ത്രില്ലര്‍ പോരില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ഫൈനലില്‍; കണ്ടത് ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം; അര്‍ജന്റീനയ്ക്കിത് മധുര പ്രതികാരം

സെമിഫൈനലില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് അര്‍ജന്റീന ലോകകപ്പ് ഫൈനലില്‍. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജയം. തിങ്കളാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ സ്‌പെയിനാണ് എതിരാളികള്‍. ത്രീ ലയണ്‍സിന്റെ നെഞ്ചകം പിളര്‍ന്ന മഹാദുരന്തം. ഇന്നലെ അറ്റ്‌ലാന്റയില്‍ കണ്ടത് മധുരപ്രതികാരത്തിന്റെ നേര്‍ക്കാഴ്ചയാണ്

കാല്‍പ്പന്ത് പുസ്തകത്തിലെ ചോരപ്പുരണ്ട ആറാം അധ്യായമായിരുന്നു അത്. പതിറ്റാണ്ടുകളുടെ കനല്‍ എരിയുന്ന കാല്‍പ്പന്ത് ലോകത്തെ ഏറ്റവും വലിയ കുടിപ്പകയുടെ നേര്‍ച്ചിത്രം. അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് കണ്ടത് യുദ്ധഭൂമിയിലെ പ്രതികാരത്തിന്റെ പ്രകമ്പനം. 1966ല്‍ ഇംഗ്ലണ്ടിന്റെ മണ്ണില്‍ അര്‍ജന്റീനന്‍ ക്യാപ്റ്റന്‍ അന്റോണിയോ റാറ്റിന്‍ തലതാഴ്ത്തി പുറത്തേക്ക് മടങ്ങിയപ്പോള്‍ മുതല്‍ തുടങ്ങിയ വൈരമാണിത്.

അന്റോണിയോ റാറ്റിന്റെ വേര്‍പാടില്‍ ക്യാപ്റ്റന്‍സ് ആംബാന്‍ഡിന്മേല്‍ കറുത്ത തുണി ചുറ്റി മെസ്സിയും സംഘവും ഈജിപ്തിനെതിരെ കളിക്കാനിറങ്ങിയപ്പോള്‍ മുതല്‍ മനസില്‍ കുറിച്ചിട്ടതാണ്. അറ്റ്‌ലാന്റയിലെ പുല്‍മൈതാനത്ത് വിജയക്കൊടി പാറിക്കണമെന്നത്. ഒരു ജനതയുടെ അഭിമാനത്തിന്മേല്‍ ഇംഗ്ലണ്ട് തൊടുത്ത പ്രഹരത്തിന് മറുപടി നല്‍കണമെന്നത്. ഇംഗ്ലണ്ട് അടിച്ച ആദ്യ അടിയില്‍ പിന്നില്‍ പോയെങ്കിലും വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഇംഗ്ലീഷ് പടയുടെ നെഞ്ചകം തകര്‍ത്ത രണ്ട് ഗോളുകള്‍ അടിച്ച് അര്‍ജന്റീന മധുരപ്രതികാരം വീട്ടി.

ഇംഗ്ലണ്ട്- അര്‍ജന്റീന പോരാട്ടങ്ങള്‍ക്ക് എക്കാലത്തും യുദ്ധത്തിന്റെ മുഖമാണ്. 1986ല്‍ ഫോക്ലന്‍ഡ് യുദ്ധത്തിന്റെ ഇരമ്പലില്‍ ജന്മനാടിന്റെ മുറിവുകള്‍ക്ക് മരുന്നിടാന്‍ ഡീഗോ മറഡോണ അവതരിച്ചു. 1998ല്‍ റെഡ് കാര്‍ഡ് കണ്ട് മൈതാനം വിട്ട് ഇംഗ്ലീഷ് ഇതിഹാസം ഡേവിഡ് ബെക്കാം ആ കണക്കെല്ലാം 2002ല്‍ തീര്‍ത്തു.

ഇന്നിതാ ബെക്കാമിനെ ഗാലറിയില്‍ സാക്ഷിയാക്കി അര്‍ജന്റീനയുടെ സംഹാര താണ്ഡവം. 86ല്‍ പ്രതികാരം വീട്ടിയത് ദൈവത്തിന്റെ കൈയിലൂടെയെങ്കില്‍ 2026ല്‍ അത് മിശിഹയയുടെ കാലുകളിലൂടെയാണ്. അന്റോണിയോ റാറ്റിന്‍ എന്ന വിഖ്യാത പത്താം നമ്പറുകാരന്‍ വിടവാങ്ങിയ ആഴ്ചയില്‍ തന്നെ, മറ്റൊരു പത്താം നമ്പറുകാരന്റെ അസിസ്റ്റ്കളിലൂടെ ഫൈനലിലേക്ക് നീലപ്പട മാര്‍ച്ച് ചെയ്‌തെങ്കില്‍, ഇത് റാറ്റിന് വേണ്ടിയുള്ള വിജയമാണ്. മധുര പ്രതികാരത്തിന്റെ കഥയാണ്

Related Posts

സംസ്ഥാന സ്‌കൂള്‍ കായികമേളയും ജൂനിയര്‍ നാഷണല്‍ മീറ്റും അടുത്തടുത്ത ദിവസങ്ങളില്‍: ആശങ്കയില്‍ താരങ്ങള്‍
  • October 14, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ജൂനിയര്‍ കൗമാര താരങ്ങള്‍ക്ക് സംസ്ഥാന സ്‌കൂള്‍ കായിക മേളയിലെ അത്ലറ്റിക്‌സ് മത്സരങ്ങള്‍ നഷ്ടപ്പെടുമോ എന്ന് ആശങ്ക. ജൂനിയര്‍ നാഷണല്‍ മീറ്റും സ്‌കൂള്‍ കായികമേള അത്‌ലറ്റിക്‌സ് മത്സരങ്ങളും ഒരേ തീയതിയില്‍ വന്നതാണ് ആശങ്കയ്ക്ക് കാരണം. കായിക മന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും…

Continue reading
ജന്തര്‍ മന്തറില്‍ സിജെപിയുടെ മിന്നല്‍ സമരം; ഗേറ്റ് ചാടിക്കടന്ന് പ്രതിഷേധവുമായി പ്രധാന നേതാക്കള്‍
  • October 13, 2026

ഡല്‍ഹി: ജന്തല്‍ മന്തറില്‍ മിന്നല്‍ സമരവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. ജെഡിയു ഓഫീസ് ഗേറ്റ് വഴിയാണ് സിജെപി പ്രവര്‍ത്തകര്‍ അകത്ത് കടന്നത്. അശുതോഷ് റാങ്കെയുടെ നേതൃത്വത്തിലാണ് മിന്നല്‍ സമരം. സൗരവ് ദാസും അജിങ്ക്യ ഷിന്‍ഡെയും ദേശീയ പതാകയുമായി സമരവേദിയിലെത്തി. പ്രവര്‍ത്തകര്‍ ഗേറ്റ്…

Continue reading

You Missed

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

വെടിയുണ്ടകളെ ഞങ്ങള്‍ക്ക് ഭയമില്ല, ഇനിയും പ്രതിഷേധം തുടരും; ഡല്‍ഹി പൊലീസിന്റെ ക്രൂരതകള്‍ വിവരിച്ച് വിദ്യാര്‍ഥികള്‍

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

നെടുമ്പാശേരി അപകടത്തിൽ പ്രതിക്കു വേണ്ടി ഇടപെട്ടെന്ന ആരോപണം; സംഭവം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ മദ്യം നൽകിയ സ്ഥാപനങ്ങൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയെന്ന് എം ലിജു

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

മാസപ്പടി കേസ്: ഹവാല ഇടപാട് സംശയത്തിന്റേത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഇ ഡിയോട് ആവശ്യപ്പെട്ട് വിജിലന്‍സ്

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

രോഗികളുടെ മുന്നില്‍ വച്ച് അപമാനിച്ചു, കുഴഞ്ഞുവീണ തനിക്ക് ചികിത്സ നിഷേധിച്ചു: അടൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ടിനെതിരെ ആരോപണം

നെടുമ്പാശ്ശേരി അപകടത്തിൽ ആവശ്യമില്ലാത്ത അഭ്യൂഹങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കണം; പ്രതികൾക്ക് പരമാവധി ശിക്ഷ നൽകുമെന്ന് രമേശ് ചെന്നിത്തല