റെക്കോർഡ് കുറിച്ച് ഋഷഭ് പന്ത്; അർധസെഞ്ചുറിയിൽ തിളങ്ങി യശസ്വി ജയ്സ്വാളും, സായി സുദർശനും

പരിക്കുകൾ അലട്ടുമ്പോഴും ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് മത്സരം പിടിച്ചെടുക്കാൻ പൊരുതുകയാണ് ടീം ഇന്ത്യ. ആവേശപ്പോരാട്ടത്തിൽ പുതിയ റെക്കോർഡും, രണ്ട് അർധസെഞ്ചുറികളും കുറിച്ചിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. പരുക്കിന്റെ പിടിയിൽ ആയിരുന്ന പന്ത് കളിക്കാൻ ഇറങ്ങുമോ എന്നത് തന്നെ സംശയമായിരുന്നു. ഇറങ്ങിയാലും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റോളിൽ നിന്ന് മാറി ബാറ്റിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച്, ധ്രുവ് ജൂറെൽ കീപ്പിങ്ങിലേക്ക് വരുമെന്നായിരുന്നു റിപ്പോർട്ടുകൾ.

എന്നാൽ, തന്റെ പേരിൽ ഒരു റെക്കോർഡ് തന്നെ കുറിച്ചിരിക്കുകയാണ് പന്ത്. ഇംഗ്ലണ്ടിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ എന്ന റെക്കോർഡാണ് പന്ത് സ്വന്തമാക്കിയത്. എം.എസ്. ധോണിക്കും ആദം ഗിൽക്രിസ്റ്റിനും പോലും നേടാൻ കഴിയാത്ത നേട്ടമാണ് 19 റൺസിൽ അദ്ദേഹം നേടിയത്.

ക്രിസിന്റെ ബൗൾ പ്രതിരോധിക്കുന്നതിനിടെ യശസ്വി ജയ്സ്വാളിന് തന്റെ ബാറ്റ് ഒടിഞ്ഞുപോയിരുന്നു. 126 കിലോമീറ്റർ വേഗത്തിലെത്തിയ പന്ത് പ്രതിരോധിച്ചപ്പോൾ ബാറ്റ് ഹാൻഡിലിന്റെ ഭാഗത്തുനിന്ന് ഒടിഞ്ഞു തൂങ്ങുകയായിരുന്നു. പിന്നീട് ഡ്രെസ്സിങ് റൂമിലേക്ക് നോക്കി പുതിയ ബാറ്റ് ആവശ്യപ്പെടുകയും മിന്നുന്ന പ്രകടനത്തോടെ അർധസെഞ്ചുറിയും നേടി. പത്ത് ഫോറുകളും, ഒരു സിക്സറും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഓപ്പണറായി ഇറങ്ങിയ ജയ്‌സ്വാളിന് കൂട്ടായി, 46 റൺസ് നേടി രാഹുലും മികച്ച പിന്തുണ നൽകി. കെ.എൽ‍. രാഹുൽ, യശസ്വി ജയ്സ്വാൾ ഓപ്പണിങ് കൂട്ടുകെട്ടിൽ 94 റൺസാണ് പടുത്തുയർത്തിയത്.പിന്നാലെ വന്ന സായി സുദർശനും അർധസെഞ്ചുറി നേടിക്കൊണ്ട് ഇന്ത്യയുടെ സ്കോർ ഉയർത്തി.

Related Posts

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്
  • June 27, 2026

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം. മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ…

Continue reading
യുക്മ ദേശീയ കായികമേള; മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം
  • June 25, 2026

യുകെ മലയാളികളുടെ ദേശീയ സംഘടനയായ യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ (യുക്മ) സംഘടിപ്പിച്ച ദേശീയ കായികമേള വൻ വിജയമായി. മിഡ്ലാൻഡ്സ് റീജിയണിന് ഓവറാൾ കിരീടം, യോർക്ക്‌ഷെയർ ആൻഡ് ഹംബർ റീജിയൺ റണ്ണറപ്പ്, നോർത്ത് വെസ്റ്റിന് മൂന്നാം സ്ഥാനം. അസോസിയേഷൻ വിഭാഗത്തിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; എന്‍ജിനീയറിങ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍ ഇടംനേടി

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള സർക്കാർ ടൗൺഷിപ്പ് നിർമ്മാണം ഇഴയുന്നു

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

പിതാവ് മരിച്ചത് ജീവനക്കാരുടെ അനാസ്ഥ മൂലം; ഡ്യൂട്ടിയിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല, ഫറോക്ക് താലൂക്ക് ആശുപത്രിക്കെതിരെ ആരോപണം

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി

ഭർതൃ പീഡനം; ആറ്റുകാലിൽ 27 കാരി ജീവനൊടുക്കി