അതിവേഗ റെയിൽപ്പാതയിൽ പുതിയ നീക്കം; ഇ. ശ്രീധരനും മുഖ്യമന്ത്രി വി.ഡി സതീശനും തമ്മിൽ ഇന്ന് കൂടിക്കാഴ്ച

സിൽവർ ലൈൻ പദ്ധതിക്ക് ബദലായി സംസ്ഥാനത്ത് അതിവേഗ പാത അവതരിപ്പിക്കാൻ ഒരുങ്ങുകയാണോ വി ഡി സതീശൻ സർക്കാർ. ഇന്ന് വൈകീട്ട് മൂന്ന് മണിയ്ക്ക് മുഖ്യമന്ത്രിയും ഇ ശ്രീധരനും തിരുവനന്തപുരത്ത് വെച്ച് ഇതുമായി ബന്ധപ്പെട്ട് കൂടികാഴ്ചനടത്തും എന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയിൽ ഇക്കാര്യങ്ങൾ ചർച്ചയാകുമെന്നാണ് പ്രതീക്ഷ. യുഡിഎഫ് സർക്കാർ അധികാരത്തിലേറ്റ ശേഷമാണ് സിൽവർ ലൈൻ പദ്ധതി ഔദ്യോഗികമായി നിർത്തലാക്കിയത്.

അതേസമയം, സ്ത്രീകൾക്കും വയോജനങ്ങൾക്കും കാർഷിക മേഖലയ്ക്കും പ്രാധാന്യം നൽകികൊണ്ടായിരുന്നു വി.ഡി.സതീശൻ സർക്കാരിൻെറ ആദ്യ നയപ്രഖ്യാപന പ്രസംഗം. വിദ്യാഭ്യാസ സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും പെൺകുട്ടികൾക്കും സ്ത്രീകൾക്കും സൗഹൃദപരമായ രീതിയിലാക്കുമെന്ന് നയപ്രഖ്യാപനം ഉറപ്പ് നൽകിയിട്ടുണ്ട്. മെൻസ്ട്രൽ ഡിഗിനിറ്റി എന്ന കാഴ്പപ്പാടിലൂന്നിയാകും ഇത്. സ്കൂൾ വിദ്യാർഥിനികൾക്ക് മാസത്തിൽ 3 ദിവസം ആർത്ത അവധി നൽകും
പഠനത്തിൽ പിന്നിലാകാതിരിക്കാൻ വാരാന്ത്യത്തിൽ ക്യാച്ച് അപ് ക്ളാസുകളും സംഘടിപ്പിക്കും.

സംസ്ഥാനത്തിൻെറ സാമ്പത്തിക സ്ഥിതി സമ്മർദ്ദത്തിലാണെന്നും പൊതുധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പുറത്തിറക്കുമെന്നും നയപ്രഖ്യാപനത്തിലും ആവർത്തിക്കുന്നുണ്ട്. പ്രകടന പത്രികയുടെ ഭാഗമായ ഇന്ദിരാ ഗ്യാരൻറികളെ കുറിച്ചും പരാമർശമുണ്ട്. കൃഷിയായിരിക്കും സർക്കാരിന്റെ പ്രധാന മുൻഗണന. വനിതാ കർഷകരെ പ്രോത്സാഹിപ്പിക്കും മീഡിയാ സിറ്റി, ക്രിയേറ്റീവ് ഇൻഡസ്ട്രീസ് ഹബ്,
ഡിജിറ്റൽ ആർട്ട് മ്യൂസിയം, മലബാർ ടെംപിൾ പിൽഗ്രിം പ്രോജക്ട് തുടങ്ങിയ പ്രഖ്യാപനങ്ങളും നയപ്രഖ്യാപനത്തിലുണ്ട്. ഇലക്ട്രോണിക്സ് ആൻറ് ഐ ടി വകുപ്പിനെ ഐടി ഫ്യൂച്ചർ ടെക്നോളജീസ്, അൻറ് സ്റ്റാർട്ട് അപ്സ് വകുപ്പ് എന്ന് പുനർ നാമകരണം ചെയ്യുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നുണ്ട്.

Related Posts

മുഖ്യമന്ത്രിയുടെ ഫ്ലക്സ് വെച്ചില്ല; തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായ്മയെന്ന് യൂത്ത് കോൺഗ്രസ്
  • June 15, 2026

മലപ്പുറം തിരൂരങ്ങാടി മണ്ഡലത്തിൽ KSRTC സൗജന്യ യാത്ര പദ്ധതിയുടെ ഫ്ലാഗ്ഓഫ്‌ നടത്തിയതിൽ പോരായിമയെന്ന് യൂത്ത് കോൺഗ്രസ്‌. സമാന്തര ഫ്ലാഗ് ഓഫ്‌ ഒരുക്കി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ. യുഡിഎഫിന്റെയും കെഎസ്ആർടിസിയുടെയും ഭാഗത്തുനിന്ന് അവഹേളനം ഉണ്ടായതായി നിയോജക മണ്ഡലം പ്രസിഡന്റ് റഫീഖ് ചോലയിൽ വ്യക്തമാക്കി.…

Continue reading
മുഖ്യമന്ത്രിക്കും കുടുംബത്തിനും വധഭീഷണി; കേസെടുത്ത് കന്റോണ്‍മെന്റ് പൊലീസ്
  • June 13, 2026

മുഖ്യമന്ത്രി വി ഡി സതീശനും കുടുംബത്തിനും വധഭീഷണി. പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കാണ് ഫോണ്‍കോള്‍ വന്നത്. മുഖ്യമന്ത്രിയേയും കുടുംബത്തേയും കൊല്ലുമെന്നും അതുവഴി പ്രശസ്തനാകണമെന്നും ഫോണ്‍ വിളിച്ചയാള്‍ ഭീഷണിപ്പെടുത്തി. കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തു. ഇന്നലെ രാത്രിയാണ് ഫോണ്‍കോള്‍ വന്നത്. കോള്‍ വിളിച്ച ആള്‍ പിടിയിലായി.…

Continue reading

Leave a Reply

Your email address will not be published. Required fields are marked *

You Missed

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

ഓപ്പറേഷൻ സിന്ദൂറിൽ വീരമൃത്യുവരിച്ചത് ആറ് സൈനികർ; പേരുകൾ ആദ്യമായി പരസ്യപ്പെടുത്തി കേന്ദ്ര സർക്കാർ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

സംഭാവന കൊള്ള: ‘എഫ്‌ഐആർ കണ്ണിൽ പൊടിയിടൽ’; അയോധ്യ രാമക്ഷേത്രം സന്ദർശിച്ച് അരവിന്ദ് കെജ്‌രിവാൾ

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘അമ്മ’യിലെ ഭിന്നത: ശ്വേത മേനോന്‍ വാര്‍ത്താസമ്മേളനം മാറ്റിവച്ചു: അഡ്‌ഹോക് കമ്മിറ്റി ഓണ്‍ലൈന്‍ യോഗം ചേര്‍ന്നെന്ന് രമേശ് പിഷാരടി

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

‘SFI ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിയിളവ്: സർക്കാർ പിൻമാറുമെന്ന സൂചന നൽകി തിരുവഞ്ചൂർ

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍

‘ജനങ്ങളെ വഞ്ചിക്കുന്നവര്‍ക്ക് ഓണ്‍ ആയിരിക്കുന്ന മൈക്കുകള്‍ എന്നും തടസമായിരിക്കും, പൂക്കിച്ചിരി ബാധ്യതയാകും’; മുഖ്യമന്ത്രിയ്‌ക്കെതിരെ കെയു ജനീഷ് കുമാര്‍