വിവാഹിതകള്‍ക്ക് പ്രവേശനമില്ലാതിരുന്ന ഒളിമ്പിക്സ്; സമ്മാനം കാട്ടൊലിവിന്‍റെ കിരീടം

കായികക്കുതിപ്പിന്‍റെ ആവേശപ്പോരാട്ടങ്ങള്‍ക്കായി പാരീസിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചിരിക്കുകയാണ് ലോകം. കായികലോകം പാരീസിന്‍റെ കുടക്കീഴിലാകാൻ അധികനാളില്ല. ജൂലൈ 26നാണ് പാരീസിന്‍രെ ഒളിമ്പിക്സ് ട്രാക്കിലേക്ക് ലോകം ഓടിക്കയറുക. നേട്ടങ്ങളുടെ ചരിത്രത്താളുകളില്‍ പാരീസില്‍ പുതിയ താരങ്ങള്‍‌ അവകാശികളാകും. വൻ വീഴ്ചകള്‍ക്കും പുത്തൻ ചാമ്പ്യൻമാരുടെ പിറവിക‌ൾക്കും പാരീസ് സാക്ഷ്യം വഹിച്ചേക്കാം. പാരീസിലേക്ക് കണ്ണയച്ച് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്തായാലും കായികലോകം.

സുവര്‍ണ നേട്ടങ്ങളുടേയും റെക്കോര്‍ഡുകളുടേയും മാത്രം ചരിത്രമല്ല ഒളിമ്പിക്സിനുള്ളത്. വിശ്വാസങ്ങളും ആരാധനയും വായ്മൊഴികളുമെല്ലാം പകരുന്ന ചാരുതയും ഒളിമ്പിക്സിന് അവകാശപ്പെടാം. ചരിത്രം തലമുറകളായി കൈമാറിയ കെട്ടു കഥകളാകും ചിലപ്പോഴത്. പക്ഷേ അവയൊക്കെ ഒരു മുത്തശ്ശി കഥയായി ‘എന്നിട്ട്?’ എന്നൊരു ആകാംക്ഷ നിറയ്ക്കുന്നുമുണ്ട്.

പുരാതനവും പ്രമുഖവുമായ സീയൂസ്, ഹേര ദേവന്മാരുടെ ആരാധനാലയത്തിനടുത്താണ് ആദ്യ ഒളിമ്പിക്സ് നടന്നതെന്നാണ് കരുതുന്നത്. ഒളിമ്പിയ മതപരമായ സ്വഭാവം പുലര്‍ത്തിയ കായികമേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന ഇനങ്ങളേറെയും ഗ്രീക്കിലെ പുരാതന ഐതിഹ്യങ്ങളുമായി ബന്ധമുള്ളതായിരുന്നു. ആദ്യ ഒളിമ്പിക്സ് നടന്നത് ഗ്രീക്കിലെ ഒളിമ്പിയയെന്ന പ്രദേശത്താണെന്നാണ് വിശ്വാസം. ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത് 776 ബി സിയിലാണിതെന്നാണ്.

ഗ്രീക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭാഗ്യപരീക്ഷണത്തിനായി കായിക താരങ്ങളെത്തിയിരുന്നു. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് വന്‍ സ്വീകരണമാണ് തദ്ദേശവാസികള്‍ നല്‍കിയിരുന്നത്. അവര്‍ക്ക് വലിയ പ്രാധ്യാന്യവുമുണ്ടായിരുന്നു സമൂഹത്തില്‍. ഒളിമ്പിക്സില്‍ വിജയികളാകുന്നവര്‍ക്ക് ‘ഒലിവ് മരത്തിന്‍റെ’ ചില്ലയായിരുന്നു സമ്മാനം നല്‍കിയതത്രേ.

ഗ്രീക്ക് ആചാരങ്ങളുടെ ഭാഗമായി നടന്ന പുരാതന ഒളിമ്പിക്സില്‍ വിവാഹിതരായ സ്‍ത്രീകളെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ സിയൂസ് ദേവന്‍റെ ഭാര്യ ഹേരയുടെ സ്‍മരണാര്‍ത്ഥം നടത്തപ്പെട്ട ‘ഹേരാ ഗെയിംസില്‍’ സ്‍ത്രീകള്‍ക്ക് പങ്കെടുക്കാമായിരുന്നു. സിയൂസ് – ഹേരാ ദമ്പതിമാരുടെ പുത്രനായ ഹേരാക്കിള്‍സാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ തുടങ്ങിയതെന്നും വിശ്വാസമുണ്ട്. ഹേരാക്കിള്‍സാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ നാല് വര്‍ഷം കൂടുമ്പോള്‍ എന്ന സമ്പ്രദായവും നടപ്പിലാക്കിയതത്രേ.

ഹേരാക്കിള്‍സിന്‍റെ അച്ഛനെ ചുറ്റിപ്പറ്റിയും ഒരു കഥ ഒളിമ്പിക്സിനുണ്ട്. ക്രോണസിനെ പരാജയപ്പെടുത്തി സ്വര്‍ഗത്തിന്‍റെ അധിപനായതിനെ തുടര്‍ന്ന് അതിന്‍റെ ഓര്‍മയ്‍ക്കായി കായിക മത്സരങ്ങള്‍ തുടങ്ങുകയായിരുന്നു സീയൂസ്. അന്ന് ഓട്ട മത്സരത്തില്‍ ഹെരാക്കിള്‍സ് സഹോദരൻമാരെ പരാജയപ്പെടുത്തി ഒന്നാമതെത്തി. കാട്ടൊലിവിന്‍റെ ചില്ലകൾകൊണ്ടുള്ള കീരീടമായിരുന്നു സമ്മാനമായി മകന് സീയൂസ് നല്‍കിയതത്രേ.

  • Related Posts

    ഐ ലീഗ്; വിജയക്കുതിപ്പ് തുടരാൻ ഗോകുലം എഫ്‌സി ഇന്നിറങ്ങും, എതിരാളി നാംധാരി എഫ്‌സി
    • January 17, 2025

    ഐ ലീഗ് ഫുട്ബോളിൽ വിജയക്കുതിപ്പ് തുടരാൻ ഗോകുലം കേരള എഫ്‌സി ഇന്നിറങ്ങും. രാത്രി 7 ന് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ നാംധാരി എഫ്‌സിയാണ് എതിരാളികൾ. ഗോകുലം കേരള എഫ്‌സി ഇപ്പോൾ വിജപാതയിലാണ്. ഒടുവിൽ കളിച്ച രണ്ട് എവേ…

    Continue reading
    മുട്ടിലിഴഞ്ഞ് തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള പടികൾ കയറി ക്രിക്കറ്റ് താരം നിതീഷ് കുമാര്‍ റെഡ്ഡി
    • January 15, 2025

    ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയ ബോർഡർ- ഗവാസ്കർ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിലെ മികച്ച പ്രകടനം കാഴ്ചവച്ചതിന് പിന്നാലെ തിരുമല തിരുപ്പതി ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി ഇന്ത്യൻ താരം നിതീഷ് കുമാർ റെഡ്ഡി. പരമ്പരയിൽ ഇന്ത്യ ദയനീയമായി പരാജയപ്പെട്ടെങ്കിലും അരങ്ങേറ്റക്കാരനായ നിതീഷിന് മോശമല്ലാത്ത…

    Continue reading

    You Missed

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    എന്നെ ദിലീപുമായി താരതമ്യം ചെയ്യരുത് ; ബേസിൽ ജോസഫ്

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു; പ്രതിക്കായി 20 സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    ആദ്യ ആഴ്ച്ചയിൽ മുടക്കുമുതലിൻ്റെ നാലിരട്ടി കളക്ഷനുമായി ‘രേഖാചിത്രം’

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    പ്രേക്ഷകരുടെ മനംമയക്കുന്ന മാജിക് ഇനിയില്ല; വിഖ്യാത സംവിധായകന്‍ ഡേവിഡ് ലിഞ്ച് വിടവാങ്ങി

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    ‘ബറോസ്’ ഇനി ഒടിടിയിലേക്ക്

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി

    അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചിയുടെ ട്രെയ്‌ലർ എത്തി