഷിണാഫ്രിക്കക്കായി വിയാന്‍ മുള്‍ഡര്‍ നാലു വിക്കറ്റെടുത്തപ്പോള്‍ നാന്ദ്രെ ബര്‍ഗര്‍ രണ്ട് വിക്കറ്റെടുത്തു. രണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം സമനിലയിലായിരുന്നു.

  • Related Posts

    ചാമ്പ്യന്‍സ് ലീഗ് സെമിഫൈനല്‍ ലൈനപ്പ് ആയി; ക്വാര്‍ട്ടര്‍ അവസാന പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനും ആര്‍സനലിനും വിജയം
    • April 16, 2026

    യുവേഫ ചാമ്പ്യന്‍സ് ലീഗിലെ വാശിയേറിയ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്കൊടുവില്‍ സെമി ബര്‍ത്ത് ഉറപ്പിച്ച് വമ്പന്‍ ടീമുകള്‍. ഇന്നലെ അര്‍ധരാത്രി നടന്ന അവസാന രണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളില്‍ ആര്‍സനല്‍ പോര്‍ച്ചുഗീസ് ക്ലബ്ബ് ആയ സ്‌പോര്‍ട്ടിങ് സിപിയെയും ബയേണ്‍ മ്യൂണിക് റയല്‍മാഡ്രിഡിനെയും തോല്‍പ്പിച്ചു.…

    Continue reading
    താറാവ് തൂവലിന് കടുത്ത ക്ഷാമം; ബാഡ്മിന്റണ്‍ കോര്‍ട്ടുകളില്‍ ഇനി സിന്തറ്റിക് കോക്കുകളും ഉയര്‍ന്നുപൊങ്ങും
    • April 11, 2026

    പക്ഷിപനിയും മറ്റും കാരണം തൂവലുകളുടെ കടുത്ത ക്ഷാമം ഉടലെടുത്തതോടെ ഇവ ഉപയോഗിച്ചുള്ള ഷട്ടില്‍ നിര്‍മാണത്തിന് പ്രതിസന്ധി നേരിടുന്നു. ഇത് മറികടക്കാന്‍ ഇനി മുതല്‍ രാജ്യാന്തര ബാഡ്മിന്റന്‍ മത്സരങ്ങളിലേക്കായി സിന്തറ്റിക് കോക്കുകള്‍ നിര്‍മിച്ച് എത്തിക്കും. ഗ്രേഡ്-3 ടൂര്‍ണമെന്റുകളിലും ജൂനിയര്‍ തലത്തിലെ രാജ്യാന്തര മത്സരങ്ങളിലും…

    Continue reading

    You Missed

    ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

    ജാതി വെറിയൻ ഡോ. റാമിനെ അറസ്റ്റ് ചെയ്യുക; ക്ലിനിക്കിന് മുന്നിൽ പ്രതിഷേധവുമായി ഡിവൈഎഫ്ഐ

    വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

    വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ: പ്രതിഷേധവുമായി പ്രതിപക്ഷം

    പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

    പീഡന കേസില്‍ ഐ ടി വ്യവസായി വേണു ഗോപാലകൃഷ്ണന് മുൻ‌കൂർ ജാമ്യം; അതിജീവിതയെ സ്വാധീനിക്കാൻ പാടില്ലെന്ന് കർശന ഉപാധി

    ‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

    ‘കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയിൽ നേരിട്ട് ഇടപെടില്ല’; ആർക്കും പരസ്യ പിന്തുണ ഇല്ലെന്ന് മുസ്ലിം ലീഗ്

    സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

    സ്റ്റാഫ് റൂമിൽവെച്ച് മകളെ വെയ്‌സ്റ്റ് എന്ന് വിളിച്ചു; നിതിൻ രാജിന്റെ മരണത്തിൽ ഡോ. റാമിനെതിരെ രക്ഷിതാക്കൾ

    ‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു

    ‘ഇന്ന് രാജ്യത്തിന് ചരിത്ര ദിനം; വനിതാ സംവരണ ബില്ലിനെ പരാജയപ്പെടുത്താൻ എന്തെങ്കിലും ഒഴിവുകഴിവ് പറയരുത്’; കിരൺ റിജിജു