‘വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണം ഉടൻ അവസാനിപ്പിക്കണം’; സിപിഐഎം

വെനസ്വേലയ്‌ക്കെതിരായ യുഎസ് ആക്രമണത്തെ അപലപിച്ച് സിപിഐ (എം) പോളിറ്റ് ബ്യുറോ. യുഎസ് ദേശീയ സുരക്ഷാ തന്ത്രം 2025 -ന്റെ യഥാർത്ഥ മുഖമാണിത്. യുഎസ് ആക്രമണം ഉടനടി അവസാനിപ്പിക്കണമെന്നും കരീബിയൻ കടലിൽ നിന്ന് എല്ലാ സൈനികരെയും പിൻവലിക്കണമെന്നും സിപിഐ (എം) ആവശ്യപ്പെട്ടു. ലാറ്റിൻ അമേരിക്കയെ സമാധാന മേഖലയായി പ്രഖ്യാപിക്കണം. പരമാധികാര രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ യുഎസിനെ അനുവദിക്കരുത്. യുഎസിന്റെ ആക്രമണത്തെ അപലപിച്ചുകൊണ്ട് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം പാസാക്കണം. വെനിസ്വേലയ്‌ക്കെതിരായ ആക്രമണം ഉടൻ അവസാനിപ്പിക്കാൻ യുഎസിന്മേൽ അന്താരാഷ്ട്ര സമ്മർദ്ദം ഉണ്ടാകണമെന്നും സിപിഐ (എം) ആവശ്യപ്പെട്ടു.

അതിനിടെ വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യയേയും ബന്ദിയാക്കി അമേരിക്ക. ഇരുവരെയും രാജ്യത്തിന് പുറത്തേയ്ക്ക് കൊണ്ടുപോയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സ്ഥിരീകരിച്ചു. തലസ്ഥാനം കാരക്കാസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു.

ഇന്ത്യൻ സമയം രാത്രി 9.30യ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിൽ കൂടുതൽ വിവരങ്ങൽ അറിയിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. വെനസ്വേലൻ വിമാനത്താവളങ്ങളിലും അമേരിക്കൻ ആക്രമണമുണ്ടായി. ഈഗ്‌റോട്ട് വിമാനത്താവളത്തിൽ വമ്പൻ സ്‌ഫോടനങ്ങൾ നടന്നു.

കാരക്കാസിലും മിറാണ്ടയിലും അര്വാഗയിലും ലാ ഗ്വെയ്‌റയിലും അമേരിക്ക ആക്രമണം നടത്തിയതായി വെനസ്വേല വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് വെനസ്വേലയിൽ പ്രസിഡന്റ് നിക്കോളാസ് മഡൂറോ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രാദേശികസമയം ഇന്നു പുലർച്ചെ പ്രാദേശികസമയം 1.50-നാണ് അമേരിക്ക വെനസ്വേലൻ തലസ്ഥാനമായ കാരക്കാസിൽ ആക്രമണം ആരംഭിച്ചത്.

ഏഴ് സ്‌ഫോടനങ്ങളുടെ ശബ്ദവും താഴ്ന്ന പറക്കുന്ന വിമാനങ്ങളുടെ ശബ്ദവും കേട്ടതായി വാർത്താഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. നഗരത്തിന്റെ തെക്കൻ പ്രദേശത്ത് ഒരു പ്രധാന സൈനിക താവളത്തിനടുത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്നും റിപ്പോർട്ടുകൾ. അമേരിക്ക നടത്തിയത് ഗുരുതരമായ സൈനിക ആക്രമണമെന്ന് വെനസ്വേലൻ സർക്കാർ വ്യക്തമാക്കി. യു എൻ രക്ഷാസമിതിയിലും യു എൻ സെക്രട്ടറി ജനറലിനും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങൾക്കും വെനസ്വേല പരാതി നൽകുമെന്ന് സർക്കാർ.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

നേടിയതാര് ഇന്നത്തെ കോടി? അറിയാം സുവര്‍ണ കേരളം ലോട്ടറിയുടെ സമ്പൂര്‍ണഫലം

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസ: കെ ബിജുവിന്റെ മാപ്പപേക്ഷ തള്ളി ഹൈക്കോടതി; ഉദ്യോഗസ്ഥര്‍ സേവിക്കേണ്ടത് ജനങ്ങളെ എന്ന് കോടതി

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

പെരുമ്പാവൂരിൽ ലഹരി വിൽപ്പന നടത്തിയെന്നാരോപിച്ച് യുവാക്കളുടെ തലമുണ്ഡനം ചെയ്ത സംഭവം; ജനങ്ങൾ നിയമം കൈയ്യിലെടുക്കരുത്, അംഗീകരിക്കാനാകില്ല; രമേശ് ചെന്നിത്തല

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

‘പണ്ട് സാറെ എന്ന് വിളിച്ചതല്ല.. വിളിപ്പിച്ചതല്ലേ’; അമ്പലപ്പുഴ നീർക്കുന്നം സ്കൂളിൽ ജി.സുധാകരനും സിപിഐഎം പ്രവർത്തകനും തമ്മില്‍ തര്‍ക്കം

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ പൊലീസ് സംരക്ഷണം നീക്കി ഹൈക്കോടതി

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍

കലഹം തീരാതെ സിപിഐഎം; ദിവ്യ എസ് അയ്യരെ മാറ്റിയത് അദാനിയുടെ താത്പര്യപ്രകാരമെന്ന രാഗേഷിന്റെ ആരോപണം തള്ളി പി കെ ശ്രീമതി; അഴിമതി ആരോപണം ആവര്‍ത്തിച്ച് എം വി ഗോവിന്ദന്‍