ഗംഭീറിന്‍റെ ആവശ്യം തള്ളി, ബൗളിംഗ് കോച്ച് ആയി വിനയ്‌കുമാറിനെ പരിഗണിക്കില്ല; സാധ്യത ഈ രണ്ട് താരങ്ങൾക്ക്

മുഖ്യ പരിശീലകനാവുന്നതിന് മുമ്പ് ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഗംഭീര്‍ മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് സഹപരിശീലകരെ തെരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായി ഗൗതം ഗംഭീര്‍ ചുമതലയേറ്റതിന് പിന്നാലെ സപ്പോര്‍ട്ട് സ്റ്റാഫിനായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി ബിസിസിഐ. ബാറ്റിംഗ്, ഫീല്‍ഡിംഗ്, ബൗളിംഗ് പരിശീലകരെയാണ് പ്രധാനമായും ബിസിസിഐ തേടുന്നത്. ബാറ്റിംഗ് പരിശിലക സ്ഥാനത്തേക്കോ സഹ പരിശീലക സ്ഥാനത്തേക്കോ കൊല്‍ക്കത്തയുടെ ബാറ്റിംഗ് പരിശീലകനായ അഭിഷേക് നായരെ പരിഗണിക്കുന്നുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഗംഭീര്‍ തന്നെയാണ് അഭിഷേക് നായരുടെ പേര് ബിസിസിഐക്ക് മുമ്പാകെ വെച്ചത്. ഫീല്‍ഡിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം ജോണ്ടി റോഡ്സ് അടക്കമുള്ള താരങ്ങളുടെ പേര് പരിഗണിച്ചിരുന്നെങ്കിലും ഏറ്റവും ഒടുവിലായി കേള്‍ക്കുന്ന പേര് കൊല്‍ക്കത്തയുടെ ഫീല്‍ഡിംഗ് പരിശീലകനായ റിയാന്‍ ടെന്‍ ഡോഷെറ്റെുടെ പേരാണ്.

മുഖ്യ പരിശീലകനാവുന്നതിന് മുമ്പ് ഉപദേശക സമിതിക്ക് മുമ്പാകെ അഭിമുഖത്തിനെത്തിയപ്പോള്‍ ഗംഭീര്‍ മുന്നോട്ടുവെച്ച ഉപാധികളിലൊന്ന് സഹപരിശീലകരെ തെരഞ്ഞെടുക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കണമെന്നായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബൗളിംഗ് പരിശീലക സ്ഥാനത്തേക്ക് മുന്‍ കര്‍ണാടക പേസര്‍ വിനയ് കുമാറിന്‍റെ പേര് ഗംഭീര്‍ മുന്നോട്ട് വെച്ചത്.എന്നാല്‍ വിനയ് കുമാറിന്‍റെ പേര് ബിസിസിഐ തുടക്കത്തിലെ തള്ളിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ബൗളിംഗ് പരിശീലകനായി മുന്‍ പേസര്‍ സഹീര്‍ ഖാനെയോ ലക്ഷ്മിപതി ബാലാജിയെയോ ആണ് ബിസിസിഐ പരിഗണിക്കുന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Posts

എണ്ണം പറഞ്ഞ രണ്ട് നെടുനീളനടികള്‍; ഡെക്ലാന്‍ റൈസിന്റെ ഫ്രീകിക്ക് ഗോളുകളില്‍ പിറന്നത് ചാമ്പ്യന്‍സ് ലീഗ് റെക്കോര്‍ഡ്
  • April 9, 2025

യുവേഫ ചാമ്പ്യന്‍സ് ലീഗ് മുന്‍ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന്റെ പോസ്റ്റിലേക്ക് രണ്ട് നെടുനീളന്‍ ഫ്രീകിക്ക് അടിച്ചുകയറ്റുമ്പോള്‍ ആര്‍സണലിന്റെ ഇംഗ്ലീഷ് മിഡ്ഫീല്‍ഡര്‍ ഡെക്ലാന്‍ റൈസ് പുതിയ ചരിത്രം കുറിക്കുകയായിരുന്നു. ഒരു നോക്കൗട്ട്-സ്റ്റേജ് മത്സരത്തില്‍ രണ്ട് ഡയറക്ട് ഫ്രീകിക്കുകളില്‍ നിന്ന് ഗോള്‍ നേടുന്ന ആദ്യ കളിക്കാരനായി…

Continue reading
രക്ഷയില്ലാതെ ചെന്നൈ; പഞ്ചാബ് കിങ്‌സിനോട് 18 റണ്‍സിന് തോല്‍വി
  • April 9, 2025

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് തുടര്‍ച്ചയായ നാലാം തോല്‍വി. പഞ്ചാബ് കിങ്‌സിനോട് 18 റണ്‍സിനാണ് ചെന്നൈ തോറ്റത്. 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. എംഎസ് ധോണി 12 പന്തില്‍ 27 റണ്‍സോടെ…

Continue reading

You Missed

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; പിടിയിലായ സുൽത്താൻ ലഹരി മാഫിയ സംഘത്തിലെ കണ്ണി

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

കന്യാകുമാരി ബാംഗ്ലൂർ ഐലൻഡ് എക്സ്പ്രസിൽ ടിടിഇയെ സൈനികൻ മർദിച്ചു

ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു

ചെന്നൈയിൽ 14 കാരൻ ഓടിച്ച കാർ ഇടിച്ച് വൃദ്ധൻ മരിച്ചു

സിദ്ധാര്‍ത്ഥന്റെ മരണം;പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

സിദ്ധാര്‍ത്ഥന്റെ മരണം;പ്രതികളായ 19 വിദ്യാര്‍ത്ഥികളെ കേരള വെറ്ററിനറി സര്‍വകലാശാല പുറത്താക്കി