ടീമിന്‍റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ് തുടരുമെങ്കിലും ഗംഭീറിന്‍റെ സ്ഥാനത്തേക്ക് മുന്‍ താരവും പരിശീലകനുമായിരുന്ന കാലിസിനെപ്പോലൊരു താരത്തെ കൊണ്ടുവരാനാണ് കൊല്‍ക്കത്തയുടെ തിരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗൗതം ഗംഭീര്‍ ഇന്ത്യൻ പരിശീലകനായി പോയതോടെ അടുത്ത ഐപിഎല്‍ സീസണില്‍ കോച്ചിംഗ് സ്റ്റാഫില്‍ അഴിച്ചുപണിക്ക് ഒരുങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മെന്‍ററായിരുന്ന ഗൗതം ഗംഭീറിന് പകരം രാഹുല്‍ ദ്രാവിഡിനെ കൊല്‍ക്കത്ത മെന്‍ററായി പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ദ്രാവിഡിനെ അല്ല ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ജാക് കാലിസിനെയാകും കൊല്‍ക്കത്ത അടുത്ത സീസണില്‍ ടീമിന്‍റെ മെന്‍ററാക്കുകയെന്ന് ദ് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു.
ടീമിന്‍റെ മുഖ്യ പരിശീലകനായി ചന്ദ്രകാന്ത് പണ്ഡിറ്റ് തുടരുമെങ്കിലും ഗംഭീറിന്‍റെ സ്ഥാനത്തേക്ക് മുന്‍ താരവും പരിശീലകനുമായിരുന്ന കാലിസിനെപ്പോലൊരു താരത്തെ കൊണ്ടുവരാനാണ് കൊല്‍ക്കത്തയുടെ തിരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗംഭീറിന് കീഴില്‍ കൊല്‍ക്കത്ത ഐപിഎല്‍ കീരിടം നേടിയ 2012ലും 2014ലും കൊല്‍ക്കത്ത ടീം അംഗമായിരുന്നു കാലിസ്. 2014ല്‍ വിരമിച്ചശേഷം കൊല്‍ക്കത്തയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്‍റായും 2015 മുതല്‍ 2019വരെ കൊല്‍ക്കത്തയുടെ മുഖ്യ പരിശീലകനുമായിരുന്നു കാലിസ്. പിന്നീട് ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് പരിശീലകനായി കാലിസ് ചുമതലയേറ്റു.