‘പിണറായി വിജയനെ അഭിവാദ്യം ചെയ്യുക എന്നത് എന്റെ നിലപാട്, ഞാനൊരു കമ്മ്യൂണിസ്റ്റായി തുടരും’; വി കുഞ്ഞികൃഷ്ണൻ

പതിനാറാം കേരള നിയമസഭയുടെ ഒന്നാം സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് പൂർത്തിയായി. നിയമസഭയിൽ ശ്രദ്ധ നേടി ഇടത് വിമതരുടെ സത്യപ്രതിജ്ഞ. പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണന്റെ സത്യപ്രതിജ്ഞ പിണറായി വിജയനെ അഭിവാദ്യം ചെയ്ത ശേഷമായിരുന്നു. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ സത്യപ്രതിജ്ഞ ചെയ്തത് പിണറായി വിജയന് ഹസ്തദാനം നൽകിയ ശേഷമാണ്.

തിരികെ പിണറായി വിജയനും അഭിവാദ്യം ചെയ്തു.പിണറായി വിജയനെ അഭിവാദ്യം ചെയ്യുക എന്നത് എന്റെ നിലപാടെന്ന് വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ജനങ്ങൾ നൽകിയ ഉത്തരവാദിത്വമാണ് അവർ ആഗ്രഹിക്കുന്ന രീതിയിൽ വികസന പ്രവർത്തനങ്ങളുമായിട്ട് മുന്നോട്ട് പോകും. എല്ലാവരെയും അഭിവാദ്യം കൂട്ടത്തിൽ പിണറായി വിജയനെയും അഭിവാദ്യം ചെയ്തു. ഞാനൊരു കമ്മ്യൂണിസ്റ്റായി തുടരുമെന്നും വി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.

പ്രോടെം സ്പീക്കറായ ജി. സുധാകരൻ ബഹുമാന്യനായ മുഖ്യമന്ത്രിയെന്ന് വി.ഡി. സതീശനെയും ബഹുമാന്യനും ആദരണീയനുമായ പ്രതിപക്ഷ നേതാവെന്ന് പിണറായി വിജയനെയും അഭിസംബോധന ചെയ്തതും ശ്രദ്ധേയമായി. സിപിഐഎം നേതാക്കളായിരുന്ന ജി. സുധാകരൻ, ടി.കെ. ഗോവിന്ദൻ, വി. കുഞ്ഞികൃഷ്ണൻ എന്നിവർ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായിരുന്നു പാർട്ടി വിട്ട് യുഡിഎഫ് പിന്തുണയിൽ മത്സരിച്ചത്.

നാളെയാണ് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ്. 29നാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിൽ മേലുള്ള ചർച്ചകൾ നടക്കും. അഞ്ചിന് സമ്പൂർണ ബജറ്റ് അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഈ സഭാ സമ്മേളനത്തിൽ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പൊതുജനത്തെ അറിയിക്കാൻ ധവളപത്രവും ഇറക്കുന്നുണ്ട്.

Related Posts

കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ; ബാറില്‍ മദ്യപിച്ച് സംഘര്‍ഷമുണ്ടാക്കി യുവാവിനെതിരെ നടത്തിയത് ക്രൂര ആക്രമണം
  • June 30, 2026

കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ ‘തൂഫാൻ വാരിയർ’ കൊലപാതക ശ്രമത്തിന് പിടിയിൽ. പിടിയിലായത് കൊച്ചങ്ങാടി സ്വദേശി ഷിബു എന്ന മുഹമ്മദ് റിസ. മട്ടാഞ്ചേരി ബാറിൽ ഇന്നലെയാണ് യുവാവിനെ ഷിബു ക്രൂരമായി അക്രമിച്ചത്. അതിക്രമത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. കെ.സുധാകരൻ പങ്കെടുത്ത ഗുണ്ടകളുടെ…

Continue reading
പോഷണ്‍ അഭിയാന്‍ പദ്ധതി; കേന്ദ്ര ഫണ്ട് ലഭിക്കുന്നില്ല; അങ്കണവാടികള്‍ക്ക് 26 കോടി രൂപ കുടിശിക
  • June 29, 2026

കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പോഷന്‍ അഭിയാനില്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ക്ക് കോടികളുടെ കുടിശിക. 26 കോടി രൂപയാണ് കുടിശിക ആയിട്ടുള്ളത്. ഇന്‍സെന്റിവുകളും കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികളുടെയും തുകയാണ് മാസങ്ങളായി കുടിശികയുള്ളത്. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അംഗണവാടികളുടെ കാര്യത്തിലും തുടരുന്നുവെന്നാണ് വിമര്‍ശനം. പോഷന്‍ അഭിയാന്‍ പദ്ധതിയില്‍…

Continue reading

You Missed

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

ഇന്നും മുടങ്ങും: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രത്തിന് സാധ്യത

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

CDITൽ വിജിലൻസ് അന്വേഷണം; 10 വർഷത്തെ നിയമനങ്ങൾ ഉൾപ്പടെ സമഗ്ര അന്വേഷണത്തിന് നിർദ്ദേശം

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

EDയെ രാഷ്ട്രീയ നേട്ടങ്ങൾക്കായി BJP ഉപയോഗിക്കുന്നു; പ്രതിപക്ഷ വേട്ടയിൽ കേരള സർക്കാർ മോദി സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുന്നു: എം എ ബേബി

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

രമ്യ ഹരിദാസിന് താക്കീത്, പ്രശ്നപരിഹാരത്തിന് നാലംഗ സമിതി; ചിറയിൻകീഴ് കയ്യാങ്കളിയില്‍ ഒത്തുതീര്‍പ്പിന് കോണ്‍ഗ്രസ്

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം

മാസപ്പടി അന്വേഷണം, പിണറായി വിജയൻ രാജ്യത്തെ ശക്തനായ കമ്മ്യൂണിസ്റ്റ്‌ നേതാവ്; നടക്കുന്നത് മോഡി, ഇ ഡി, വി ഡി കോക്കസ്: ചിന്ത ജെറോം

‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’: പി എ മുഹമ്മദ് റിയാസ് എംഎൽഎ

‘ഒന്നും ഭയപ്പെടാനില്ല, ഒരു തെറ്റും ചെയ്തിട്ടില്ലാത്തതുകൊണ്ട് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകും’: പി എ മുഹമ്മദ് റിയാസ് എംഎൽഎ