അണ്ടര്‍-19 ലോക കപ്പ് ക്രിക്കറ്റിന് ആദ്യമായി യോഗ്യത നേടി ടാന്‍സാനിയ; വിശ്വാസിക്കാന്‍ ആകുന്നില്ലെന്ന് താരങ്ങള്‍

ചരിത്രം രചിച്ച് ആദ്യമായി ടാന്‍സാനിയ അണ്ടര്‍-19 ലോക കപ്പിന് യോഗ്യത നേടി. 2026-ല്‍ സിംബാബ്വെയിലാണ് 16-ാമത് അണ്ടര്‍-19 ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. സിംബാബ്വെയാണ് ലോക കപ്പിന് ആതിഥേയത്വം വഹിക്കാന്‍ പോകുന്നത്. കഴിഞ്ഞ ദിവസം ലാഗോസിലെ യുണിലാഗ് ക്രിക്കറ്റ് ഓവലില്‍ നടന്ന ഐസിസി പുരുഷ അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് യോഗ്യത മത്സരത്തില്‍ സിയറ ലിയോണിനെതിരെ 98 റണ്‍സിന്റെ സമഗ്ര വിജയമാണ് ടാന്‍സാനിയ നേടിയത്. കിഴക്കന്‍ ആഫ്രിക്കന്‍ ടീമായ ടാന്‍സാനിയയുടെ അഞ്ചാം വിജയമായിരുന്നു ഇത്.

അവസാന മത്സരത്തില്‍ കൂടി വിജയിച്ചാല്‍ മാത്രമെ യോഗ്യത ലഭിക്കുകയുള്ളു എന്നതിനാല്‍ തന്നെ ടാന്‍സാനിയ സമ്മര്‍ദ്ദത്തിലായിരുന്നു. എന്നാല്‍ മത്സരത്തിലുടനീളം തങ്ങളുടെ ആധിപത്യം ഉറപ്പിച്ച് എതിരാളികളായ സിയറ ലിയോണിനെ ടാന്‍സാനിയന്‍ താരങ്ങള്‍ സമര്‍ദ്ദത്തിലാക്കുന്നതാണ് പിന്നീട് കണ്ടത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ടാന്‍സാനിയ ആയിരുന്നു. ക്യാപ്റ്റന്‍ ലക്ഷ് ബക്രാനിയ 82 പന്തില്‍ നിന്ന് 53 റണ്‍സ് നേടി മുന്നില്‍ നിന്ന് നയിച്ചു. 49.4 ഓവറില്‍ 179 റണ്‍സിന് ടാന്‍സാനിയയുടെ എല്ലാവരും പുറത്തായി. അഗസ്റ്റിനോ മ്വാമെലെ 43 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് ഇറങ്ങിയ സിയറ ലിയോണ്‍ താരങ്ങള്‍ക്ക് 14.4 ഓവറില്‍ 60 റണ്‍സ് നേടാനാണ് സാധിച്ചത്. ടാന്‍സാനിയയുടെ ഹംസ അലി ഒനായി 24 റണ്‍സ് മാത്രം വിട്ടു നല്‍കി അഞ്ച് വിക്കറ്റ് വീഴ്ത്തി. ബക്രാനിക്കും രണ്ട് വിക്കറ്റുകള്‍ ഉണ്ട്. ”എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല, ചരിത്രത്തില്‍ നമ്മള്‍ ആദ്യമായി നമ്മള്‍ ലോകകപ്പിന് യോഗ്യത നേടിയത് അവിശ്വസനീയമാണ്”. വിജയത്തിനുശേഷം ടാന്‍സാനിയ നായകന്‍ ലക്ഷ് ബക്രാനി പ്രതികരിച്ചു.

യോഗ്യതാ മത്സരങ്ങളില്‍ അപരാജിത കുതിപ്പ് നടത്തിയാണ് ടാന്‍സാനിയ മുന്നേറിയത്. അഞ്ച് മത്സരങ്ങളില്‍ നിന്ന് ടീമിന് 10 പോയന്റുണ്ട്. നമീബിയക്ക് എട്ടുപോയന്റും കെനിയക്ക് ആറുപോയന്റുമാണുള്ളത്. ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന 12-ാമത്തെ ടീമാണ് ടാന്‍സാനിയ. ആതിഥേയരായി യോഗ്യത നേടിയ സിംബാബ്വെയാണ് ആഫ്രിക്കയില്‍ നിന്ന് അണ്ടര്‍ 19 ലോക കപ്പില്‍ കളിക്കുന്ന മറ്റൊരു രാജ്യം. ഒപ്പം ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങളും മാറ്റുരക്കും. അണ്ടര്‍ 19 ലോക കപ്പ് ചരിത്രത്തില്‍ ടൂര്‍ണമെന്റിന് യോഗ്യത നേടുന്ന 32-ാമത്തെ ടീമായി ടാന്‍സാനിയ മാറി. 2020 പതിപ്പില്‍ ജപ്പാനും നൈജീരിയയും ആദ്യമായി കളിച്ചിരുന്നു.

Related Posts

ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നു; കേന്ദ്രത്തെ വിമർശിച്ച് സോണിയഗാന്ധി
  • June 27, 2026

ഗസയിലെ നിലപാടിലും പശ്ചിമേഷ്യൻ സംഘർഷത്തിലും പ്രധാനമന്ത്രിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ച് സോണിയ ഗാന്ധി. ലോകം ഇസ്രായേലിൽ നിന്ന് അകലുമ്പോൾ ഇന്ത്യ കൂടുതൽ അടുക്കുന്നെന്നാണ് വിമർശനം. മധ്യസ്ഥത വഹിക്കാൻ അർഹതയുണ്ടായിരുന്ന ഇന്ത്യയെ മറികടന്ന് പാകിസ്താൻ, ആ സ്ഥാനം കൈക്കലാക്കുന്നെന്നും ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.…

Continue reading
പ്രണയം എതിര്‍ത്തതിന് അരുംകൊല; സ്വന്തം അച്ഛനേയും അമ്മയേയും സഹോദരിയേയും കൊന്ന് യുവതി; ഒടുവില്‍ കാമുകനും പിടിയില്‍
  • June 27, 2026

ബെംഗളൂരുവിനെ നടുക്കി കൂട്ടക്കൊല. പ്രണയം എതിര്‍ത്തതിന് സ്വന്തം അമ്മയേയും അച്ഛനേയും സഹോദരിയേയുമാണ് യുവതിയും കാമുകനും ചേര്‍ന്ന് കൊന്നത്. സംഭവത്തില്‍ പ്രതി ശ്വേത നേരത്തെ പിടിയിലായിരുന്നു. ശ്വേതയുടെ സുഹൃത്തും ലിവ് ഇന്‍ പങ്കാളിയുമായ കെന്നത്ത് കൂടി ഇന്നലെ അറസ്റ്റിലായി. കെആര്‍ പുരം പൊലീസ്…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ, എക്സൈസ് മന്ത്രി കാഴ്ചക്കാരൻ’; പിണറായി വിജയൻ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: ‘നടക്കുന്നത് ബക്കാഡിയുമായുള്ള ഡീൽ, എക്സൈസ് മന്ത്രി കാഴ്ചക്കാരൻ’; പിണറായി വിജയൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

നിപ ഭീതി ഒഴിഞ്ഞു: സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി; മന്ത്രി കെ.മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ച് മോഷണം; അഞ്ച് ലക്ഷം രൂപയുടെ 40 മൊബൈൽ ഫോണുകൾ കവർന്നു

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സുഗതനെതിരെയുള്ള കേസുകൾ പൊലീസിന്റെ വ്യാജ സൃഷ്ടി, തിരുവനന്തപുരം നഗരസഭയിൽ ഭരണ സ്തംഭനം ഇല്ല; വി മുരളീധരൻ

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും: 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം