‘വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനം’; ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി

ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരായ ഹര്‍ജിയില്‍ റെസ്‌ലിങ് ഫെഡറേഷന് തിരിച്ചടി. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് സുപ്രിംകോടതിയുടെയും അനുമതി. ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രിംകോടതി. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പി എസ് നരസിംഹ അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. ഈ മാസം 30, 31 തീയതികളില്‍ ആണ് സെലക്ഷന്‍ ട്രയല്‍സ് നടക്കുന്നത്.

ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കാന്‍ വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയ ഡല്‍ഹി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിച്ചത്. വനിത കായികതാരങ്ങളെ ഒഴിവാക്കുന്നതിനോ പാര്‍ശ്വവല്‍ക്കരിക്കുന്നതിനോ ഉള്ള കാരണമായി മാതൃത്വം മാറുന്നില്ലെന്ന് റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം നടത്തിയായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് വിനേഷ് ഫോഗട്ടിന് അനുമതി നല്‍കിയത്. സെലക്ഷന്‍ പ്രക്രിയയില്‍ സുതാര്യത ഉറപ്പാക്കാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും നിയമിച്ച സ്വതന്ത്ര നിരീക്ഷകരുടെ മേല്‍നോട്ടത്തില്‍ ട്രയല്‍സിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സൂക്ഷിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെലക്ഷന്‍ നയത്തെ ചോദ്യം ചെയ്ത് വിനേഷ് ഫോഗട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ആയിരുന്നു നിര്‍ണായക ഉത്തരവ് ഉണ്ടായത്.പാരീസ് ഒളിമ്പിക്‌സില്‍ അമിതഭാരം കാരണം വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ടതിനെ ദേശീയ നാണക്കേട് എന്ന റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പരാമര്‍ശത്തെയും ഡല്‍ഹി ഹൈകോടതിയുടെ ഡിവിഷന്‍ ബഞ്ച് രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

Related Posts

ലോകത്തോളം വളർന്ന ഫുട്ബോൾ മിശിഹ: മെസിക്ക് ഇന്ന് 39-ാം പിറന്നാൾ
  • June 24, 2026

കാൽപന്ത് കളിയുടെ കലണ്ടറിൽ ഇന്ന് തിരുപ്പിറവിയുടെ നാളാണ്. ഫുട്ബോളിന്റെ മിശിഹ ലിയോണൽ ആന്ദ്രേസ് മെസി പിറവി കൊണ്ട ദിനം. ഫുട്ബോൾ മിശിഹ ലിയോണൽ മെസ്സിക്ക് ഇന്ന് മുപത്തിയൊമ്പതാം പിറന്നാൾ. ലോകകപ്പ് ഫുട്ബോളിൽ ഉജ്ജ്വല പ്രകടനങ്ങൾ തുടരുന്നതിനിടെയാണ് മെസ്സിയുടെ ഇത്തവണത്തെ പിറന്നാളെന്നതാണ് പ്രത്യേകത.…

Continue reading
അഞ്ചടിയിൽ ഉസ്ബെക്കിസ്ഥാൻ പഞ്ചർ‌; റൊണാൾഡോയ്ക്ക് ഇരട്ട​ഗോൾ; പോർച്ചുഗലിന് ആദ്യജയം
  • June 24, 2026

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ കരുത്തിൽ ലോകകപ്പിൽ പോർച്ചുഗലിന് ആദ്യജയം. എതിരില്ലാത്ത 5 ഗോളിന് ഉസ്ബെക്കിസ്ഥാനെ തോൽപ്പിച്ചു. പരിഹസിച്ചവർക്കും പുച്ഛിച്ചവർക്കുമെല്ലാം മാറി നിൽക്കാം. എല്ലാത്തിനും മറുപടി നൽകാൻ റൊണാൾഡോ കാത്തിരുന്ന ദിവസമെത്തി. ആ ബൂട്ടുകൾ ശബ്ദിച്ചു. ഒന്നല്ല രണ്ട് വട്ടം. നാൽപ്പത്തിയൊന്നുകാരൻന്റെ കാൽക്കരുത്തിൽ…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

കനത്ത മഴ; അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

ശബരിമല സ്വർണ്ണക്കൊള്ള: ‘എനിക്കെതിരെ ദേവസ്വം മന്ത്രി പരാതി നൽകിയത് തെറ്റിദ്ധാരണമൂലം’; പി ഡി സന്തോഷ് കുമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

പി. എം ശ്രീ പദ്ധതി; നിയമസഭയിൽ പരസ്പരം പോരടിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

നീറ്റ് ചോദ്യപേപ്പർ ചോർച്ച; കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി തകർന്നു, ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം

വാണിയപ്പാറ പള്ളിയിലെ ദുരൂഹത നീങ്ങുന്നു; കല്ലറയിൽ ഉള്ളത് രണ്ട് മൃതദേഹം മാത്രം